വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജുവിന് ഇതു സുവര്‍ണാവസരം- ഇത്തവണയെങ്കിലും മുതലാക്കുമോ? വെല്ലുവിളിയായി കിഷന്‍

ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യക്കൊപ്പം വീണ്ടുമൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലാണ് അദ്ദേഹം ഇടം പിടിച്ചിരിക്കുന്നത്. ലങ്കയില്‍ ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കാനൊരുങ്ങുന്നത്. വിരാട് കോലിക്കു കീഴില്‍ ഒന്നാംനിര ടീം ഇംഗ്ലണ്ടിലായതിനാല്‍ രണ്ടംനിര ടീമിനെയാണ് ലങ്കയിലേക്കു ഇന്ത്യ അയക്കുന്നത്. ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുക.

India vs Sri lanka, Big opportunity for Sanju samson to prove his worth after selected again

പ്രതിഭയുണ്ടായിട്ടും അത് ഏറ്റവും വലിയ വേദിയായ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു നികത്താന്‍ ഒരുപക്ഷെ അദ്ദേഹത്തിനു ഇതിനേക്കാള്‍ നല്ലൊരു അവസരം ഇനി ലഭിച്ചെന്നു വരില്ല.

 സഞ്ജുവിന്റെ തിരിച്ചുവരവ്

സഞ്ജുവിന്റെ തിരിച്ചുവരവ്

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരിച്ചുപിടിച്ച റിഷഭ് പന്ത് ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ടീമിനൊപ്പമായതിനാല്‍ ലങ്കന്‍ പര്യടനത്തില്‍ സഞ്ജുവിന് നറുക്കുവീഴുമെന്നത് ഉറപ്പായിരുന്നു. സഞ്ജുവിനെക്കൂടാതെ മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ സഞ്ജുവുണ്ടായിരുന്നു. പരമ്പരയിലെ മൂന്നു ടി20കളിലും അവസരം ലഭിച്ചെങ്കിലും 48 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഇതോടെ പിന്നീട് ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരകളില്‍ നിന്നും സഞ്ജു ഒഴിവാക്കപ്പെടുകയും ചെയ്തു.

 മടങ്ങിവരവിനു കാരണം

മടങ്ങിവരവിനു കാരണം

ഐപിഎല്ലിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാനായതാണ് സഞ്ജുവിന് വീണ്ടും അവസരം നല്‍കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. നിര്‍ത്തിവച്ചിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഏഴു മല്‍സരങ്ങളില്‍ നിന്നും 46.16 ശരാശരിയില്‍ 145.78 സ്‌ട്രൈക്ക് റേറ്റോടെ സഞ്ജു 277 റണ്‍സെടുത്തിരുന്നു. ഒരു സെഞ്ച്വറിയടക്കമായിരുന്നു ഇത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ സീസണിലെ ആദ്യ കളിയിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് സെഞ്ച്വറി.

 പുതിയ സഞ്ജു

പുതിയ സഞ്ജു

പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ പക്വതയാര്‍ന്ന ബാറ്റിങായിരുന്നു ഇത്തവണ രാജസ്ഥാനുവേണ്ടി സഞ്ജു കാഴ്ചച്ചത്. നേരത്തേ അനാവശ്യ ഷോട്ടുകള്‍ക്കു മുതിര്‍ന്നു വിക്കറ്റ് നഷ്ടപ്പെടുത്തുന്നുവെന്ന് പഴി കേട്ടിട്ടുള്ള അദ്ദേഹം ഇത്തവണ ഇതു മാറ്റിയെടുത്തു. ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്താനും മോശം ബോളുകളെ ശിക്ഷിക്കാനുമായിരുന്നു സഞ്ജു ശ്രദ്ധിച്ചത്. ഇതു ബാറ്റിങില്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്താന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.
ഇനി ലങ്കയ്‌ക്കെതിരായ പരമ്പരകളില്‍ ഇന്ത്യക്കു വേണ്ടിയും പുതുക്കിയ ഈ ബാറ്റിങ് ശൈലി തുടരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. അതില്‍ വിജയിക്കാനായാല്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലും അദ്ദേഹത്തിനു സ്ഥാനം പ്രതീക്ഷിക്കാം.

 ടീമിന് അകത്തും പുറത്തും

ടീമിന് അകത്തും പുറത്തും

ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി തുടരാനാണ് സഞ്ജുവിന്റെ യോഗം. 2014ല്‍ സിംബാബ്‌വെയ്‌ക്കെതിരായ ടി20 മല്‍സരത്തിലൂടെ അരങ്ങേറിയ അദ്ദേഹത്തിന് പിന്നീട് ദേശീയ ടീമിലെത്താന്‍ അഞ്ചു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2019ല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു മടങ്ങിവരവ്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല.
2020ല്‍ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സഞ്ജുവുണ്ടായിരുന്നു. പക്ഷെ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. അവസാനമായി 2020ലെ ഓസീസ് പര്യടനത്തിലും സഞ്ജുവിന് നറുക്കുവീണെങ്കിലും ഇത്തവണയും നിരാശപ്പെടുത്തുകയായിരുന്നു. ഇതുവരെ ഏഴു ടി20കളില്‍ കളിച്ച അദ്ദേഹത്തിനു നേടാനായത് വെറും 83 റണ്‍സാണ്.

 മല്‍സരം ഇഷാനും സഞ്ജുവും തമ്മില്‍

മല്‍സരം ഇഷാനും സഞ്ജുവും തമ്മില്‍

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടി20 പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ട ഇഷാന്‍ അരങ്ങേറിയിരുന്നു. കന്നി മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി താരം വരവറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല.
ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടിയും ഇഷാന്‍ നിറം മങ്ങിയിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും വെറും 73 റണ്‍സ് മാത്രമേ താരത്തിനു നേടാനായിരുന്നുള്ളൂ. തുടര്‍ന്നു ഇഷാന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു. ലങ്കന്‍ പര്യടനത്തില്‍ സഞ്ജു വിക്കറ്റ് കാക്കാനാണ് സാധ്യത. മുംബൈ ടീമിലേതു പോലെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളായിരിക്കും ഇഷാന്റേത്.
നിലവില്‍ റിഷഭിനു പിന്നില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു വേണ്ടി സഞ്ജുവും ഇഷാനും തമ്മിലാണ് മല്‍സരം ലങ്കന്‍ പര്യടനം കഴിയുന്നതോടെ ഇവരില്‍ ആരു ജയിക്കുമെന്ന് ഏറെക്കുറെ അറിയാന്‍ സാധിക്കും.

 ഇന്ത്യന്‍ ടി20, ഏകദിന ടീം

ഇന്ത്യന്‍ ടി20, ഏകദിന ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കരിയ.
നെറ്റ് ബൗളര്‍മാര്‍- ഇഷാന്‍ പൊറെല്‍, സന്ദീപ് വാര്യര്‍, അര്‍ഷ്ദീപ് സിങ്, സായ് കിഷോര്‍, സിമ്രന്‍ജീത്ത് സിങ്.

Story first published: Friday, June 11, 2021, 12:15 [IST]
Other articles published on Jun 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X