വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയ്‌ക്കെതിരെ മൂന്നാം അങ്കം; ന്യൂസിലന്‍ഡ് അങ്കലാപ്പില്‍; വിരാട് കോലി മടങ്ങുന്നു

ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ മൂന്നാം മത്സരത്തിനൊരുങ്ങുന്നു. തിങ്കളാഴ്ച രാവിലെ 7.30നാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം നടന്ന മൗണ്ട് മൗന്‍ഗനൂയിലെ ബേ ഓവല്‍ സ്‌റ്റേഡിയത്തിലാണ് മൂന്നാം മത്സരവും നടക്കുക. തോറ്റാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര നഷ്ടമാകുമെന്നതിനാല്‍ ന്യൂസിലന്‍ഡിന് നിര്‍ണായകമാകും മൂന്നാം മത്സരം.
സച്ചിന്‍ സെവാഗ് സഖ്യത്തെ മറികടന്ന് രോഹിത് ശര്‍മ ധവാന്‍ കൂട്ടുകെട്ട്
ആദ്യ മത്സരത്തില്‍ ബൗളര്‍മാരും രണ്ടാം മത്സരത്തില്‍ ബാറ്റ്‌സ്മാന്മാരുമാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. രണ്ട് കളികളിലും ന്യൂസിലന്‍ഡ് ഇരു വിഭാഗങ്ങളിലും പരാജയപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യയെ നേരിടുന്ന ന്യൂസിലന്‍ഡിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ടീമിനെ ജയിപ്പിക്കാനാകുന്നില്ല.

മൂന്നാം മത്സരത്തിലും റണ്ണൊഴുകും

മൂന്നാം മത്സരത്തിലും റണ്ണൊഴുകും


ഇരു ടീമുകളിലെയും ബാറ്റ്‌സ്മാന്മാര്‍ക്ക് സഹായകരമാകുന്ന വിധം റണ്ണൊഴുകുന്നതായിരിക്കും മുന്നാം മത്സരത്തിലേയും പിച്ച്. രണ്ടാം മത്സരത്തില്‍ ഇന്ത്യ 324 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 90 റണ്‍സിന് തോറ്റിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുക ദുഷ്‌കരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ടോസ് നേടിയാല്‍ ക്യാപ്റ്റന്മാര്‍ ബാറ്റിങ് തെരഞ്ഞെടുക്കും. 300 റണ്‍സിന് മേല്‍ സ്‌കോര്‍ ചെയ്താല്‍ എതിരാളിക്ക് വെല്ലുവിളിയാകും.

പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ

പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ

മൂന്നാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. പ്രത്യേകിച്ചും ക്യാപ്റ്റന്‍ വിരാട് കോലി മൂന്നാം മത്സരത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്നതിനാല്‍ ജയം ഇന്ത്യയ്ക്ക് അനിവാര്യമാണ്. നേരിയ സാധ്യതപോലും മുതലെടുക്കുന്നവരാണ് ന്യൂസിലന്‍ഡ്. അതുകൊണ്ടുതന്നെ പരമ്പരവിജയം നീട്ടിവെക്കുന്നത് തിരിച്ചടിയായേക്കുമെന്ന ആശങ്കയുണ്ട്.

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ല

ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ല

ഇരു ടീമുകളും ആദ്യ ഇലവനില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. ഇന്ത്യന്‍ ടീമില്‍ അമ്പാട്ടി റായിഡുവിന് പകരം ദിനേഷ് കാര്‍ത്തിക് എത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതേസമയം, പരമ്പരവിജയത്തിന് ശേഷം മാത്രമേ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് തയ്യാറാവുകയുള്ളൂ. ന്യൂസിലന്‍ഡ് നിരയില്‍ ഒന്നോ രണ്ടോ കളിക്കാര്‍ക്ക് സ്ഥാനചലനമുണ്ടായേക്കും. എന്നാല്‍, ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഫോം കണ്ടെത്താനുള്ള അവസരം നല്‍കാനും ഇടയുണ്ട്.

രണ്ട് ടീമുകളുടെയും സാധ്യതാ ടീം

രണ്ട് ടീമുകളുടെയും സാധ്യതാ ടീം

ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, എംഎസ് ധോണി, അമ്പാട്ടി റായുഡു/ ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.
ന്യൂസിലാന്‍ഡ്- കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, റോസ് ടെയ്ലര്‍, ടോം ലാതം, ഹെന്റി നിക്കോള്‍സ്, മിച്ചെല്‍ സാന്റ്നര്‍, ഡഗ് ബ്രെസ്വെല്‍, ലോക്കി ഫെര്‍ഗൂസന്‍, ട്രെന്റ് ബോള്‍ട്ട്, ഇഷ് സോധി.

Story first published: Sunday, January 27, 2019, 22:27 [IST]
Other articles published on Jan 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X