വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ലസിത് മലിംഗയെ മിസ് ചെയ്യുന്നു, യോര്‍ക്കര്‍ കിങ്ങിന്റെ മടങ്ങിവരവിനായി ആരാധകര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മുംബൈ ആദ്യ മൂന്ന് മത്സരത്തില്‍ രണ്ടിലും പരാജയപ്പെട്ടതോടെ ലസിത് മലിംഗയുടെ മടങ്ങിവരവ് അഭ്യര്‍ത്ഥിച്ച് ആരാധകര്‍. ആര്‍സിബിക്കെതിരായ സൂപ്പര്‍ ഓവറില്‍ മുംബൈ പരാജയപ്പെട്ടതോടെ നിരവധി ആരാധകരാണ് ലസിത് മലിംഗയുടെ മടങ്ങിവരവിനായി ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. മലിംഗയെ മിസ് ചെയ്യുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ ബൗളിങ് നിരയിലും മലിംഗയുടെ അഭാവം പ്രകടമാകുന്നുണ്ട്.

ജസ്പ്രീത് ബൂംറയ്ക്ക് പഴയ പ്രതാപമില്ലാത്തതിനാല്‍ത്തന്നെ മലിംഗയുടെ അസാന്നിധ്യം മുംബൈയെ വേട്ടയാടുന്നുണ്ട്. മലിംഗയ്ക്ക് പകരം പാറ്റിന്‍സനാണ് മുംബൈക്കുവേണ്ടി ഇറങ്ങുന്നത്. ആദ്യ മത്സരങ്ങളില്‍ തരക്കേടില്ലാതെ പന്ത് ചെയ്‌തെങ്കിലും ആര്‍സിബിക്കെതിരേ താരത്തിന്റെ പ്രകടനം മോശമായിരുന്നു. ഡെത്ത് ഓവറില്‍ നന്നായി തല്ലുവാങ്ങിച്ച പാറ്റിന്‍സന് മലിംഗയെ വിട് നികത്താനാവുന്നില്ല. ആര്‍സിബിക്കെതിരേ മുംബൈ ഡെത്ത് ഓവറിലാണ് നന്നായി തല്ലുവാങ്ങിയത്. ബൂംറയടക്കമുള്ളവര്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാട്ടിയില്ല.

lasithmalinga

ബൂംറ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയപ്പോള്‍ പാറ്റിന്‍സന്‍ വഴങ്ങിയത് 51 റണ്‍സാണ്. 4 ഓവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ട് മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. ബോള്‍ട്ടിന്റെ ഓവര്‍ നേരത്തെ എറിയിച്ച് തീര്‍ത്ത രോഹിത് ശര്‍മയുടെ തീരുമാനം ആര്‍സിബിക്കെതിരേ തിരിച്ചടിയാവുകയും ചെയ്തു. മുംബൈയുടെ നാല് കിരീടനേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച താരം മലിംഗയാണ്. 2019ലെ ഐപിഎല്‍ ഫൈനലില്‍ സിഎസ്‌കെയെ അവസാന ഓവറില്‍ പിടിച്ചുകെട്ടി 1 റണ്‍സ് ജയവും കിരീടവും മുംബൈക്ക് സമ്മാനിച്ചത് മലിംഗയുടെ ബൗളിങ് മികവാണ്.

ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള ബൗളര്‍ മലിംഗയാണ്. 122 മത്സരത്തില്‍ നിന്ന് 170 വിക്കറ്റാണ് മലിംഗ അക്കൗണ്ടിലാക്കിയത്. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. യോര്‍ക്കറുകളുടെ രാജാവായ മലിംഗ യുഎഇയില്‍ കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ്. അതിനാല്‍ത്തന്നെ മലിംഗ കളിച്ചിരുന്നുവെങ്കില്‍ മുംബൈക്കത് മുതല്‍ക്കൂട്ടാവുമായിരുന്നു. മലിംഗയുടെ സാന്നിധ്യം ബൂംറയുടെ സമ്മര്‍ദ്ദവും കുറയ്ക്കുമായിരുന്നു.

അച്ഛന്റെ അസുഖത്തെത്തുടര്‍ന്നാണ് മലിംഗ ഈ സീസണിലെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അച്ഛന് ശസ്ത്രക്രിയ വേണ്ടിവരുന്നതിനാല്‍ കുടുംബത്തോടൊപ്പമാണ് മലിംഗയുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ കളിക്കാനെത്തിയാല്‍ പാതി വഴിക്ക് മടങ്ങിപ്പോക്ക് ബുദ്ധിമുട്ടാണ്. കോവിഡ് വ്യാപനം ശക്തമായി തുടരുന്നതിനാല്‍ യുഎഇയില്‍ നിന്ന് തിരിച്ചുപോയാല്‍ ശ്രീലങ്കയില്‍ 14 ദിവസം ക്വാറന്റെയ്‌നും നോക്കേണ്ടി വരും. ഇക്കാരണങ്ങളാല്‍ സീസണില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ താരം തീരുമാനിക്കുകയായിരുന്നു.

Story first published: Tuesday, September 29, 2020, 17:48 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X