വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: സെഞ്ച്വറി, പിന്നാലെ പരിക്ക്... ഇനി ധവാനില്ലാത്ത ഇന്ത്യ!! ആരാധകര്‍ക്കു ഞെട്ടല്‍

ഓസീസിനെതിരേയാണ് ധവാന്റെ കൈവിരലിനു പരിക്കേറ്റത്

By Manu
Shikhar Dhawan Ruled Out Of The World Cup For Three Weeks | Oneindia Malayalam

ലണ്ടന്‍: ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് വെടിക്കെട്ട് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നു. കൈവിരലിനേറ്റ പരിക്കാണ് ധവാന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചത്. ഓസ്‌ട്രേലിയക്കെതിരേ തൊട്ടുമുമ്പ് ഓവലില്‍ നടന്ന മല്‍സരത്തില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത് ധവാനായിരുന്നു. ഈ കളിക്കിടെ കൈവിരലിനേറ്റ പരിക്കാണ് താരത്തിനു വിനയായത്.

ലോകകപ്പ്: കോലിയോ, ബുംറയോ അല്ല... ഇന്ത്യ ജയിക്കാന്‍ അവന്‍ കൂടി വേണം, ശരിക്കും തുറുപ്പുചീട്ട് ലോകകപ്പ്: കോലിയോ, ബുംറയോ അല്ല... ഇന്ത്യ ജയിക്കാന്‍ അവന്‍ കൂടി വേണം, ശരിക്കും തുറുപ്പുചീട്ട്

സ്‌കാനിങില്‍ ധവാന്റെ കൈവിരലിനു പൊട്ടലേറ്റതായി കണ്ടെത്തുകയായിരുന്നു. ചുരുങ്ങിയത് മൂന്നാഴ്ച വരെ താരത്തിനു വിശ്രമം വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കു ശേഷം പരിക്കില്‍ നിന്നും മുക്തനായാല്‍ ധവാന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും ടീം മാനേജ്‌മെന്റും.

പരിക്കുപറ്റിയത് ബാറ്റിങിനിടെ

പരിക്കുപറ്റിയത് ബാറ്റിങിനിടെ

ഓസീസിനെതിരായ കളിയില്‍ ബാറ്റിങിനിടെയാണ് ധവാന്റെ കൈവിരലിനു പരിക്കേറ്റത്. പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് താരത്തിന്റെ കൈവിരലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നു വേദന കൊണ്ടു പുളഞ്ഞെങ്കിലും ഇതു വക വയ്ക്കാതെ ധവാന്‍ ബാറ്റിങ് തുടരുകയായിരുന്നു. കൈവിരലില്‍ കെട്ടുമായാണ് അദ്ദേഹം പിന്നീട് കളിച്ചത്.
ഇന്ത്യന്‍ ഇന്നിങ്‌സിനു ശേഷം ഓസീസ് ഇന്നിങ്‌സ് ആരംഭിച്ചപ്പോള്‍ ധവാന്‍ ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. ധവാനു പകരം രവീന്ദ്ര ജഡേജയാണ് കളിച്ചത്. ഓസീസിനെതിരേ 109 പന്തില്‍ 117 റണ്‍സെടുത്ത ധവാന്‍ മാന്‍ ഓഫ് ദി മാച്ചുമായിരുന്നു.

പകരം രാഹുല്‍ ?

പകരം രാഹുല്‍ ?

ധവാന് പരിക്കിനെ തുടര്‍ന്നു മൂന്നാഴ്ച വിട്ടുനില്‍ക്കേണ്ടി വരുമെന്നുറപ്പായതോടെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യ ആരെ ഓപ്പണറായി ഇറക്കുമെന്നതാണ് ചോദ്യം. നിലവില്‍ നാലാമനായി കളിക്കുന്ന ലോകേഷ് രാഹുലിനാവും ഓപ്പണറായി നറുക്ക് വീഴാന്‍ സാധ്യത. കാരണം നേരത്തേ ബാക്കപ്പ് ഓപ്പണറായാണ് രാഹുലിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയത്.
ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപ്പണറായിരുന്ന രാഹുല്‍ മികച്ച പ്രകടനം നടത്തിയിരുന്നു. താരത്തിന് ഏറ്റവും യോജിച്ച ഏറ്റവും മികച്ച പൊസിഷനും അതു തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ധവാന്റെ അഭാവം

ധവാന്റെ അഭാവം

ധവാന്റെ അഭാവം ലോകകപ്പില്‍ ഇന്ത്യക്കു കനത്ത തിരിച്ചടിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനമാണ് അദ്ദേഹം നേരത്തേ കാഴ്ചവച്ചിട്ടുള്ളത്. 2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയത് ധവാനായിരുന്നു.
ഇന്ത്യക്കു വേണ്ടി 130 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 44ന് മുകളില്‍ ശരാശരിയില്‍ 5480 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 17 സെഞ്ച്വറികളും 27 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Tuesday, June 11, 2019, 14:25 [IST]
Other articles published on Jun 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X