ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് അണിഞ്ഞ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ?

മുംബൈ: ബാറ്റിങ് വെടിക്കെട്ടിന് ഇഷ്ടപ്പെടുന്നവരുടെ ഉത്സവമാണ് ഐപിഎല്‍. ലോകത്തിലെത്തന്നെ എറ്റവും മികച്ച ക്രിക്കറ്റ് ലീഗുകളിലൊന്നായ ഐപിഎല്ലിന് വലിയ സ്വീകാര്യതയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുള്ളത്. മികച്ച പല ബൗളിങ് പ്രകടനങ്ങളുണ്ടായിട്ടുണ്ടെങ്കിലും പൊതുവേ വെടിക്കെട്ട് ബാറ്റിങ് കാണാനാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നത്. ബ്രണ്ടന്‍ മക്കല്ലം, ക്രിസ് ഗെയ്ല്‍, ആന്‍േ്രഡ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ്, യൂസഫ് പഠാന്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ നിരവധി താരങ്ങള്‍ ബാറ്റുകൊണ്ട് നടത്തിയ മിന്നും പ്രകടനങ്ങള്‍ ഇന്നും ആരാധകര്‍ക്കിടയിലുണ്ട്. ഓരോ ഐപിഎല്‍ സീസണിലും ഏറ്റവും മികച്ച റണ്‍വേട്ടക്കാരനായി ഓറഞ്ച് ക്യാപ് നേടുന്ന താരങ്ങളുണ്ട്. നിലവില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ളത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ഐപിഎല്ലില്‍ ആദ്യമായി ഓറഞ്ച് ക്യാപ് നേടുന്ന ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 2010ല്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടിയാണ് മ്ലാസ്റ്റര്‍ ബ്ലാസ്റ്ററുടെ തകര്‍പ്പന്‍ പ്രകടനം. ഈ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 618 റണ്‍സാണ് സച്ചിന്‍ അടിച്ചെടുത്തത്. സച്ചിന്റെ ബാറ്റിങ് കരുത്തില്‍ ഫൈനലിലെത്താന്‍ മുംബൈയ്ക്കായെങ്കിലും കലാശപ്പോരില്‍ ചെന്നൈയോട് പരാജയപ്പെട്ടു. ഈ സീസണില്‍ 47.53 ശരാശരിയില്‍ ബാറ്റുവീശിയ സച്ചിന്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും നേടി. പുറത്താകാതെ 89 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ആകെ മൂന്ന് സിക്‌സ് മാത്രമാണ് സച്ചിന്‍ നേടിയതെന്നതാണ് കൗതുകം. 2013ലെ ഐപിഎല്ലിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ച സച്ചിന്‍ ഉപദേശകനായി ഇപ്പോഴും മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ്.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

കര്‍ണാടകയില്‍ നിന്നുള്ള റോബിന്‍ ഉത്തപ്പയാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമതായി ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. 2014 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഉത്തപ്പയുടെ തകര്‍പ്പന്‍ പ്രകടനം. ഉത്തപ്പയുടെ ബാറ്റിങ് കരുത്തിലാണ് 2014ല്‍ കൊല്‍ക്കത്ത ഐപിഎല്‍ കിരീടം നേടിയത്. 16 മത്സരത്തില്‍ നിന്ന് 660 റണ്‍സാണ് ഉത്തപ്പ നേടിയത്. പുറത്താവാതെ 83 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44 ശരാശരിയില്‍ 137.78 സ്‌ട്രൈക്കറേറ്റിലായിരുന്നു ഉത്തപ്പയുടെ പ്രകടനം. വിക്കറ്റ് കീപ്പറായിരുന്ന ഈ സീസണില്‍ ഉത്തപ്പ. ഏഴ് സ്റ്റംപിങ്ങടക്കം കീപ്പിങ്ങിലും ഉത്തപ്പ തിളങ്ങി.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെക്കോഡ് സ്‌കോറോടെയാണ് ഐപിഎല്‍ ഓറഞ്ച് ക്യാപ് നേടിയത്. 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ നായകനായിരുന്നാണ് കോലിയുടെ വെടിക്കെട്ട് പ്രകടനം. 16 മത്സരത്തില്‍ നിന്ന് 973 റണ്‍സാണ് കോലി വാരിക്കൂട്ടിയത്. ഒരു ഐപിഎല്‍ സീസണില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. നാല് സെഞ്ച്വറിയാണ് കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. 81.08 ശരാശരിയില്‍ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ ബാറ്റിങ്. 83 ഫോറും 38 സിക്‌സും കോലി പറത്തി. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ബംഗളൂരു പരാജയപ്പെട്ടു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 24, 2020, 9:11 [IST]
Other articles published on Mar 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X