സച്ചിന്‍ സെവാഗ് സഖ്യത്തെ മറികടന്ന് രോഹിത് ശര്‍മ ധവാന്‍ കൂട്ടുകെട്ട്
മൗണ്ട് മൗന്‍ഗനൂയി: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ രോഹിത് ശര്‍മ ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് മറ്റൊരു നാഴിക്കല്ല് പിന്നിട്ടു. ഓപ്പണിങ് വിക്കറ്റില്‍ നേടിയ സെഞ്ച്വറികളുടെ എണ്ണത്തിലാണ് രോഹിത്തും ധവാനും മുന്‍ താരങ്ങളെ മറികടന്നത്. സച്ചിനും സെവാഗും ചേര്‍ന്ന സഖ്യം ആകെ 13 സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ മൗണ്ട് മൗന്‍ഗനൂയി ഏകദിനത്തില്‍ രോഹിത്തും ധവാനും ചേര്‍ന്ന് തങ്ങളുടെ പതിനാലാമത്തെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; സൈന നേവാള്‍ ഫൈനലില്‍, ഫൈനല്‍ കടുപ്പമാകും
രോഹിത്തും ധവാനും ന്യൂസിലന്‍ഡിനെതിരെ നേടിയ 154 റണ്‍സ് ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് അടിത്തറയായി. 324 റണ്‍സ് നേടിയ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലന്‍ഡ് 234 റണ്‍സന് എല്ലാവരും പുറത്തായി. രണ്ടാം ഏകദിനം 90 റണ്‍സിന് ജയിച്ച ഇന്ത്യ ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 എന്ന സ്‌കോറില്‍ മുന്നിലെത്തുകയും ചെയ്തു. ഇന്ത്യയ്ക്കായി സ്പിന്നര്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഇന്ത്യയ്ക്കുവേണ്ടി ബാറ്റിങ്ങിനിറങ്ങിവരെല്ലാം മോശമല്ലാത്ത സ്‌കോര്‍ നേടിയിരുന്നു. രോഹിത് ശര്‍മ(87), ശിഖര്‍ ധവാന്‍(66), വിരാട് കോലി(43), അമ്പാട്ടി റായിഡു(47), എംഎസ് ധോണി(48), കേദാര്‍ ജാദവ്(22) എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. ജാദവും ധോണിയും ചേര്‍ന്ന് അവസാന ഓവറുകളില്‍ വെട്ടിക്കെട്ട് നടത്തിയതോടെയാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നത്. ജനുവരി 28ന് ഇതേ വേദിയാണ് ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications