ത്രില്ലറില്‍ ഇന്ത്യന്‍ വനിതകള്‍ നേടി... മിതാലി കുറിച്ചത് പുതിയ റെക്കോര്‍ഡ്

Written By:

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്കു ത്രില്ലിങ് വിജയം. അഞ്ചു പന്തും ഒരു വിക്കറ്റും ബാക്കിനില്‍ക്കെയാണ് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം കൈക്കലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങിലൂടെ 49.3 ഓവറില്‍ 207 റണ്‍സിന് എറിഞ്ഞുവീഴ്ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു. മറുപടിയില്‍ ഇംഗ്ലണ്ടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് പോരാട്ടം തീപാറിയത്. ഒടുവില്‍ 49.1 ഓവറില്‍ ഒമ്പതു വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.

1

ഓണര്‍ സ്മൃതി മന്ദാനയുടെ (86) തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിച്ചത്. 109 പന്തുകൡ അഞ്ചു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. ദീപ്തി ശര്‍മ (24), ഹര്‍മന്‍പ്രീത് കൗര്‍ (21) എന്നിവരാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. വാലറ്റത്ത് ഏക്ത ബിഷ്തിന്റെ (12*) ഇന്നിങ്‌സ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.

ഐഡബ്ല്യുഎല്‍: ഗോകുലത്തിന്റെ പെണ്‍പടയ്ക്ക് സമനില കുരുക്ക്... തളച്ചത് ഇന്ത്യ റഷ്

കോമണ്‍വെല്‍ത്ത് ഗെയിംസ്; മൂന്നാം ദിനത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ ഏറ്റവുമധികം ഏകദിനങ്ങളില്‍ കളിച്ച വനിതാ ക്രിക്കറ്ററെന്ന റെക്കോര്‍ഡിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് അര്‍ഹയായി. താരത്തിന്റെ 192ാം ഏകദിന മല്‍സരമായിരുന്നു ഇത്. ഈ കളിക്കുമുമ്പ് 191 മല്‍സരങ്ങളുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കാര്‍ലോറ്റെ എഡ്വാര്‍ഡ്‌സിനൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു മിതാലി. റെക്കോര്‍ഡ് കുറിച്ച മല്‍സരത്തില്‍ പക്ഷെ താരം നിരാശപ്പെടുത്തി. അക്കൗണ്ട് തുറക്കാനാവാതെയാണ് മിതാലി പുറത്തായത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 9:46 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍