വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഹര്‍ദിക്കിനെതിരേ ആര്‍ച്ചറുടെ 'കില്ലര്‍ ബീമര്‍', പ്രതികരണവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ വിജയക്കുതിപ്പ് തുടരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 57 റണ്‍സിന് തകര്‍ത്ത മുംബൈ നാലാം ജയവുമായി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ടീമെന്ന നിലയിലെ ഒത്തിണക്കത്തോടെയുള്ള പ്രകടനമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയകുതിപ്പിന്റെ ശക്തി. രാജസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റിങ് നിരയും ബൗളര്‍മാരും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരത്തിനിടെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യക്കെതിരേ രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ അതിവേഗ ബീമര്‍ ചര്‍ച്ചയായിരുന്നു. ആര്‍ച്ചറിന്റെ കൈയില്‍ നിന്ന് വഴുതിപ്പോയ പന്ത് 152 കിമി/എച്ച് വേഗതയിലാണ് ഹര്‍ദികിന്റെ തലലക്ഷ്യമായെത്തിയത്. ഭാഗ്യത്തിന് അതിവേഗം ഹര്‍ദിക് ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ഈ പന്ത് ഹര്‍ദിക്കിനെയും കീപ്പര്‍ ജോസ് ബട്‌ലറെയും മറികടന്ന് ബൗണ്ടറി പോവുകയും ചെയ്തു. ഈ പന്ത് വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

stuartbroad

ബാറ്റ്‌സ്മാന്റെ ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലായിരുന്നു പന്ത് എത്തിയത്. അതിവേഗ ബീമര്‍ പന്തുകള്‍ ഐപിഎല്ലില്‍ ഇടയ്ക്കിടെ ബൗളര്‍മാര്‍ എറിയുന്നത് മനപ്പൂര്‍വമാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ശക്തമാണ്. ഇപ്പോഴിതാ ആര്‍ച്ചറിന്റെ പന്തിനെതിരേ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പ്രതികരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ബ്രോഡ് തന്റെ പ്രതികരണം അറിയിച്ചത്.

'മനോഹരമായി അവന്‍ കളിച്ചു. ഒരു ബൗളറും മനപ്പൂര്‍വമായി ഇത് ചെയ്യില്ലെന്നാണ് ഞാന്‍ കരുതുന്നത്'-എന്നാണ് ബ്രോഡ് കുറിച്ചത്. യുഎഇയില്‍ ഉയര്‍ന്ന ചൂടായതിനാല്‍ വളരെയധികം താരങ്ങള്‍ വിയര്‍ക്കുന്നുണ്ട്. ഇത് ബൗളര്‍മാരുടെ കൈയില്‍ നിന്ന് പന്ത് വഴുതിപ്പോകുന്നതിനും കാരണമാകുന്നുണ്ട്. പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്. ഹര്‍ദിക് രക്ഷപെട്ടതും തലനാരിഴയ്ക്കാണ്.

മത്സരത്തില്‍ 19 പന്തില്‍ പുറത്താവാതെ 30 റണ്‍സുമായി ഹര്‍ദിക് തിളങ്ങിയിരുന്നു. ആര്‍ച്ചര്‍ നാല് ഓവറില്‍ 34 റണ്‍സ് വിട്ടുനല്‍കി 1 വിക്കറ്റും വീഴ്ത്തി. മനപ്പൂര്‍വമല്ലാത്ത ഭീമര്‍ എറിഞ്ഞതില്‍ ആര്‍ച്ചര്‍ ഹര്‍ദിക്കിനോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഈ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്നത് ആര്‍ച്ചറാണ്. 150ന് മുകളിലാണ് പലപ്പോഴും ആര്‍ച്ചറുടെ പന്തെത്തുന്നത്. അതിവേഗത്തിലുള്ള ആര്‍ച്ചറുകളുടെ ബൗണ്‍സറുകള്‍ ബാറ്റ്‌സ്മാനെ ശരിക്കും വെള്ളം കുടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹി-ആര്‍സിബി മത്സരത്തില്‍ ഡല്‍ഹിയുടെ മാര്‍ക്കസ് സ്റ്റോയിനിസിനെതിരേ ആര്‍സിബിയുടെ നവദീപ് സൈനിയും സമാന രീതിയില്‍ ബീമര്‍ എറിഞ്ഞിരുന്നു. സ്റ്റോയിനിസിന്റെ കൈക്കാണ് ഈ പന്ത് പതിച്ചത്. എന്നാല്‍ ഇതില്‍ സൈനി മാപ്പ് ചോദിക്കാതിരുന്നത് വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബാറ്റ്‌സ്മാന്‍ റണ്‍സടിക്കുമ്പോള്‍ പ്രതിരോധ രീതിയെന്ന രീതിയില്‍ ബൗളര്‍മാര്‍ അപകടകരമായ പന്തുകള്‍ എറിയുന്നതിനെതിരേ വിമര്‍ശനം ശക്തമാണ്.

Story first published: Wednesday, October 7, 2020, 12:37 [IST]
Other articles published on Oct 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X