വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരു ബൗളിങ്, വിറച്ചത് ഒരാള്‍ക്കു മുന്നില്‍ മാത്രം! ഭയപ്പെടുത്തിയ ബൗളറെക്കുറിച്ച് ധവാന്‍

ട്വിറ്ററിലെ ചോദ്യോത്തര സെഷനിലാണ് ധവാന്‍ മനസ്സ് തുറന്നത്

ദില്ലി: കരിയറില്‍ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയിട്ടുള്ള ബൗളറെക്കുറിച്ച് മനസ്സ് തുറന്നു ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ലോക്ക്ഡൗണ്‍ കാരണം വീടിനകത്തേക്കു ഒതുങ്ങേണ്ടി വന്നതോടെ ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കവെയാണ് ഗബ്ബാറെന്നു വിളിപ്പേരുള്ള ധവാന്‍ മനസ്സ് തുറന്നത്. നേരത്തേ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്ന ധവാന് ഇപ്പോള്‍ നിശ്ചിത ഓവര്‍ ടീമില്‍ മാത്രമേ സ്ഥാനമുള്ളൂ.

ധോണി എവര്‍ഗ്രീന്‍... പ്രായം കൂടുന്നതിന്റെ സൂചനകളില്ല, പുകഴ്ത്തി ടീമംഗം റെയ്‌നധോണി എവര്‍ഗ്രീന്‍... പ്രായം കൂടുന്നതിന്റെ സൂചനകളില്ല, പുകഴ്ത്തി ടീമംഗം റെയ്‌ന

ഫിനിഷറെന്നാല്‍ അത് ധോണി മാത്രം! ഓള്‍ടൈം ബെസ്റ്റ്... കാരണവുമുണ്ട്- മൈക്കല്‍ ഹസ്സിഫിനിഷറെന്നാല്‍ അത് ധോണി മാത്രം! ഓള്‍ടൈം ബെസ്റ്റ്... കാരണവുമുണ്ട്- മൈക്കല്‍ ഹസ്സി

രോഹിത് ശര്‍മയോടൊപ്പമുള്ള ധവാന്റെ മികച്ച കെമിസ്ട്രിയാണ് നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ ഇന്ത്യയെ മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചിട്ടുള്ളത്. പരിക്കു കാരണം ന്യൂസിലാന്‍ഡ് പര്യടനം നഷ്ടമായ അദ്ദേഹം ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.

സ്‌റ്റെയ്ന്‍ മാത്രം

ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസറായ ഡെയ്ല്‍ സ്റ്റെയ്‌നാണ് കരിയറില്‍ തന്നെ ഏറ്റവുമധികം ഭയപ്പെടുത്തിയിട്ടുള്ള ബൗളറെന്നു ധവാന്‍ പറയുന്നു. സ്‌റ്റെയ്‌നിനെതിരേ ബാറ്റ് ചെയ്യുക കനത്ത വെല്ലുവിളിയാണ്. അദ്ദേഹം ബൗള്‍ ചെയ്യുമ്പോള്‍ റണ്‍സ് നേടുക എളുപ്പമല്ല. ലോക ക്രിക്കറ്റില്‍ മറ്റൊരു ബൗളറും തന്നെ ഇത്രയും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ധവാന്‍ വെളിപ്പെടുത്തി.

ഓഫ്‌സ്പിന്നര്‍മാര്‍

മികച്ച ടേണ്‍ ലഭിക്കുന്ന വിക്കറ്റില്‍ ഓഫ് സ്പിന്നര്‍മാരെ നേരിടുകയെന്നത് തന്റെ പേടിസ്വപ്‌നമാണെന്നു ധവാന്‍ പറയുന്നു. ബോളിവുഡിലെ പ്രിയപ്പെട്ട നടിമാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനു രണ്ടു പേരുകളായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കരീന കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ ആരാധകനാണ് താനെന്നു ഗബ്ബാര്‍ വ്യക്തമാക്കി.
നിലവില്‍ മല്‍സരങ്ങളൊന്നുമില്ലാതെ വീട്ടില്‍ കഴിയുകയാണെങ്കിലും സംഗീത ഉപകരണങ്ങള്‍ പഠിക്കാനുള്ള ശ്രമത്തിലാണെന്നു ധവാന്‍ വെളിപ്പെടുത്തി. ഫ്‌ളൂട്ട് വായിക്കാന്‍ അറിയാമെങ്കിലും അത് കൂടുതല്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ടീമംഗം ശ്രേയസ് അയ്യരുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണിതെന്നും ധവാന്‍ പറയുന്നു.

എല്ലാവരും ശ്രമിക്കണം

തന്നെപ്പോലെ ഏതെങ്കിലുമൊരു സംഗീത ഉപകരണം പഠിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ധവാന്‍ ആവശ്യപ്പെട്ടു. സംഗീത ഉപകരണം വായിക്കാന്‍ പഠിച്ചാല്‍ അത് ഒരാളെ വളരെ ശാന്തനായിരിക്കാന്‍ സഹായിക്കുമെന്നും അതിന്റെ സ്പന്ദനം ശരീരത്തിലൂടെ കടന്നുപോവുന്നതായി മനസ്സിലാക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സംഗീത ഉപകരണം വായിക്കുമ്പോള്‍ അതിന്റെ സ്പന്ദനം ശരീരത്തിനകത്തേക്കു കൂടി എത്തുകയാണ്. സംഗീതം നിങ്ങള്‍ക്കു സമാധാനം നല്‍കും. എല്ലാവരും ഒരു സംഗീത ഉപകരണം വായിക്കാന്‍ ശ്രമിക്കണം. പ്രത്യേകിച്ച് ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലമായതിനാല്‍ പഠിക്കാന്‍ ഏറെ സമയമുണ്ടെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 15, 2020, 10:31 [IST]
Other articles published on Apr 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X