IPL 2021: സഞ്ജു അടിച്ചിട്ടും രാജസ്ഥാൻ തോറ്റു; ഡൽഹിക്ക് 33 റൺസ് ജയം

അബുദാബി: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 33 റൺസ് തോൽവി. 155 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 126 റൺസ് കുറിക്കാനെ സാധിച്ചുള്ളൂ. നായകൻ സഞ്ജു സാംസൺ അവസാനം വരെ നിലകൊണ്ടെങ്കിലും ടീമിനെ വിജയത്തീരത്തു കൊണ്ടുവരാൻ കഴിഞ്ഞില്ല. 53 പന്തിൽ 70 റൺസാണ് സഞ്ജു അടിച്ചെടുത്തത്. 8 ഫോറും 1 സിക്സും താരത്തിന്റെ ഇന്നിങ്സിലുണ്ട്. എന്നാൽ ബാറ്റിങ് നിരയിൽ മറ്റാരും തിളങ്ങാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. അഞ്ച് ഓവർ പൂർത്തിയാകും മുൻപേ മൂന്നിന് 17 എന്ന നിലയിൽ തകർന്ന രാജസ്ഥാന് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാൻ സാധിച്ചില്ല. 24 പന്തിൽ 19 റൺസെടുത്ത മഹിപാൽ ലോമ്രോർ മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാൻ.

ഡൽഹി നിരയിൽ പന്തെടുത്തവരെല്ലാം വിക്കറ്റു കണ്ടെത്തി. നോർഞ്ഞെ രണ്ടു വിക്കറ്റു വീഴ്ത്തിയപ്പോൾ അവേഷ് ഖാൻ, രവിചന്ദ്രൻ അശ്വിൻ, കഗീസോ റബാദ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 6 വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോര്‍ബോര്‍ഡില്‍ 154 റണ്‍സ് കണ്ടെത്തിയത്. ശ്രേയസ് അയ്യര്‍, ഷിമറോണ്‍ ഹെറ്റ്മയര്‍ എന്നിവര്‍ ഡല്‍ഹി നിരയില്‍ തിളങ്ങി. 32 പന്തില്‍ 2 സിക്‌സും 1 ഫോറുമടക്കം 43 റണ്‍സ് കുറിക്കാന്‍ ശ്രേയസിന് സാധിച്ചു. മധ്യനിരയില്‍ ഷിമറോണ്‍ ഹെറ്റ്മയുടെ ബാറ്റിങ് മികവും ഡല്‍ഹിക്ക് തുണയായി. 16 പന്തില്‍ 5 ഫോറടക്കം 28 റണ്‍സാണ് കരീബിയന്‍ താരം നേടിയത്. വാലറ്റത്ത് ആക്‌സര്‍ പട്ടേലും ലളിത് യാദവും നടത്തിയ ആക്രമണം ഡല്‍ഹിയുടെ സ്‌കോര്‍ 150 കടത്തി.

രാജസ്ഥാന്‍ നിരയില്‍ 6 പേരാണ് ഇന്ന് പന്തെടുത്തത്. 2 വിക്കറ്റു വീതം വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കറിയയുമാണ് ഡല്‍ഹിക്ക് കടിഞ്ഞാണിട്ടത്. നാലോവറില്‍ മുസ്തഫിസുര്‍ 22 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. സക്കറിയ 33 റണ്‍സും വഴങ്ങി. കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്കും ഓരോ വിക്കറ്റു വീതമുണ്ട്. ക്രിസ് മോറിസിന് പകരക്കാരനായി എത്തിയ തബ്രെയിസ് ഷംസിക്ക് മത്സരത്തില്‍ വിക്കറ്റു നേടാനായില്ല.

പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ഡല്‍ഹിക്കെതിരെ ഇറങ്ങുമ്പോള്‍ ഒരുപിടി മാറ്റങ്ങള്‍ രാജസ്ഥാന്‍ വരുത്തിയിരുന്നു. എവിന്‍ ല്യൂവിസിന് പകരം ഡേവിഡ് മില്ലര്‍ ടീമിലെത്തി. ക്രിസ് മോറിസിന്റെ സ്ഥാനത്ത് തബ്രെയ്‌സ് ഷംസിയും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപിറ്റല്‍സിലും കാണാം ചെറിയ മാറ്റം. മാര്‍ക്കസ് സ്റ്റോയിനിസിന് പകരം ലളിത് യാദവുമായാണ് ഡല്‍ഹി രാജസ്ഥാനെ നേരിടുന്നത്. ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഡല്‍ഹി ക്യാപിറ്റല്‍സ്:
പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, നായകന്‍), ലളിത് യാദവ്, ഷിമറോണ്‍ ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, കഗീസോ റബാദ, ആന്റിച്ച് നോര്‍ഞ്ഞെ, അവേഷ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്:
യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, നായകന്‍), ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോമ്രോര്‍, റിയന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, കാര്‍ത്തിക് ത്യാഗി, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍, തബ്രെയ്‌സ് ഷംസി.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: IPL 2021
Story first published: Saturday, September 25, 2021, 15:34 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X