വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വയറിളക്കം' മഞ്ജരേക്കര്‍ കണ്ടോ കീരണ്‍ പൊള്ളാര്‍ഡ് ബ്രെയിന്‍ കൊണ്ട് കളിച്ച അത്യത്ഭുത ഇന്നിംഗ്‌സ്?

By Muralidharan

ജയിക്കാന്‍ 143 റണ്‍സ് വേണ്ടിയിരുന്ന മുംബൈ ഇന്ത്യന്‍സ് നാല് വിക്കറ്റിന് ഏഴ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് അയാള്‍ ക്രിസീലെത്തിയത്. ട്വന്റി 20 ക്രിക്കറ്റില്‍ ലോകത്തെ ഏറ്റവും വില പിടിച്ച താരങ്ങളില്‍ ഒരാളായ കീരണ്‍ പൊള്ളാര്‍ഡ്. നിതീഷ് റാണ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ കൂട്ടുപിടിച്ച്, ആകെ വേണ്ടതിന്റെ പകുതിയോളം സ്‌കോര്‍ ഒറ്റക്ക് അടിച്ച കളി ജയിപ്പിച്ച ശേഷമാണ് അയാള്‍ മടങ്ങിയത്. ഐ പി എല്‍ പത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് ബാംഗ്ലൂരില്‍ പൊള്ളാര്‍ഡ് കളിച്ചത്.

Read Also: നായികയാക്കിയത് താന്‍.. പക്ഷേ അവരുടെ സ്വഭാവം ശരിയല്ല.. ഭാവനയെ ഓടിനടന്ന് പള്ള് പറയുന്ന ദീലീപ്! ബട്ട് വൈ??

ക്ലാസ് ഇന്നിംഗ്‌സ്

ക്ലാസ് ഇന്നിംഗ്‌സ്

വന്നപാടെ നാല് പാടും പന്തടിച്ച് പറത്തിയല്ല പൊള്ളാര്‍ഡ് 70 റണ്‍സെടുത്തത്. വളരെ വ്യക്തമായി കാല്‍ക്കുലേറ്റ് ചെയ്ത് കളിച്ച കളിയായിരുന്നു ഇത്. ഏത് ബൗളറെ പ്രതിരോധിക്കണം ഏത് ബൗളറെ ആക്രമിക്കണം എന്നൊക്കെ കൃത്യമായ ധാരണയോടെയാണ് പോളി കളിച്ചത്. അഞ്ച് സിക്‌സറും മൂന്ന് ഫോറും സഹിതം 47 പന്തില്‍ 70 റണ്‍സ്.

മഞ്ജരേക്കര്‍ കാണുന്നുണ്ടല്ലോ

മഞ്ജരേക്കര്‍ കാണുന്നുണ്ടല്ലോ

മൂന്നാം നമ്പറില്‍ ഇറങ്ങാന്‍ മാത്രം തലച്ചോറ് പൊള്ളാര്‍ഡിന് ഇല്ല എന്ന് പറഞ്ഞ കമന്റേറ്റര്‍ സഞ്ജയ് മഞ്ജരേക്കറാണ് പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ബാറ്റിംഗിന് അതീവ പ്രയാസം പിടിച്ച പിച്ചില്‍ മികച്ച ബൗളര്‍മാര്‍ക്കെതിരെ പൊള്ളാര്‍ഡ് കളിച്ചത് നിയര്‍ ടു പെര്‍ഫെക്ഷന്‍ ഇന്നിംഗ്‌സാണ് എന്ന് എതിരാളികള്‍ പോലും പറയുമ്പോള്‍ മഞ്ജരേക്കര്‍ തലയുയര്‍ത്തി നടക്കുന്നത് എങ്ങനെ.

ബദ്രിയുടെ പ്രശംസ

ബദ്രിയുടെ പ്രശംസ

പക്വതയോടെ കളിച്ച പൊള്ളാര്‍ഡിന്റെ മുമ്പിലാണ് തങ്ങള്‍ തോറ്റുപോയത് എന്നാണ് പൊള്ളാര്‍ഡിനൊപ്പം വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി കളിക്കുന്ന സാമുവല്‍ ബദ്രി പറഞ്ഞത്. ഗട്‌സും കാരക്ടറുമായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്‌സിന്റെ പ്രത്യേകത. ബദ്രി ഹാട്രിക് നേടിയിട്ടും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നാല് വിക്കറ്റിന് തോറ്റുപോയിരുന്നു.

ഏറ്റവും മികച്ച ഇന്നിംഗ്‌സ്

ഏറ്റവും മികച്ച ഇന്നിംഗ്‌സ്

താന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇന്നിംഗ്‌സുകളില്‍ ഒന്നാണിതെന്നാണ് ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്ലനാഗന്‍ പറയുന്നത്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത മക്ലനാഗനും മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ആദ്യ 35 പന്തില്‍ 35 റണ്‍സ് മാത്രം എടുത്ത പൊള്ളാര്‍ഡ് പിന്നീട് 11 പന്തിലാണ് അടുത്ത 35 റണ്‍സടിച്ചത്.

മഞ്ജരേക്കര്‍ക്ക് കിട്ടിയ പണി

മഞ്ജരേക്കര്‍ക്ക് കിട്ടിയ പണി

മുംബൈ ഇന്ത്യന്‍സ് പൊളളാര്‍ഡിനെ എവിടെ ഉപയോഗിക്കണം എന്ന് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ വിവാദമായ പ്രസ്താവന നടത്തിയത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ മഞ്ജരേക്കര്‍ക്ക് ചുട്ട മറുപടിയാണ് പൊള്ളാര്‍ഡ് കൊടുത്തത്. വായില്‍ തോന്നിയത് എന്ത് പറഞ്ഞാലും പണം കിട്ടുന്നുണെങ്കില്‍ ഈ വെര്‍ബല്‍ ഡയേറിയ തുടര്‍ന്നോളൂ എന്നായിരുന്നു പോളിയുടെ ട്വീറ്റ്.

മോശം ഫോമിലായിരുന്നു

മോശം ഫോമിലായിരുന്നു

ഐ പി എല്‍ പത്താം സീസണിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്നു പൊള്ളാര്‍ഡ്. ആദ്യ കളിയില്‍ പുനെയ്‌ക്കെതിരെ അവസാന ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കുന്നതില്‍ പൊള്ളാര്‍ഡ് പരാജയപ്പെട്ടു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവേ 17 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായ പൊള്ളാര്‍ഡിന് ഹൈദരാബാദിനെതിരെ 11 പന്തില്‍ 11 റണ്‍സെടുക്കാനേ പറ്റിയിരുന്നുള്ളൂ.

Story first published: Saturday, April 15, 2017, 12:59 [IST]
Other articles published on Apr 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X