വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ പൂരം: വിജയത്തിടമ്പേറ്റാന്‍ ഭാഗ്യം ആര്‍ക്ക്? കിരീടമോഹവുമായി ഇവര്‍ എട്ടു പേര്‍...

വിലക്ക് കഴിഞ്ഞ് ചെന്നൈ, രാജസ്ഥാന്‍ ടീമുകളുടെ തിരിച്ചുവരവ് കൂടിയാണിത്

By Manu

മുംബൈ: ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുകയാണ്. ക്രിക്കറ്റ് പൂരത്തില്‍ വിജയത്തിടമ്പേറ്റാന്‍ മോഹിച്ച് എട്ടു ടീമുകളാണ് ഇത്തവണ ഇറങ്ങുന്നത്.
പ്രഥമ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെയും രണ്ടു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍സ കിങ്‌സിന്റെയും തിരിച്ചുവരവ് ടൂര്‍ണമെന്റ് കൂടിയാണിത്. രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷമാണ് ഇരുടീമും വീണ്ടും ഐപിഎല്ലിന്റെ ഭാഗമാവുന്നത്. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകളെക്കുറിച്ചും ഇവരുടെ മുന്‍ പ്രകടനങ്ങളെക്കുറിച്ചും ഒന്നു പരിശോധിക്കാം.

ചെന്നൈ സൂപ്പര്‍കിങ്‌സ്

ചെന്നൈ സൂപ്പര്‍കിങ്‌സ്

ഐപിഎല്‍ ടീമുകളില്‍ ഏറ്റവുമധികം ആരാധകരുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ ചെന്നൈ രണ്ടുവട്ടം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടുണ്ട്.
രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ധോണിയുടെ നായകത്വത്തില്‍ തന്നെ ചെന്നൈ തിരിച്ചെത്തുമ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷ വാനോളമാണ്. ധോണിക്കൊപ്പം മുന്‍ ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്‌നയെയും രവീന്ദ്ര ജഡേജയെയും ചെന്നൈ ടീമില്‍ നിലനിര്‍ത്തിയിട്ടണ്ട്.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ചാംപ്യന്‍മാരെന്ന നേട്ടം സ്വന്ത പേരില്‍ കുറിച്ച രാജസ്ഥാന്‍ റോയല്‍സിനും ഇത് മടങ്ങിനവരവ് ടൂര്‍ണമന്റാണ്. ചെന്നൈയെപ്പോലെ തന്നെ രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷമാണ് രാജസ്ഥാന്‍ തിരിച്ചെത്തുന്നത്.
മുന്‍ നായകനും ഇപ്പോള്‍ ഓസീസ് ടീമിന്റെ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ മാത്രമേ പുതിയ സീസണില്‍ രാജസ്ഥാന്‍ ടീം നിലനിര്‍ത്തിയിട്ടുള്ളൂ. പ്രഥമ സീസണിലെ കിരീടിവിജയം മാറ്റിനിര്‍ത്തിയാല്‍ ഐപിഎല്ല്ില്‍ കാര്യമായൊന്നും രാജസ്ഥാന് അവകാശപ്പെടാനില്ല. ഇതിനെല്ലാം ഇത്തനണ ടീം പ്രായശ്ചിത്തം ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിലെ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ടൂര്‍ണമെന്റിലെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീം കൂടിയാണ്. മൂന്നു തവണയാണ് മുംബൈ ഐപിഎല്ലില്‍ കിരീടമുയര്‍ത്തിയത്. ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം മുംബൈയുടെ ഗ്രാഫ് മുകളിലേക്കാണ്.
സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ള ഇതിഹാസതാരങ്ങളുണ്ടായിട്ടും ആദ്യ നാലു സീസണിലും മുംബൈക്ക് കിരീടഭാഗ്യമുണ്ടായില്ല. എന്നാല്‍ പിന്നീടുള്ള ആറു സീസണില്‍ മൂന്നു തവണയും മുംബൈക്കായിരുന്നു കിരീടം. 2013ല്‍ ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ രോഹിത് മുംബൈയെ ആദ്യ കിരീടത്തിലേക്ക് നയിച്ചു. പിന്നീട് 2015, 17 വര്‍ഷങ്ങളിലും രോഹിത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളായി.
രോഹിത്തിനെ കൂടാതെ ജസ്പ്രീത് ബുംറ, ഹര്‍ദി പാണ്ഡ്യ എന്നിവരെ മാത്രമാണ് പുതിയ സീസണില്‍ മുംബൈ ടീമില്‍ നിലനിര്‍ത്തിയത്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

മിന്നുന്ന പ്രകടനം കൊണ്ടും താരസാന്നിധ്യം കൊണ്ടും ഏറെ ആരാധകരുള്ള ടീമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. പക്ഷെ ഒരിക്കല്‍പ്പോലും കിരീടത്തില്‍ മുത്തമിടാന്‍ അവര്‍ക്കു ഭാഗ്യം ലഭിച്ചിട്ടില്ല. പലപ്പോഴും നിര്‍ണായക മല്‍സരത്തില്‍ അവര്‍ക്കു കാലിടറുകയായിരുന്നു. മൂന്നു തവണയാണ് ബാംഗ്ലൂരിന് ഫൈനലില്‍ അടിതെറ്റിയത്.
ഇത്തവണ ഈ നിര്‍ഭാഗ്യത്തെ കിരീടവിജയം കൊണ്ട് കഴുകിക്കളയാനായിരിക്കും കോലിയുടെയും സംഘത്തിന്റെ ശ്രമം. കോലിക്കൊപ്പം എബിഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍ എന്നിവരെയാണ് പുതിയ സീസണില്‍ ബാംഗ്ലൂര്‍ നിലനിര്‍ത്തിയത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഐപിഎല്ലിന്റെ തുടക്കത്തില്‍ തപ്പിത്തടഞ്ഞ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്
പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഡല്‍ഹി ഓപ്പണര്‍ ഗൗതം ഗംഭീര്‍ ടീമിലെത്തിയതോടെയാണ് കൊല്‍ക്കത്തയുടെ സമയം തെളിഞ്ഞത്. ഗംഭീറിന്റെ നായകത്വത്തില്‍ രണ്ടു തവണ കൊല്‍ക്കത്ത വിജയകിരീടം ചൂടി.
എന്നാല്‍ പുതിയ സീസണില്‍ ഒരുപക്ഷെ ഗംഭീര്‍ കൊല്‍ക്കത്ത നിരയിലുണ്ടാവില്ല. ഗംഭീറിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത താല്‍പ്പര്യം കാണിക്കാത്തതാണ് കാരണം. ഇനി ലേലത്തില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ഗംഭീറിനെ ടീം നിലനിര്‍ത്തുമോയെന്നാണ് ഇനി അറിയാനുള്ളത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐപിഎല്ലിലെ പ്രായം കുറഞ്ഞ ടീമുകളിലൊന്നാണ് ഹൈദരാബാദ്. 2013ലാണ് അവര്‍ ഐപിഎല്ലില്‍ അരങ്ങേറിയത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയപ്പോള്‍ പകരമെത്തിയ ടീമാണ് ഹൈദരാബാദ്.
2016ല്‍ ഐപിഎല്ലില്‍ കന്നിക്കിരീടം ഹൈദരാബാദ് സ്വന്തമാക്കി. ഫൈനലില്‍ ബംഗളൂരുവിനെയാണ് അവര്‍ വീഴ്ത്തിയത്.
ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ടീമിന്റെ ക്യാപ്റ്റന്‍. പുതിയ സീസണിലും വാര്‍ണര്‍ ടീമിനൊപ്പമുണ്ടാവും. വാര്‍ണറെക്കൂടാതെ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ മാത്രമേ പുതിയ സീസണില്‍ ഹൈദരാബാദ് നിലനിര്‍ത്തിയിട്ടുള്ളൂ,

 കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

പ്രഥമ സീസണിലെ ഐപിഎല്ലിലെ കിരീടഫേവറിറ്റുകളായിരുന്നു പഞ്ചാബ്. യുവരാജ് സിങ്, ബ്രെറ്റ് ലീ, ശ്രീശാന്ത് എന്നിവരടങ്ങിയ താരനിര തന്നെ അന്നു പഞ്ചാബിനുണ്ടായിരുന്നു. പക്ഷെ അന്നു ഫൈനലില്‍ പോലുമെത്താന്‍ അവര്‍ക്കായില്ല. ഇതുവരെ ഐപിഎല്ലില്‍ ജേതാക്കളായിട്ടില്ലാത്ത ടീമുകളിലൊന്നാണ് പഞ്ചാബ്. 2014ല്‍ റണ്ണറപ്പായതാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. അന്നു കലാശക്കളിയില്‍ കൊല്‍ക്കത്തയോട് പഞ്ചാബ് തോല്‍ക്കുകയായിരുന്നു.
പിന്നീടുള്ള സീസണുകളിലെല്ലാം പഞ്ചാബ് ദുരന്തമായി മാറി. 2015, 16 സീസണുകളില്‍ എട്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അവര്‍ കഴിഞ്ഞ സീസണില്‍ അഞ്ചാമതായിരുന്നു.
ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയൊഴികെ മറ്റാരെയും പുതിയ സീസണില്‍ പഞ്ചാബ് നിലനിര്‍ത്തിയിട്ടില്ല.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്

പഞ്ചാബുമായി ഏറെ സാമ്യതയുള്ള ടീമാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. മഹത്തായ ക്രിക്കറ്റ് പാരമ്പര്യമുള്ള രാജ്യതലസ്ഥാനത്തു നിന്നുള്ള ടീമാണെങ്കിലും ഇതുവരെ കിരീടം നേടാന്‍ അവര്‍ക്കായിട്ടില്ല. കഴിഞ്ഞ 10 സീസണുകളില്‍ ഫൈനലില്‍ പോലുമെത്താന്‍ കഴിയാത്ത ഏക ടീം കൂടിയാണ് ഡല്‍ഹി.
പ്രഥമ സീസണിലെ ടൂര്‍ണമെന്റിലെ കിരീടഫേവറിറ്റുകളിലൊന്നായിരുന്നു ഡല്‍ഹി. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഡേനിഡ് വാര്‍ണര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം തന്നെയായിരുന്നു കാരണം.
പുതിയ സീസണിലേക്ക് ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ക്രിസ് മോറിസ് എന്നിവരെയാണ് ഡല്‍ഹി നിലനിര്‍ത്തിയിട്ടുള്ളത്. ഓസീസിന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ റിക്കി പോണ്ടിങാണ് ഡല്‍ഹി ടീമിന്റെ പരിശീലകന്‍.

Story first published: Wednesday, January 24, 2018, 16:03 [IST]
Other articles published on Jan 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X