വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യിലെ കിങായി കോലി, റെയ്‌നയുടെ കസേര തെറിച്ചു... ഇനി രോഹിത്തിന്റെ ഊഴം

വിന്‍ഡീസിനെതിരേയാണ് നേട്ടം

Virat Kohli overtakes Suresh Raina to become India's highest run-scorer in T20 cricket

ഫ്‌ളോറിഡ: ലോകകപ്പിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായതിന്റെ ക്ഷീണം കരീബിയന്‍ മണ്ണില്‍ തീര്‍ത്തതിന്റെ ആശ്വാസത്തിലാണ് ടീം ഇന്ത്യ. ലോകകപ്പിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ വെസ്റ്റ് ഇന്‍ഡീസിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ വിരാട് കോലിയും സംഘവും കെട്ടുകെട്ടിക്കുകയായിരുന്നു. ടി20 പരമ്പരയാണ് കോലിപ്പട പോക്കറ്റിലാക്കിയത്. രണ്ടാം ടി20യില്‍ മഴനിയമപ്രകാരം 22 റണ്‍സിന് വിന്‍ഡീസിനെ ഇന്ത്യ ത്കര്‍ത്തുവിടുകയായിരുന്നു.

സിക്‌സര്‍ രാജാവായി രോഹിത് ശര്‍മ്മ, മറികടന്നത് ക്രിസ് ഗെയിലിനെ സിക്‌സര്‍ രാജാവായി രോഹിത് ശര്‍മ്മ, മറികടന്നത് ക്രിസ് ഗെയിലിനെ

ഈ മല്‍സരത്തില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു അപൂര്‍വ്വനേട്ടം തന്റെ പേരില്‍ കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് നായകന്‍ കോലി. റണ്‍വേട്ടയിലാണ് അദ്ദേഹം പുതിയ റെക്കോര്‍ഡിട്ടത്.

ടി20യിലെ റണ്‍മെഷീന്‍

ടി20യിലെ റണ്‍മെഷീന്‍

ടി20യില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിനാണ് കോലി അവകാശിയായത്. മല്‍സരത്തില്‍ 28 റണ്‍സിന് പുറത്തായെങ്കിലും ഈ നേട്ടം കുറിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്നു.
മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇത്രയും നാള്‍ കൈയടക്കി വച്ചിരുന്ന റെക്കോര്‍ഡാണ് കോലി പിടിച്ചുവാങ്ങിയത്.

24 റണ്‍സിന് മുന്നില്‍

24 റണ്‍സിന് മുന്നില്‍

വിന്‍ഡീസിനെതിരേ 28 റണ്‍സിനു കോലി പുറത്തായിരുന്നു. എന്നാല്‍ റെയ്‌നയെ പിന്തള്ളാന്‍ അദ്ദേഹത്തിന് ഇതു തന്നെ ധാരാളമായിരുന്നു. 8416 റണ്‍സാണ് ടി20യില്‍ അഇപ്പോള്‍ കോലിയുടെ സമ്പാദ്യം. 24 റണ്‍സ് പിന്നിലായി 8292 റണ്‍സോടെ റെയ്‌ന രണ്ടാംസ്ഥാനത്തേക്കിറങ്ങി.
നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ റെയ്‌നയുടെ രണ്ടാംസ്ഥാനവും ഭദ്രമല്ല. 101 റണ്‍സ് പിറകിലായി വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ തൊട്ടുതാഴെയുണ്ട്. ശിഖര്‍ ധവാനാണ് (6953) നാലാമത്.

കോലി രണ്ടാമത്

കോലി രണ്ടാമത്

ടി20യില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരനായെങ്കിലും കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. 21 ഫിഫ്റ്റികളുമായാണ് ഹിറ്റ്മാന്‍ തലപ്പത്ത് നില്‍ക്കുന്നത്. ഒരു ഫിഫ്റ്റി മാത്രം പിറകിലായി കോലി രണ്ടാമതുണ്ട്.
എന്നാല്‍ 86 ഇന്നിങ്‌സുകളിലാണ് രോഹിത്തിന്റെ നേട്ടമെങ്കില്‍ കോലിക്ക് 62 ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

മിന്നുന്ന വിജയം

മിന്നുന്ന വിജയം

വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ മിന്നുന്ന ജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 167 റണ്‍സെടുത്തു. രോഹിത്തിന്റെ (67) ഇന്നിങ്‌സാണ് ഇന്ത്യക്കു കരുത്തായത്. കോലി (28), ശിഖര്‍ ധവാന്‍ (23), ക്രുനാല്‍ പാണ്ഡ്യ (20*) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ വിന്‍ഡീസ് 15.3 ഓവറില്‍ നാലു വിക്കറ്റിന് 98 റണ്‍സെടുത്തു നില്‍ക്കെ മഴയെത്തുകയായിരുന്നു. തുടര്‍ന്നാണ് മഴനിയമപ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിച്ചത്.

Story first published: Monday, August 5, 2019, 9:58 [IST]
Other articles published on Aug 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X