വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാപ്പി ബെര്‍ത്ത്‌ഡേ കാര്‍ത്തിക്- അരങ്ങേറ്റം ധോണിക്കും മുമ്പ്! അച്ഛനും ക്രിക്കറ്റര്‍... ഇവ അറിയണം

നിലവില്‍ ഐപിഎല്ലില്‍ കെകെആറി്‌ന്റെ ക്യാപ്റ്റനാണ് കാര്‍ത്തിക്

ചെന്നൈ: നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റും ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തിക്കിന് ഇന്നു 35ാം പിറന്നാള്‍. പ്രതിഭയുണ്ടായിട്ടും ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവാന്‍ കഴിയാതിരുന്ന നിര്‍ഭാഗ്യവാനായ താരങ്ങളുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എംഎസ് ധോണിയെന്ന ഇതിഹാസ വിക്കറ്റ് കീപ്പറുടെ സാന്നിധ്യം കൊണ്ടു മാത്രമാണ് കാര്‍ത്തിക്കിനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്നത് എന്നതാണ് യാഥാര്‍ഥ്യം.

1

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായ കാര്‍ത്തികിന് തന്റെ ഹോം ടീമായ ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി ഇതുവരെ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുകയെന്നതാണ് തന്റെ വലിയ സ്വപ്‌നങ്ങളിലൊന്നെന്ന് അദ്ദേഹം പല തവണ തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

2

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് കാര്‍ത്തികിനെ അവസാനമായി ഇന്ത്യക്കൊപ്പം കണ്ടത്. 2019 ജൂലൈ ഒമ്പതിന് ന്യൂസിലാന്‍ഡിനെതിരേ നടന്ന ലോകകപ്പിലെ സെമി ഫൈനലായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ മല്‍സരം. കാര്‍ത്തികിനെക്കുറിച്ചുള്ള ചില രസകരമായ, അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

  1. എംഎസ് ധോണിയേക്കാള്‍ മുമ്പ് ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക്. എന്നാല്‍ തന്നേക്കാള്‍ മികച്ച താരമായ ധോണിക്കു വേണ്ടി പിന്നീട് അദ്ദേഹം വഴി മാറിക്കൊടുക്കുകയായിരുന്നു.
  2. കാര്‍ത്തികിന്റെ അച്ഛന്‍ കൃഷ്ണ കുമാര്‍ യുവാവായിരിക്കെ ചെന്നൈയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്ന രക്ഷിതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ക്രിക്കറ്റ് വിടേണ്ടിവന്നു. എന്നാല്‍ തന്റെ മകന് ഇങ്ങനൊരു അവസ്ഥയുണ്ടാവരുതെന്ന് കൃഷ്ണ കുമാര്‍ ആഗ്രഹിച്ചിച്ചിരുന്നു. അതിനാല്‍ തന്നെ കാര്‍ത്തിക്കിന് ക്രിക്കറ്ററാവാന്‍ എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു.
  3. കാര്‍ത്തിക് കുട്ടിയായിരിക്കെ കൃഷ്ണ കുമാര്‍ കുറച്ചു കാലം ദുബായിലേക്കു കുടുംബസമേതം മാറിയിരുന്നു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലെ എല്ലാ മല്‍സരങ്ങളും അന്ന് ഇരുവരും ഒരുമിച്ച് കാണുകയും ചെയ്തിരുന്നു. ഇതോടെയാണ് കാര്‍ത്തികിന് ക്രിക്കറ്റിനോടു ഭ്രമം തുടങ്ങിയത്. തുടക്കകാലത്ത് കാര്‍ത്തികും അച്ഛനും ഒരുമിച്ചായിരുന്നു പരിശീലനവും നടത്തിയിരുന്നത്.
  4. ടി20യില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മല്‍സരം കളിച്ചപ്പോള്‍ കാര്‍ത്തികായിരുന്നു മാന്‍ ഓഫ് ദി മാച്ച്. 2006-07ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇന്ത്യയുടെ കന്നി ടി20 മല്‍സരം. ഇന്ത്യ ജയിച്ച കളിയില്‍ കാര്‍ത്തികായിരുന്നു ടീമിന്റെ വിജയശില്‍പ്പി.
  5. 1985 ജൂണ്‍ ഒന്നിന് തെലുഗു കുടുംബത്തിലാണ് കാര്‍ത്തിക് ജനിച്ചത്. കൃഷ്ണകുമാര്‍ ദിനേഷ് കാര്‍ത്തിക്കെന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. എന്നാല്‍ അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് ഡികെ എന്നാണ്.
  6. 2014ലെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ താരമായിരുന്നു കാര്‍ത്തിക്. അന്നു 12.5 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) കാര്‍ത്തികിനെ സ്വന്തമാക്കിയത്. തൊട്ടടുത്ത സീസണിവും വിലകൂടിയ രണ്ടാമത്തെ താരമെന്ന പദവി അദ്ദേഹം നിലനിര്‍ത്തി. 10.5 കോടിക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കാര്‍ത്തികിനെ വാങ്ങുകയായിരുന്നു.
  7. ഐപിഎല്ലില്‍ ഇതുവരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങി ആറു ഫ്രാഞ്ചൈസികള്‍ക്കു വേണ്ടി കാര്‍ത്തിക് കളിച്ചിട്ടുണ്ട്. സിഎസ്‌കെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയാണ് അദ്ദേഹത്തിന് അവസരം ലഭിക്കാതിരുന്ന ടീമുകള്‍.
Story first published: Monday, June 1, 2020, 13:31 [IST]
Other articles published on Jun 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X