ഹിറ്റ്മാന്‍ കളിക്കാത്തത് ആ പ്രശ്‌നം കാരണമെന്ന് ടീം ഫിസിയോ, മായങ്ക് കളിക്കുന്നുണ്ടല്ലോ എന്ന് ആരാധകര്‍

മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് രോഹിത് ശര്‍മ ടീമിലുണ്ടായിരുന്നില്ല. ഇതോടെ മുന്‍ താരങ്ങളും ആരാധകരും അടക്കം സെലക്ഷന്‍ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇതുവരെ ഒരു വിശദീകരണവും ബിസിസിഐ നല്‍കിയിട്ടുമില്ല. രോഹിത് മുംബൈയുടെ അടുത്ത മത്സരത്തില്‍ കളിക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ പരിശീലിക്കുന്നതിന്റെ ചിത്രവും രോഹിത്ത് പുറത്തുവിട്ടിരിക്കുകയാണ്. ടീം ഫിസിയോ ഒടുവില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്.

ഫിസിയോ അക്കാര്യം അറിയിച്ചു

ഫിസിയോ അക്കാര്യം അറിയിച്ചു

രോഹിത് കളിക്കാതിരിക്കുന്നതിന് പ്രധാന കാരണം ടീം ഫിസിയോയുടെ നിര്‍ദേശമാണ്. ടീമിനെ തിരഞ്ഞെടുക്കുന്ന ദിവസത്തിന്റെ തലേന്ന് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ രോഹിത് കളിക്കാനുണ്ടാവില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ടും നിതിന്‍ പട്ടേല്‍ സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. രോഹിത്തിന്റെയും ഇഷാന്തിന്റെ പരിക്കുകള്‍ ഭേദമാവുന്നുണ്ടോ എന്ന് മെഡിക്കല്‍ ടീം പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഫിസിയോ ബിസിസിഐയെ അറിയിച്ചിരുന്നു. അതേസമയം രോഹിത് നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് ബിസിസിഐക്കും സെലക്ഷന്‍ കമ്മിറ്റിക്കും അറിയാത്ത കാര്യമായിരുന്നു. ഇതോടെ രോഹിത്തിനെ ഉള്‍പ്പെടുത്തണമോ എന്ന് പരിശോധിക്കുകയാണ്.

മൂന്നാഴ്ച്ച വിശ്രമം

മൂന്നാഴ്ച്ച വിശ്രമം

രോഹിത്തിന് മൂന്നാഴ്ച്ച വിശ്രമം വേണമെന്നാണ് രണ്ട് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഫിസിയോയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. നവംബര്‍ 27നാണ് ആദ്യ മത്സരം തുടങ്ങുന്നത്. രോഹിത് അതിന് മുമ്പേ സജ്ജമായാല്‍ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റി നിതിന്‍ പട്ടേലിന്റെ നിര്‍ദേശം അനുസരിച്ചാണ് രോഹിത്തിനെ ഒഴിവാക്കിയത്. ഐപിഎല്‍ കഴിയുന്നതോടെ തന്നെ രോഹിത് ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുമെന്ന് പ്രതീക്ഷയിലാണ് ബിസിസിഐ. ബയോ സെക്യൂര്‍ ബബിള്‍ ഉള്ളത് കൊണ്ട് രോഹിത് നേരത്തെ തന്നെ എത്തേണ്ടി വരും. ആദ്യ മത്സരത്തിന് മുമ്പ് പരിക്ക് ഭേദമായാല്‍ രോഹിത് ഉറപ്പായും പരിശീലന മത്സരം കളിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.

ആരാധകര്‍ അറിയണം

ആരാധകര്‍ അറിയണം

രോഹിത്തിന്റെ ഫിറ്റ്‌നെസ്സില്‍ ഇപ്പോഴും ചോദ്യം ചിഹ്നമുണ്ടെന്ന് ആകാശ് ചോപ്ര പറയുന്നു. അദ്ദേഹം ഫിറ്റാണോ, അതോ കളിക്കുമോ ഇതെല്ലാം അറിയേണ്ടതുണ്ട്. അദ്ദേഹം പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ കളിക്കാന്‍ സാധിക്കുന്നില്ല. സംശയങ്ങള്‍ നിറഞ്ഞതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നും ചോപ്ര പറഞ്ഞു. അതേസമയം ആരാധകര്‍ക്ക് രോഹിത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അവകാശമുണ്ടെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. രോഹിത് മുംബൈയുടെ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നുണ്ട്. പക്ഷേ കളിക്കുന്നില്ല. ഇത് എന്ത് പരിക്കാണെന്ന് മനസ്സിലാവുന്നില്ല. കുറച്ച് സുതാര്യത ബോര്‍ഡ് ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

മായങ്കുണ്ട് ഹിറ്റ്മാനില്ല

മായങ്കുണ്ട് ഹിറ്റ്മാനില്ല

മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലാണ്. പക്ഷേ അയാള്‍ ഇന്ത്യന്‍ ടീമിലുണ്ട്. ഇത് എന്ത് ന്യായമാണ്. രോഹിത് കളിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്ന് പ്രഗ്യാന്‍ ഓജ പറഞ്ഞു. കാരണം ഓസ്‌ട്രേലിയക്കെതിരെ ആധിപത്യം പുലര്‍ത്താന്‍ സാധിക്കുന്ന താരമാണ് രോഹിത്. ടീമില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ രോഹിത്തിന് സാധിക്കും. അതേസമയം വൈസ് ക്യാപ്റ്റന്‍സി സ്ഥാനവും ബിസിസിഐ ഒരാള്‍ക്ക് കൈമാറി. രോഹിത് തിരിച്ചുവന്നാല്‍ ബോര്‍ഡ് എന്ത് ചെയ്യുമെന്ന് ഓജ ചോദിക്കുന്നു. രോഹിത് ടീമിലെ പുതുമുഖമല്ല. വളരെ പ്രധാനപ്പെട്ട താരമാണ്. എന്തിനാണ് രാഹുല്‍ വൈസ് ക്യാപ്റ്റന്‍സി കൈമാറി ആശയക്കുഴപ്പമുണ്ടാക്കിയതെന്നും ഓജ ചോദിച്ചു.

ഫാന്‍സ് കലിപ്പില്‍

ഫാന്‍സ് കലിപ്പില്‍

രോഹിത് ട്വിറ്ററില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന ബയോ നീക്കിയെന്ന് ആരാധകര്‍ ഉന്നയിക്കുന്നു. എന്നാല്‍ മുമ്പും അങ്ങനൊരു ബയോ രോഹിത്തിനില്ലായിരുന്നു. ഇത് ചില കടുത്ത രോഹിത് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ്മാന്‍ ബിസിസിഐയുമായി ഇടഞ്ഞ് വിരമിക്കാന്‍ പോവുകയാണെന്ന തരത്തിലും ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജ പ്രചാരണങ്ങളുടെ പേരിലാണ് തര്‍ക്കം നടക്കുന്നത്. അതേസമയം മുന്‍ ഇന്ത്യന്‍ താരം ദീപ്ദാസ് ഗുപ്തയും രോഹിത്തിനെ ഒഴിവാക്കിയതില്‍ എതിര്‍പ്പറിയിച്ചു. രോഹിത് തിരിച്ചെത്തുമായിരുന്നു. വൈസ് ക്യാപ്റ്റന്‍ സ്ഥാനം പ്രഖ്യാപിക്കുന്നത് മാറ്റിവെക്കാമായിരുന്നുവെന്നും ദീപ്ദാസ് ഗുപ്ത പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, October 28, 2020, 13:02 [IST]
Other articles published on Oct 28, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X