വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി വാക്കുകാത്തു... സമ്മാനമായി ടിക്കറ്റ്, പിന്തുണയുമായി സൂപ്പര്‍ ഫാന്‍ ചാരുലത വീണ്ടുമെത്തി

കഴിഞ്ഞ മല്‍സരത്തിലൂടെയാണ് 87 കാരിയ ശ്രദ്ധേയായത്

Captain Kohli delivers off the pitch too, gifts Charulata Patel tickets to Leeds game

ലീഡ്‌സ്: ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ വാക്ക് തെറ്റിച്ചില്ല. ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കുമുള്ള ടിക്കറ്റ് സ്‌പോണ്‍സര്‍ ചെയ്ത കോലി ടീമിന്റെ സൂപ്പര്‍ ആരാധികയായ ചാരുലത പട്ടേലിനെ വീണ്ടും സ്റ്റേഡിയത്തിലേക്കു കൊണ്ടുവന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തിലാണ് ടീമിന് പിന്തുണയുമായി 87 കാരിയായ ചാരുലതയെത്തിയത്.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കഴിഞ്ഞ മല്‍സരത്തിനു ശേഷമാണ് ചാരുലതയെ ലോകമറിയുന്നത്. പ്രായത്തെ തോല്‍പ്പിച്ച് ഗാലറിയില്‍ പതാകയുമായി ടീം ഇന്ത്യയെ പിന്തുണച്ച അവരെ മല്‍സരശേഷം കോലിയും രോഹിത് ശര്‍മയുമെല്ലാം നേരില്‍ കാണുകയും അനുഗ്രഹം തേടുകയും ചെയ്തിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ഇനിയുള്ള ഇന്ത്യയുടെ എല്ലാ മല്‍സരങ്ങള്‍ക്കും വരണമെന്നും ഇവയുടെ ടിക്കറ്റ് താന്‍ സ്‌പോണ്‍സര്‍ ചെയ്യാമെന്നും കോലി അറിയിക്കുന്നത്. ഇതേ തുടര്‍ന്ന് ലങ്കയുമായുള്ള ഇന്ത്യയുടെ കളിയും നേരില്‍ കാണാനും ടീമിനെ പിന്തുണയ്ക്കാനും ചാരുലതയ്ക്കു ഭാഗ്യം ലഭിക്കുകയായിരുന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരം ആരംഭിക്കുന്നത് മുമ്പ് ഗാലറിയില്‍ കളി കാണാനെത്തിയ ചാരുലതയുടെ ഫോട്ടോ ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനോടൊപ്പം കോലിയുടെ ഒരു കുറിപ്പുമുണ്ടായിരുന്നു. പ്രിയപ്പെട്ട ചാരുലതാ ജി, ഇന്ത്യന്‍ ടീമിന് നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പാഷനുമെല്ലാം ഏറെ പ്രചോദനമുണ്ടാക്കുന്നതാണ്. കുടുംബത്തോടൊപ്പം തന്നെ നിങ്ങള്‍ മല്‍സരം ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്‌നേഹത്തോടെ നന്ദിപൂര്‍വ്വം വിരാട് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

Story first published: Saturday, July 6, 2019, 21:38 [IST]
Other articles published on Jul 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X