വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സമഗ്രം, ആധികാരികം.. ടീം ഓഫ് ദ ഇയര്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെ പിടിച്ചുകുത്തിയത് ഇങ്ങനെ!!

By Muralidharan

ബെംഗളൂരു: വ്യക്തമായ പദ്ധതികളുമായിട്ടാണ് മുംബൈ ഇന്ത്യന്‍സ് കരുത്തരായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിക്കാന്‍ ഇറങ്ങിയത് എന്ന് വ്യക്തം. ആര്‍ സി ബിയുടെ കരുത്ത് എന്ന് പറഞ്ഞാല്‍ അത് കോലിയും ഗെയ്‌ലും ഡിവില്ലിയേഴ്‌സും ആണെന്ന് മുംബൈ കൃത്യമായി മനസിലാക്കി. സമഗ്രമായി കളിയാണ് മുംബൈ കെട്ടഴിച്ചത്. ഇടക്കൊന്ന് പതറിയെങ്കിലും, ഐ പി എല്ലില്‍ ഇതുവരെയുള്ള ടീം ഓഫ് ദ ഇയര്‍ മുംബൈ തന്നെ. മുംബൈ - ബാംഗ്ലൂര്‍ കളിയിലെ ഹൈലൈറ്റ്‌സ്.

Read Also: വീണ്ടും ഹാട്രിക്, ധോണി വീണ്ടും പരാജയം, വീണ്ടും പുനെ തോറ്റു... ഗുജറാത്തിന് ആദ്യജയം!!

ഗെയ്‌ലിനെ പിടിച്ചുകെട്ടി

ഗെയ്‌ലിനെ പിടിച്ചുകെട്ടി

പവര്‍ പ്ലേയില്‍ ഒരോവറില്‍ മാത്രമാണ് ബാംഗ്ലൂരിന് കുറച്ചെങ്കിലും റണ്‍സടിക്കാന്‍ പറ്റിയത്. അതല്ലാതെ, സൗത്തി - ഹര്‍ഭജന്‍ - മക്ലനാഗന്‍ - ഭുമ്ര എന്നിവരെ സമര്‍ഥമായി ഉപയോഗിച്ച് രോഹിത് ശര്‍മ ക്രിസ് ഗെയിലിനെ ശരിക്കും പിടിച്ചുകെട്ടി. ഒരറ്റത്ത് ഹര്‍ഭജന് വിക്കറ്റ് കൊടുക്കാതിരിക്കാന്‍ ഗെയ്ല്‍ മുട്ടിക്കളിച്ചതോടെ റണ്‍റേറ്റ് കുറയുകയും വിരാട് കോലി സമ്മര്‍ദ്ദത്തില്‍ ആകുകയും ചെയ്തു.

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

ക്യാപ്റ്റന്റെ ഇന്നിംഗ്‌സ്

പരിക്കില്‍ നിന്നും തിരിച്ചെത്തിയ കോലി ഒന്നാന്തരമൊരു ക്ലാസ് ബാറ്റിങ്ങാണ് കെട്ടഴിച്ചത്. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും അടക്കം 62 റണ്‍സ്. പക്ഷേ സ്‌ടൈക്ക് റേറ്റ് കുറവ്. മുട്ടിക്കളിച്ച ഗെയ്‌ലിന് പിന്നാലെ വിരാട് കോലിയും ഔട്ടാകുമ്പോള്‍ ബാംഗ്ലൂര്‍ 15.3 ഓവറില്‍ 110 റണ്‍സില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ.

ഡിവില്ലിയേഴ്‌സ് പരാജയം

ഡിവില്ലിയേഴ്‌സ് പരാജയം

കഴിഞ്ഞ മത്സരത്തില്‍ മിന്നും ഫോമിലായിരുന്ന ഡിവില്ലിയേഴ്‌സിനെയും മുംബൈ വരച്ച വരയില്‍ നിര്‍ത്തി. ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ ബട്‌ലര്‍ ജീവന്‍ നല്‍കിയിട്ടും അത് മുതലാക്കാന്‍ ഡിവില്ലിയേഴ്‌സിന് കഴിഞ്ഞില്ല. ക്രുനാല്‍ പാണ്ഡ്യയുടെ തന്നെ പന്തില്‍ രോഹിത് പറന്ന് പിടിച്ച് പുറത്താകുമ്പോള്‍ 21 പന്തില്‍ വെറും 19 റണ്‍സായിരുന്നു എ ബി ഡിയുടെ സമ്പാദ്യം.

അവിശ്വനീയം ഈ അഞ്ചോവര്‍

അവിശ്വനീയം ഈ അഞ്ചോവര്‍

ബാംഗ്ലൂര്‍ ഇന്നിംഗ്‌സിന്റെ അവസാന അഞ്ച് ഓവറില്‍ ഒരു ബൗണ്ടറിയോ സിക്‌സോ ഉണ്ടായില്ല എന്ന് പറയുമ്പോള്‍ അറിയാം മുംബൈ ബൗളര്‍മാര്‍ പുറത്തെടുത്ത അധ്വാനം. ഹര്‍ഭജന്‍ നാലോവറില്‍ 23, മക്ലനാഗന്‍ നാലോവറില്‍ രണ്ടിന് 20, ഹര്‍ദീക് പാണ്ഡ്യ 2 ഓവറില്‍ ക്രിസ് ഗെയ്‌ലിന്റെ വിക്കറ്റടക്കം വെറും 9 റണ്‍സ്, ക്രുനാല്‍ പാണ്ഡ്യയുടെ നാലോവറില്‍ 21 റണ്‍സ് മാത്രമാണ് കിട്ടിയത്.

ബദ്രി മുംബൈയ്ക്കും പണി കൊടുത്തു

ബദ്രി മുംബൈയ്ക്കും പണി കൊടുത്തു

143 റണ്‍സ് മതിയല്ലോ എന്ന് കരുതി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈയ്ക്കും നല്ല മുട്ടന്‍ പണി തന്നെ കിട്ടി. സാമുവല്‍ ബദ്രി രണ്ടോവറില്‍ വീഴ്ത്തിയത് നാല് വിക്കറ്റുകള്‍. അതില്‍ ഒരു ഹാട്രിക്. ആദ്യത്തെ മൂന്നോവര്‍ തീരുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ വെറും ഏഴ് റണ്‍സ്. പുറത്തായത് നാല് പേര്‍.

ദുരന്തമായി രോഹിത് ശര്‍മ

ദുരന്തമായി രോഹിത് ശര്‍മ

മുംബൈ നിരയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ നാലാമത്തെ ഇന്നിംഗ്‌സിലാണ് ദുരന്തമാകുന്നത്. ബാംഗ്ലൂരിനെതിരെ സ്‌കോര്‍ ബോര്‍ഡ് തുറക്കാന്‍ പോലും ക്യാപ്റ്റന്‍ നിന്നില്ല. ഐ പി എല്‍ പത്തില്‍ ഇത് വരെയായി 9 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. പാര്‍ഥിവ് 3, ബട്‌ലര്‍ 2, രോഹിത് 0, മക്ലനാഗന്‍ 0 എന്നിങ്ങനെയാണ് ആദ്യ നാല് പേരുടെ സംഭാവന.

കീരണ്‍ പൊള്ളാര്‍ഡ് വരുന്നു

കീരണ്‍ പൊള്ളാര്‍ഡ് വരുന്നു

സാവധാനമായിരുന്നു പൊള്ളാര്‍ഡിന്റെ തുടക്കം. തുടക്കത്തില്‍ സിംഗിളുകളും ഡബിളും. എന്നാല്‍ നിലയുറപ്പിച്ചതോടെ കീരണ്‍ പൊള്ളാര്‍ഡ് തനിസ്വരൂപം പുറത്തെടുത്തു. അഞ്ച് കൂറ്റന്‍ സിക്‌സറുകളാണ് പോളിയുടെ ബാറ്റില്‍ നിന്നും പറന്നത്. ആകെ 47 പന്തില്‍ 70 റണ്‍സ്. 3 ഫോര്‍ അഞ്ച് സിക്‌സ്. മാന്‍ ഓഫ് ദ മാച്ചും.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

മൂന്നാമത്തെ തവണയും എ ബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ ക്രുനാല്‍ പാണ്ഡ്യ ബാറ്റിംഗിലും തിളങ്ങി. കടുത്ത സമ്മര്‍ദ്ദത്തിലും പൊള്ളാര്‍ഡിനൊപ്പം നിലയുറപ്പിച്ച പാണ്ഡ്യ 30 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു. കൂറ്റന്‍ സിക്‌സുമായി ഹര്‍ദീക് പാണ്ഡ്യ കളി ഫിനിഷ് ചെയ്തു. മുംബൈയ്ക്ക് നാല് കളിയില്‍ മൂന്ന് ജയം.

Story first published: Saturday, April 15, 2017, 9:17 [IST]
Other articles published on Apr 15, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X