വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഒമ്പത് മത്സരങ്ങളില്‍ എട്ടിലും തോറ്റ ഹൈദരാബാദിന് നിലവില്‍ രണ്ട് പോയിന്റ് മാത്രമാണുള്ളത്. ബാക്കി എല്ലാ ടീമുകളും ചുരുങ്ങിയത് നാല് ജയമെങ്കിലും ഇതിനോടകം നേടിക്കഴിഞ്ഞു. അതിനാല്‍ത്തന്നെ ഇനി ഹൈദരാബാദിന് മുഴുവന്‍ മത്സരം ജയിച്ചാലും പ്ലേ ഓഫില്‍ കടക്കാനാവില്ല.

ഇന്ത്യയില്‍ തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയ ഹൈദരാബാദിന് യുഎഇയിലേക്കെത്തിയിട്ടും രക്ഷയില്ല.ഡല്‍ഹി ക്യാപിറ്റല്‍സിനോടും പഞ്ചാബ് കിങ്‌സിനോടുമാണ് ടീം തോറ്റത്. അടുത്തത് രാജസ്ഥാന്‍ റോയല്‍സാണ് ഹൈദരാബാദിന്റെ എതിരാളികള്‍.സീസണില്‍ പഞ്ചാബ് കിങ്‌സിനെ മാത്രമാണ് ഹൈദരാബാദിന് തോല്‍പ്പിക്കാനായത്. ഒട്ടുമിക്ക സീസണുകളിലും പ്ലേ ഓഫ് കളിക്കാന്‍ സാധിച്ചിട്ടുള്ള ടീമാണ് ഹൈദരാബാദ്. ഒമ്പത് സീസണില്‍ നിന്ന് ആറു തവണയും അവര്‍ പ്ലേ ഓഫില്‍ കടന്നു. 2016ല്‍ കിരീടം നേടാനും ഹൈദരാബാദിനായി.

IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാംIPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

എന്നാല്‍ 2021 സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ടീമിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇത്തവണകൂടിയാവുമ്പോള്‍ അത് മൂന്ന് തവണയാവും. എന്താണ് ഇത്തവണ ഹൈദരാബാദിന് തിരിച്ചടിയായത്. ടീമിന് പുറത്തേക്കുള്ള വഴി തുറന്ന നാല് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


 ജോണി ബെയര്‍സ്‌റ്റോയുടെ അഭാവം

ജോണി ബെയര്‍സ്‌റ്റോയുടെ അഭാവം

രണ്ടാം പാദത്തില്‍ ജോണി ബെയര്‍‌സ്റ്റോയുടെ അഭാവം ഹൈദരാബാദിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രണ്ടാം പാദം കളിക്കുമെന്ന് പറഞ്ഞിരുന്ന ബെയര്‍‌സ്റ്റോ അവസാന നിമിഷം പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.ഇത് പവര്‍പ്ലേയിലെ ഹൈദരാബാദിന്റെ റണ്ണൊഴുക്കിനെ ബാധിച്ചു. അതിവേഗം റണ്‍സുയര്‍ത്താന്‍ ഹൈദരാബാദിന് സാധിക്കുന്നില്ല. ബെയര്‍‌സ്റ്റോ പവര്‍പ്ലേയില്‍ ആഞ്ഞടിക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഡേവിഡ് വാര്‍ണറുമായി മികച്ച കൂട്ടുകെട്ടും അദ്ദേഹത്തിനുണ്ട്. ബെയര്‍‌സ്റ്റോ പിന്മാറിയതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 248 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്.

വില്യംസണിന്റെയും വാര്‍ണറുടെയും മോശം ഫോം

വില്യംസണിന്റെയും വാര്‍ണറുടെയും മോശം ഫോം

ഹൈദരാബാദിന്റെ ബാറ്റിങ്ങിലെ എല്ലാ പ്രതീക്ഷകളും ഡേവിഡ് വാര്‍ണറുടെയും കെയ്ന്‍ വില്യംസണിന്റെയും പ്രകടനത്തിലാണ്. രണ്ട് പേരും മോശം ഫോമിലായത് ടീമിനെ പ്രതികൂലമായി ബാധിച്ചു. നായകനായ വില്യംസണ്‍ ആറ് മത്സരത്തില്‍ നിന്ന് നേടിയത് 147 റണ്‍സ്. ഇതില്‍ 66 റണ്‍സ് ഒരു മത്സരത്തില്‍ നിന്ന് നേടിയതാണ്. ബാക്കിയുള്ള അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 81 റണ്‍സ് മാത്രം.വാര്‍ണറുടെ പ്രകടനവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. എട്ട് മത്സരത്തില്‍ നിന്ന് നേടിയത് 195 റണ്‍സ് മാത്രം. രണ്ട് പേരും ഒരുപോലെ നിരാശപ്പെടുത്തിയത് ടീമിന്റെ സ്‌കോര്‍ബോര്‍ഡിനെ ഇത്തവണ കാര്യമായി ബാധിച്ചു. രക്ഷകനായി മറ്റൊരു താരത്തിനും എത്താനുമായില്ല.

പേസര്‍മാര്‍ നിരാശപ്പെടുത്തി

പേസര്‍മാര്‍ നിരാശപ്പെടുത്തി

പരിചയസമ്പന്നരായ ഇന്ത്യന്‍ ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനവും ടീമിനെ ബാധിച്ചു. ഭുവനേശ്വര്‍ കുമാര്‍ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് നാല് വിക്കറ്റ് മാത്രം. റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടിയില്ല. ഡെത്ത് ഓവറില്‍ പ്രതീക്ഷക്കൊത്ത് അദ്ദേഹം ഉയര്‍ന്നില്ല. 8.76 ആണ് ഇക്കോണമി. വിജയ് ശങ്കര്‍ ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് 58 റണ്‍സ് മാത്രം. നേടിയത് മൂന്ന് വിക്കറ്റും. ഇക്കോണമി 9നും മുകളില്‍. അതിനാല്‍ പ്ലേയിങ് 11ല്‍ നിന്ന് തഴയപ്പെട്ടു. നടരാജന്റെ പരിക്കും രണ്ടാം പാദത്തിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവായതും ഹൈദരാബാദിന് തിരിച്ചടിയായി.

ഖലീല്‍ അഹ്മദിന്റെ പ്രകടനം നിരാശപ്പെടുത്തി

ഖലീല്‍ അഹ്മദിന്റെ പ്രകടനം നിരാശപ്പെടുത്തി

ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹ്മദിനും മികവിനൊത്ത് ഉയരാനായില്ല. ഏഴ് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് നാല് വിക്കറ്റ് മാത്രം. എട്ട് റണ്‍സിലധികമാണ് ഇക്കോണമി. സന്ദീപ് ശര്‍മയും സിദ്ധാര്‍ത്ഥ് കൗളും വിക്കറ്റ് നേടാന്‍ പ്രയാസപ്പെട്ടു. ഇതും ടീമിന് തിരിച്ചടിയായി. കൂടാതെ മനീഷ് പാണ്ഡെ,കേദാര്‍ ജാദവ് എന്നിവര്‍ ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതും ഹൈദരാബാദിന്റെ കുതിപ്പിന് തിരിച്ചടിയായി മാറി.

Story first published: Sunday, September 26, 2021, 16:41 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X