വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ നീധീഷ് റാണ ജഴ്‌സി ഉയര്‍ത്തിക്കാട്ടിയതെന്തിന്? കാരണമിതാ

അബുദാബി: ആര്‍സിബിക്കെതിരേ നാണം കെട്ട ബാറ്റിങ് കാഴ്ചവെച്ച് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവിനാണ് ഇന്ന് അബുദാബി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മികച്ച ബൗളിങ് കരുത്തുള്ള ഡല്‍ഹിയെ 59 റണ്‍സിന് പരാജയപ്പെടുത്തിയ കെകെആര്‍ തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകളും സജീവമാക്കി. അബുദാബിപോലൊരു വലിയ മൈതാനത്ത് മിക്ക ടീമുകളും 160നും 175നും ഇടയില്‍ സ്‌കോര്‍ നേടുമ്പോള്‍ കെകെആര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് സ്വന്തമാക്കിയത്.

സുനില്‍ നരെയ്ന്‍ (64),നിധീഷ് റാണ (81) എന്നിവരുടെ ബാറ്റിങ്ങാണ് കെകെആറിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ബൗളിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും കൂടി ചേര്‍ന്നപ്പോള്‍ ഡല്‍ഹിയുടെ പതനം വേഗത്തിലായി. മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതിന് പിന്നാലെ നിധീഷ് റാണ തന്റെ ജഴ്‌സി ഊരി ഉയര്‍ത്തിക്കാട്ടിയിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് കെകെകആര്‍ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

nitishranaipl

അദ്ദേഹത്തിന്റെ ഭാര്യ പിതാവ് സുരീന്ദര്‍ മര്‍വാഹ് ഇന്നലെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിനുള്ള ആദരാഞ്ജലി അര്‍പ്പിച്ചാണ് നിധീഷ് റാണ അര്‍ധ സെഞ്ച്വറിക്ക് ശേഷം സുരീന്ദര്‍ എന്നെഴുതിയ ജഴ്‌സി ഉയര്‍ത്തിക്കാട്ടിയത്. നിലവില്‍ ഐപിഎല്ലിന്റെ ഭാഗമായതിനാല്‍ നാട്ടിലേക്ക് മടങ്ങിപ്പോക്ക് നിധീഷിന് എളുപ്പമാകില്ല. കാരണം നാട്ടിലേക്ക് പോയാല്‍ തിരിച്ചുവന്ന് ക്വാറന്റെയ്ന്‍ നോക്കിയ ശേഷമെ തിരിച്ചുവന്ന് കളിക്കാന്‍ സാധിക്കൂ. കെകെആറിന്റെ നിര്‍ണ്ണായക താരങ്ങളിലൊരാളായ നിധീഷ് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നാല്‍ ടീമിനെയും അത് ബാധിക്കും. അതിനാല്‍ യുഎഇയില്‍ ടീമിനൊപ്പം തുടരാന്‍ നിധീഷ് തീരുമാനിക്കുകയായിരുന്നു.

നിര്‍ണ്ണായക മത്സരത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുമായാണ് കെകെആര്‍ ഇറങ്ങിയത്. 53 പന്തുകള്‍ നേരിട്ട നിധീഷ് 13 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 81 റണ്‍സാണ് നേടിയത്. 152.83 സ്‌ട്രൈക്കറേറ്റിലായിരുന്നു നിധീഷിന്റെ ബാറ്റിങ്. പതിയെ തുടങ്ങിയ നിധീഷ് പിന്നീട് തുടര്‍ ബൗണ്ടറികളോടെ കത്തിക്കയറുകയായിരുന്നു. 42 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ കെകെആറിനെ നാലാം വിക്കറ്റിലെ നിധീഷ് റാണ-സുനില്‍ നരെയ്ന്‍ കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്കെത്തിച്ചത്.

നരെയ്ന്‍ 32 പന്തില്‍ 6 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് അടിച്ചെടുത്തത്. 200 ആയിരുന്നു സ്‌ട്രൈക്കറേറ്റ്. ഇരുവരും ചേര്‍ന്ന് 115 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്കുവേണ്ടി ശ്രേയസ് അയ്യര്‍ മാത്രമാണ് (47) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റിഷഭ് പന്ത് 33 പന്ത് നേരിട്ട് 27 റണ്‍സ് മാത്രമാണെടുത്തത്. തോറ്റെങ്കിലും 11 മത്സരത്തില്‍ നിന്ന് 14 പോയിന്റുമായി ഡല്‍ഹി രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി കെകെആര്‍ നാലാം സ്ഥാനത്തും.

Story first published: Saturday, October 24, 2020, 19:44 [IST]
Other articles published on Oct 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X