വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇന്ത്യക്ക് ലഭിച്ച പാക് പിന്തുണ... എന്നിട്ടും രക്ഷയില്ല, കോലിയുടെ പ്രതികരണം ഇങ്ങനെ

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരാജയപ്പെട്ടിരുന്നു

By Manu
Virat Kohli Speaks About Pakistani Fans Supporting Team India | Oneindia Malayalam

ബെര്‍മിങ്ഹാം: സ്വന്തം ആരാധകരുടെ മാത്രമല്ല പാകിസ്താന്റെ ആരാധകരുടെ പിന്തുണയും പ്രാര്‍ഥയനയുമുണ്ടായിട്ടും ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ടീം ഇന്ത്യക്കു പിഴച്ചു. 31 റണ്‍സിനാണ് എഡ്ബാസ്റ്റണില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ആതിഥേയര്‍ ഇന്ത്യയെ മറികടന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി കൂടിയായിരുന്നു ഇത്.

ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ടെന്ന് ഗാംഗുലി ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത് രണ്ടേ രണ്ട് കാരണങ്ങള്‍ കൊണ്ടെന്ന് ഗാംഗുലി

ഈ മല്‍സരത്തില്‍ ജയിച്ചിരുന്നെങ്കില്‍ ഇന്ത്യ സെമി ഫൈനലിലെത്തുമായിരരുന്നു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ജയം പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്കും അനിവാര്യമായിരുന്നു. അതുകൊണ്ടാണ് പാക് ആരാധകര്‍ ഇന്ത്യയെ പിന്തുണച്ചത്. മല്‍സരത്തില്‍ പാക് ആരാധകര്‍ നല്‍കിയ പിന്തുണയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി.

അപൂര്‍വ്വമായ സംഭവം

അപൂര്‍വ്വമായ സംഭവം

അപൂര്‍വ്വമായ സംഭവമെന്നാണ് ഇംഗ്ലണ്ടിനെതിരേ പാകിസ്താന്‍ ആരാധകര്‍ ഇന്ത്യക്കു നല്‍കിയ പിന്തുണയെക്കുറിച്ച് കോലി പ്രതികരിച്ചത്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിലേറ്റ പരാജയത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ തോല്‍വിയോടെ പാകിസ്താന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. നേരത്തേ നാലാമതായിരുന്ന പാകിസ്താനെ പിന്തള്ളി ഇംഗ്ലണ്ട് ഈ സ്ഥാനത്തേക്ക് കയറിയിരുന്നു. ഇരുടീമുകളും തമ്മില്‍ ഒരു പോയിന്റിന്റെ വ്യത്യാസമാണുള്ളത്.

അക്തര്‍ ആവശ്യപ്പെട്ടു

അക്തര്‍ ആവശ്യപ്പെട്ടു

മല്‍സരത്തിന് മുമ്പ് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം ഷുഐബ് അക്തര്‍ സ്വന്തം ടീമിന്റെ ആരാധകരോട് ഇന്ത്യയെ പിന്തുണയ്ക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. പാകിസ്താന്‍ മുഴുവന്‍ കഴിയാവുന്ന എല്ലാ തരത്തിലും ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കണം. ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്താവണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും അക്തര്‍ പറഞ്ഞിരുന്നു.
ഇംഗ്ലണ്ടില്‍ താമസിക്കുന്ന പാകിസ്താനികള്‍ക്ക് വേണമെങ്കില്‍ അവര്‍ക്കു പിന്തുണ നല്‍കാം. എന്നാല്‍ പാകിസ്താനുള്ളവരെല്ലാം ആഗ്രഹിക്കുന്നത് തങ്ങളുടെ ടീം സെമിയിലെത്തണമെന്നാണ്. ഇംഗ്ലണ്ട് തോല്‍ക്കുകയും പാകിസ്താന്‍ ബംഗ്ലാദേശിനെതിരേ ജയിക്കുകയും ചെയ്താല്‍ അത് നമ്മളെ സെമിക്ക് അരികിലെത്തിക്കുമെന്നും അക്തര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിരുന്നു.

സെമി പോരാട്ടം മുറുകുന്നു

സെമി പോരാട്ടം മുറുകുന്നു

ഇംഗ്ലണ്ടിന്റെ വിജയത്തോടെ സെമി ഫൈന ബെര്‍ത്തിനു വേണ്ടിയുള്ള പോരാട്ടം മുറുകിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ (11 പോയിന്റ്), ന്യൂസിലാന്‍ഡ് (11), ഇംഗ്ലണ്ട് (10) എന്നിവരാണ് പോള്‍ പൊസിഷനിലുള്ളത്. എന്നാല്‍ പാകിസ്താന്‍ (9), ബംഗ്ലാദേശ് (7) എന്നിവര്‍ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. ഇനിയുള്ള മല്‍സരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെ തന്നെ തീപാറുമെന്നുറപ്പായിട്ടുണ്ട്.

Story first published: Monday, July 1, 2019, 11:40 [IST]
Other articles published on Jul 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X