വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലും പകരക്കാരനെ ഇറക്കാം... ഐസിസി നിയമം തിരിച്ചടിയോ? പ്രതികരിച്ച് കോലി

രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസ് പകരക്കാരനെ ഇറക്കിയിരുന്നു

Virat Kohli Supports ICC's Like-For-Like Concussion Substitutes Rule | Oneindia Malayalam

കിങ്സ്റ്റണ്‍: ക്രിക്കറ്റിലും ഇനി പകരക്കാരനെ ഇറക്കാമെ നിയമം ഐസിസി നടപ്പാക്കിയത് അടുത്തിടെയാണ്. പരിക്കോ, മറ്റെന്തെങ്കിലും കാരണത്താലോ ഒരു താരത്തിനു കളിക്കളത്തില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ പകരം ഒരാളെ കളിപ്പിക്കാമെന്നതാണ് നിയമം. പകരമെത്തുന്നയാള്‍ക്കു ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമെല്ലാം അനുമതിയുമുണ്ടായിരിക്കും. ഐസിസിയുടെ പുതിയ നിയമത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

ബുംറ കൊലമാസോ? കോലി പറഞ്ഞത് വൈറല്‍... ഭാഗ്യമെന്ന് ഇന്ത്യന്‍ നായകന്‍ബുംറ കൊലമാസോ? കോലി പറഞ്ഞത് വൈറല്‍... ഭാഗ്യമെന്ന് ഇന്ത്യന്‍ നായകന്‍

രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. ബാറ്റിങിനിടെ പരിക്കേറ്റ ഡാരെന്‍ ബ്രാവോയ്ക്കു പകരം ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെ വിന്‍ഡീസ് കളത്തിലിറക്കുകയായിരുന്നു.

ഗുണം ചെയ്യും

ഗുണം ചെയ്യും

ടീമുകള്‍ക്കു തീര്‍ച്ചയായും ഗുണം ചെയ്യുന്നതാണ് ഐസിസിയുടെ പുതിയ നിയമമെന്നു കോലി അഭിപ്രായപ്പെട്ടു. വളരെ നല്ല തീരുമാനാണ് ഐസിസി സ്വീകരിച്ചത്. ടെസ്റ്റ് ക്രിക്കറ്റ് മറ്റു ഫോര്‍മാറ്റുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. കാരണം ഒരു ദിവസം കളിച്ച താരത്തിനു ചിലപ്പോള്‍ തൊട്ടടുത്ത ദിവസം ഇറങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. അത്തരം ഘട്ടങ്ങളിലാണ് പകരക്കാരനെ ഇറക്കാമെന്ന ഐസിസിയുടെ നിയമം ടീമിന് ആശ്വാസമാവുകയെന്നും കോലി ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ സംഭവം

ഐപിഎല്ലിലെ സംഭവം

ഐപിഎല്ലിനിടെയുണ്ടായ സംഭവത്തെക്കുറിച്ചും കോലി പരാമര്‍ശിച്ചു. ഈ വര്‍ഷം നടന്ന ഐപിഎല്ലിനിടെ തന്റെ ടീമായ റോയല്‍ ചാലഞ്ചേഴ്‌സിലെ സഹതാരമായ എബി ഡിവില്ലിയേഴ്‌സിന് ജസ്പ്രീത് ബുംറയ്‌ക്കെതിരേ കളിക്കുന്നതിനിടെ പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് വകവയ്ക്കാതെ അദ്ദേഹം കളി തുടരുകയായിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസത്തേക്കു എബിഡിക്കു തലകറക്കവും മറ്റു ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. ടെസ്റ്റിലായിരുന്നെങ്കില്‍ എബിഡിക്കു കളിക്കാനാവുമായിരുന്നില്ല. അപ്പോഴാണ് ഐസിസി നിയമം എത്രത്തോളം പ്രധാനമാണെന്നു ബോധ്യമാവുകയെന്നും കോലി വിശദീകരിച്ചു.

തിരഞ്ഞെടുക്കുക എളുപ്പമല്ല

തിരഞ്ഞെടുക്കുക എളുപ്പമല്ല

ഒരു താരത്തിനു പരിക്ക് പറ്റിയാല്‍ പകരക്കാരനായി ഇറക്കാവുന്ന കളിക്കാരനെ തിരഞ്ഞെടുക്കുക എളുപ്പമല്ലെന്നു കോലി പറയുന്നു.
15-16 പേര്‍ മാത്രമേ സംഘത്തില്‍ ഉണ്ടാവുകയുള്ളൂ. ഇതില്‍ തന്നെ മൂന്നോളം പേര്‍ ബൗളര്‍മാരുമായിരിക്കും. അതുകൊണ്ടു തന്നെ ഒരു മികച്ച ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍ പകരക്കാരനായി ആരെ ഇറക്കുമെന്ന കാര്യത്തില്‍ പെട്ടെന്നു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യത്തെ സബ്‌സ്റ്റിറ്റിയൂഷന്‍

ആദ്യത്തെ സബ്‌സ്റ്റിറ്റിയൂഷന്‍

ഐസിസി നിയമം നടപ്പായ ശേഷം ലോക ക്രിക്കറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആദ്യ താരമായി ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ മാര്‍നസ് ലബ്യുഷെയ്ന്‍ മാറിയിരുന്നു. കഴിഞ്ഞ മാസം നടന്ന ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ലബ്യുഷെയ്ന്‍ പകരക്കാരനായി ഇറങ്ങി ചരിത്രത്തിന്റെ ഭാഗമായത്. അന്നു ഒന്നാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പരിക്കേറ്റ സ്റ്റീവ് സ്മിത്തിന്റെ പകരക്കാരമായാണ് താരം രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്തത്.

നിലവില്‍ വന്നത് ആഗസ്റ്റ് ഒന്നിന്

നിലവില്‍ വന്നത് ആഗസ്റ്റ് ഒന്നിന്

ഐസിസിയുടെ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത് കഴിഞ്ഞ മാസം ഒന്നു മുതലായിരുന്നു. പുരുഷ, വനിതാ ക്രിക്കറ്റുകളില്‍ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. മാച്ച് റഫറിയുടെ അനുമതി ലഭിച്ചാല്‍ ബാറ്റ്‌സ്മാന്‍, ബൗളര്‍, ഫീല്‍ഡര്‍ ഇവരില്‍ ആരെ വേണമെങ്കിലും പിന്‍വലിച്ച് പകരക്കാരനെ ഇറക്കാമെന്നതാണ് ഐസിസി നിയമം.

Story first published: Tuesday, September 3, 2019, 13:21 [IST]
Other articles published on Sep 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X