വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ തുടങ്ങിയിട്ടേയുള്ളൂ... ഒരു ജയം കൊണ്ട് നിര്‍ത്തില്ലെന്ന് കോലി, ഓസീസിന് മുന്നറിയിപ്പ്

31 റണ്‍സിനാണ് ഇന്ത്യ ആദ്യ ടെസ്റ്റില്‍ ജയിച്ചത്

By Manu
ഒരു ടെസ്റ്റിലെ വിജയം കൊണ്ട് തൃപ്തരല്ല | Oneindia Malayalam

അഡ്‌ലെയ്ഡ്: ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ശേഷം ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ മുന്നറിയിപ്പ്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുമൊരു ടെസ്റ്റിലെ ജയം കൊണ്ട് തങ്ങള്‍ തൃപ്തരാവില്ലെന്നാണ് കോലി വ്യക്തമാക്കിയത്. പരമ്പരയില്‍ ഇനി മൂന്നു ടെസ്റ്റുകള്‍ കൂടി ശേഷിക്കുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ജയിച്ചു കയറുന്നത്.

1

ആദ്യ ടെസ്റ്റിലെ ജയം ആഹ്ലാദവും അഭിമാനവും നല്‍കുന്നു. എന്നാല്‍ ഇതുകൊണ്ട് ടീം തൃപ്തിപ്പെടില്ല. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് മുന്നേറാനാണ് ഇനി ടീമിന്റെ ശ്രമം. പെര്‍ത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ കൂടുതല്‍ മികച്ച കളി പുറത്തെടുക്കാനാവും ടീമിന്റെ ശ്രമമെന്നും കോലി വിശദമാക്കി.

ധോണിക്കു പോലുമില്ല, ലോക റെക്കോര്‍ഡിനൊപ്പം റിഷഭ് പന്ത്... ക്യാച്ചുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!ധോണിക്കു പോലുമില്ല, ലോക റെക്കോര്‍ഡിനൊപ്പം റിഷഭ് പന്ത്... ക്യാച്ചുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും!!

രണ്ടാം ടെസ്റ്റും ടീം ഇന്ത്യക്കു തന്നെ!! മെച്ചപ്പെടുത്തേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം... കഴിയുമോ? രണ്ടാം ടെസ്റ്റും ടീം ഇന്ത്യക്കു തന്നെ!! മെച്ചപ്പെടുത്തേണ്ടത് മൂന്നു കാര്യങ്ങള്‍ മാത്രം... കഴിയുമോ?

2014-15ലെ കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ 48 റണ്‍സിനാണണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ ഇത്തവണ 31 റണ്‍സിന് തങ്ങള്‍ ജയം വരുതിയിലാക്കിയിരിക്കുന്നു. ഇത് മഹത്തായ അനുഭവം തന്നെയാണ്. ആദ്യമായി ഓസ്‌ട്രേലിയയില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ മുന്നിലെത്താന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുപോലെയുള്ള വലിയ പരമ്പരകളില്‍ ആദ്യ മല്‍സരം തന്നെ ജയിക്കാനായാല്‍ അത് ടീമിന് നല്‍കുന്ന ഊര്‍ജം വളരെ വലുതാണെന്നും കോലി പറഞ്ഞു.

Story first published: Monday, December 10, 2018, 16:32 [IST]
Other articles published on Dec 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X