വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ സ്വന്തം പ്രകടനം നന്നാക്കും, ടീമിന് ഗുണമില്ല, ഇവര്‍ ഐപിഎല്ലിലെ 'സെല്‍ഫിഷ്'

By Vaisakhan MK

മുംബൈ: ഐപിഎല്‍ ഈ സീസണ്‍ മികച്ച കുറച്ച് പ്രകടനങ്ങളോടെ തന്നെ തുടക്കമിട്ടിരിക്കുകയാണ്. വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ തുടക്കത്തില്‍ തന്നെ കാണാന്‍ സാധിച്ചിട്ടുണ്ട്. ഓരോ താരങ്ങളും നൂറ് ശതമാനം നല്‍കിയാണ് ഓരോ ടീമിനെയും മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി കളിക്കുന്നവരും ഉണ്ട്. സ്വന്തം പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും, അത് ടീമിന് ഗുണകരമാവാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭം ഈ സീസണില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഇത് ഫിനിഷര്‍മാര്‍ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ഈ സീസണില്‍ ടീമിന് ഗുണമില്ലാതെ പോയ അഞ്ച് പ്രകടനമാണ് ഇവിടെ വിലയിരുത്തുന്നത്.

റസ്സലിന്റെ വെടിക്കെട്ടില്ല

റസ്സലിന്റെ വെടിക്കെട്ടില്ല

ആന്ദ്രേ റസ്സലാണ് ഇത്തരമൊരു സാര്‍ത്ഥത കൂടുതലും കാണിച്ചത്. ബൗളിംഗില്‍ അഞ്ച് വിക്കറ്റ് അദ്ദേഹം എടുത്തിരുന്നു. എന്നാല്‍ ഇതില്‍ മൂന്ന് വിക്കറ്റും വാലറ്റക്കാരുടേതാണ്. വിക്കറ്റ് എടുക്കുന്നതില്‍ മാത്രമായിരുന്നു റസ്സലിന്റെ ശ്രദ്ധ. ബാറ്റിംഗിലാണെങ്കില്‍ മഹാമോശവും. റണ്‍സെടുക്കാന്‍ വല്ലാതെ റസ്സല്‍ ബുദ്ധിമുട്ടി. യഥാര്‍ത്ഥത്തില്‍ റസ്സല്‍ എന്ന ബാറ്റ്‌സ്മാനെയാണ് കെകെആറിന് വേണ്ടിയിരുന്നത്. പകരം ഒരു ആവശ്യവുമില്ലാത്ത റസ്സലെന്ന ബൗളറെയാണ് കിട്ടിയത്. കൊല്‍ക്കത്തയ്ക്ക് ഒരു ഗുണവും റസ്സലിന്റെ പ്രകടനം കൊണ്ട് കിട്ടിയില്ല. 2015ല്‍ 326 റണ്‍സും പതിനാല് വിക്കറ്റും എടുത്ത റസ്സലിനെ വെച്ച് നോക്കുമ്പോള്‍ ഇത് വെറും നിഴല്‍ മാത്രമാണ്.

ഹൈദരാബാദിന്റെ തലവേദന

ഹൈദരാബാദിന്റെ തലവേദന

ഹൈദരാബാദിന്റെ ഏറ്റവും വലിയ തലവേദനയാണ് വിജയ് ശങ്കര്‍. മുമ്പ് വളരെ നല്ല കളിച്ചിരുന്ന താരമായിരുന്നു. അടുത്ത കാലത്തായി വളരെ മോശമാണ് വിജയ് നടത്തുന്ന പ്രകടനം. 42 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 668 റണ്‍സാണ് ആകെ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 127 മാത്രം. ഒരുപാട് നേരം ക്രീസില്‍ നിന്ന് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെടുന്ന താരമെന്ന പേരാണ് വിജയ് ശങ്കര്‍ ഇതുവരെ സമ്പാദിച്ചത്. മൂന്ന് അര്‍ധ സെഞ്ച്വറികള്‍ വിജയ് നേടിയിട്ടുണ്ട്. പക്ഷേ കളിയുടെ നിര്‍ണായക സമയത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ വിജയ് പരാജയമാണ്. ആര്‍സിബിക്കെതിരെ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് എടുത്തത്. ബാറ്റിംഗില്‍ ടച്ച് വരാന്‍ ഒരുപാട് പന്തുകള്‍ എടുക്കുന്നതാണ് വിജയിക്ക് പിഴയ്ക്കുന്ന കാര്യം.

മനോഹരം പക്ഷേ ഇംപാക്ടില്ല

മനോഹരം പക്ഷേ ഇംപാക്ടില്ല

കൊല്‍ക്കത്തയുടെ ഏറ്റവും മികച്ച പ്ലെയര്‍ ഏതെന്ന് ചോദിച്ചാല്‍ ശുഭ്മാന്‍ ഗില്‍ എന്ന് പറയേണ്ടി വരും. 43 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 987 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം. ഏഴ് അര്‍ധ സെഞ്ച്വറികള്‍ ഗില്ലിന്റെ പേരിലുണ്ട്. പക്ഷേ ഗില്ലിന്റെ ഏറ്റവും വലിയ പ്രശ്‌നം നല്ല തുടക്കം വലിയ സ്‌കോറായി മാറ്റുന്നതിലുള്ള സ്ഥിരതയില്ലായ്മയാണ്. കെകെആറിനെ പിന്നോട്ടടിക്കുന്നതും ഇക്കാര്യമാണ്. സ്‌ട്രൈക്ക് റേറ്റ് വെറും 125 ആണ് ഉള്ളത്. സമയമെടുത്താണ് താരത്തിന്റെ കളി. ഇത് സ്വന്തം ഇന്നിംഗ്‌സില്‍ മാത്രമാണ് ശ്രദ്ധയെന്ന് തെളിയിക്കുന്നു. അതുകൊണ്ട് വലിയ സ്‌കോറുകള്‍ താരത്തെ തേടി വരുന്നത് കുറയുകയാണ്.

സീസണില്‍ പഴികേട്ട താരം

സീസണില്‍ പഴികേട്ട താരം

സീസണില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട താരമാണ് മനീഷ് പാണ്ഡെ. ആദ്യ രണ്ട് മത്സരങ്ങളും ഹൈദരാബാദ് തോല്‍ക്കാന്‍ കാരണം പാണ്ഡെയാണ്. ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പാണ്ഡെ. 148 മത്സരങ്ങളില്‍ നിന്ന് 3367 റണ്‍സ് താരത്തിനുണ്ട്. കൊല്‍ക്കത്തയ്ക്ക് 2014ല്‍ കിരീടം നേടിക്കൊടുത്തത് മനീഷ് പാണ്ഡെയാണ്. ഹൈദരാബാദില്‍ മനീഷ് പാണ്ഡെയുടെ പ്രകടനം വളരെ മോശമാണ്. സെറ്റ് ബാറ്റ്‌സ്മാനായിട്ട് കൂടി വമ്പനടികള്‍ക്ക് പാണ്ഡെയ്ക്ക് സാധിക്കുന്നില്ല. ഫിനിഷിംഗില്‍ പിന്നോട്ട് പോവുന്നു. മനീഷ് പാണ്ഡെ പുറത്താവാതെ ഇരിക്കുകയും ടീം തോല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ കളിയിലും ഇത് തന്നെ ആവര്‍ത്തിച്ചു. വിക്കറ്റ് സൂക്ഷിച്ച് തന്റെ പ്രകടനത്തിലാണ് പാണ്ഡെ കൂടുതലും ശ്രദ്ധിച്ചത്. അത് ടീമിന് ഗുണമില്ലാത്തത് ആയി പോയി.

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ്

ഐപിഎല്ലിലെ ഏറ്റവും കണ്‍സിസ്റ്റന്റായിട്ടുള്ള താരമാണ് കെഎല്‍ രാഹുല്‍. പഞ്ചാബിന് വേണ്ടി കഴിഞ്ഞ സീസണില്‍ 670 റണ്‍സ് താരം അടിച്ചെടുത്തു. 82 മത്സരങ്ങളില്‍ നിന്ന് 2783 റണ്‍സാണ് താരം നേടിയത്. പക്ഷേ പലപ്പോഴും സ്വന്തം പ്രകടനത്തിലാണ് താരം ശ്രദ്ധിക്കുന്നതെന്നും ടീമിനെ വിജയിപ്പിക്കാനോ വേണ്ട സമയത്ത് സ്‌കോര്‍ ഉയര്‍ത്താനോ അല്ല രാഹുല്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനം പലപ്പോഴും ഉണ്ടാവാറുണ്ട്. രാഹുല്‍ കളിക്കുമ്പോള്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് സമ്മര്‍ദം വര്‍ധിക്കും. കഴിഞ്ഞ തവണ 129 മാത്രമായിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ടീമിന്റെ തോല്‍വികള്‍ക്ക് പലപ്പോഴും കാരണം രാഹുലാണെന്ന് പറയേണ്ടി വരും.

Story first published: Saturday, April 17, 2021, 22:50 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X