വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കുട്ടി ക്രിക്കറ്റിലെ 'വല്ല്യേട്ടന്‍' ആരാവും? ഇവരെ സൂക്ഷിക്കുക, ഇല്ലേല്‍ തല്ല് വാങ്ങും...

ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്‍ റെയ്‌നയാണ്

By Manu

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ചൂടേറിയ ചര്‍ച്ചകളിലാണ്. കുടി ക്രിക്കറ്റിന്റെ വല്ല്യേട്ടന്‍ ആരായിരിക്കുമെന്നതു സംബന്ധിച്ചാണ് ഇവരുടെ തര്‍ക്കം. ബാറ്റ്‌സ്മാന്‍മാരുടെ ഈറ്റില്ലമായ ഐപിഎല്ലില്‍ അടുത്ത സീസണിലെ റണ്‍വേട്ടക്കാരന്‍ ആരെന്ന് പ്രവചിക്കുക അസാധ്യമാണ്.

ടൂര്‍ണമെന്റ് സമാപിക്കുമ്പോള്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് അണിയാന്‍ സാധ്യതയുള്ള അഞ്ചു പ്രധാന താരങ്ങള്‍ ആരൊക്കെയന്നു നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സിന്റെയും ക്യാപ്റ്റനായ വിരാട് കോലിക്കാണ് ഇത്തവണ സാധ്യതാ പട്ടികയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ഇതുവരെ ഐപിഎല്ലില്‍ 141 മല്‍സരങ്ങളില്‍ നിന്ന് 4418 റണ്‍സ് കോലി നേടിയിട്ടുണ്ട്. റണ്‍വേട്ടയില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ താരം അദ്ദേഹമാണ്. ഐപിഎല്ലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാണ്. 2016 സീസണില്‍ 973 റണ്‍സാണ് താരം വാരിക്കൂട്ടിയത്.
നിലവില്‍ ദേശീയ ടീമിനായി തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന കോലി ഐപിഎല്ലിലും ഇത് ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ താരം നിരാശപ്പെടുത്തിയിരുന്നു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായി രംഗത്തുണ്ടാവും. 2016ല്‍ ടീമിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു.
ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ റണ്‍വേട്ടക്കാരനാണ് വാര്‍ണര്‍. 4014 റണ്‍സാണ് ഓസീസ് ഓപ്പണറുടെ സമ്പാദ്യം.
നേരത്തേ രണ്ടു സീസണുകളില്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2015, 17 സീസണുകളിലായിരുന്നു ഇത്. കഴിഞ്ഞ നാലു എഡിഷനുകളിലും 500ലേറെ റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്നും പിറന്നത്.
നേരത്തേ സ്പിന്‍ ബൗളിങിനു മുന്നില്‍ പതറിയിരുന്ന വാര്‍ണര്‍ ഇപ്പോള്‍ അവര്‍ക്കെതിരേയും മികവ് പുറത്തെടുത്തുകഴിഞ്ഞു. തീര്‍ച്ചയായും ഐപിഎല്ലില്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നങ്ങളില്‍ ഒന്നായിരിക്കും വാര്‍ണര്‍.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ വെറും ഏഴു മല്‍സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂവെങ്കിലും ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓസീസ് താരം ക്രിസ് ലിന്‍.
ബിഗ് ബാഷ് ലീഗില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡ് ലിന്നിന്റെ പേരിലാണ്. ഏതു ബൗളര്‍മാര്‍ക്കെതിരേയും ഇത്രയും അനായാസം സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള മറ്റൊരു മികച്ച ബാറ്റ്‌സ്മാന്‍ നിലവില്‍ ലോക ക്രിക്കറ്റില്‍ ഇല്ല.
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ഐപിഎല്ലിലെ പല ബാറ്റിങ് റെക്കോര്‍ഡുകളും തരിപ്പണമാക്കാന്‍ ലിന്നിന് സാധിക്കും.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പമായിരുന്നു താരത്തിന്റെ അവിസ്മരണീയ പ്രകടനം. ഇത്തവണ ചെന്നൈ ടീമില്‍ തിരിച്ചെത്തുന്ന റെയ്‌നയ്ക്ക് പഴയ റെയ്‌നയാവാന്‍ കഴിഞ്ഞാല്‍ എതിര്‍ ടീമുകള്‍ നല്ല തല്ല് വാങ്ങിക്കൂട്ടും.
കഴിഞ്ഞ 10 എഡിഷനുകളില്‍ 34.13 ശരാശരിയില്‍ 4540 റണ്‍സാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ റെയ്‌ന വാരിക്കൂട്ടിയത്. 139.09 ആണ് താരത്തിന്റെ സ്‌ട്രൈക്ക്‌റേറ്റ്. മൂന്നു സീസണുകളില്‍ 500ല്‍ കൂടുതല്‍ റണ്‍സും റെയ്‌ന നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയും റെയ്‌നയ്ക്കുണ്ടാവും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ശേഷിയുള്ള താരമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ധവാന്‍ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ സീസണില്‍ താരം 479 റണ്‍സ് അടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ഏഴ് എഡിഷനുകളിലും 300ലേറെ സ്‌കോര്‍ നേടാനും ധവാന് കഴിഞ്ഞിരുന്നു. യൂസഫ് പത്താന്‍, മനീഷ് പാണ്ഡെ എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയുള്ള ഹൈദരാബാദിന് ധവാന്റെ സാന്നിധ്യം കൂടുതല്‍ കരുത്തേകും.
ഇത്തവണ ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ധവാനെ ഹൈദരാബാദ് നിലനിര്‍ത്തുകയായിരുന്നു.

Story first published: Wednesday, January 31, 2018, 12:35 [IST]
Other articles published on Jan 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X