Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്; സൈന നേവാള്‍ ഫൈനലില്‍, ഫൈനല്‍ കടുപ്പമാകും

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം സൈന നേവാള്‍ ഫൈനലില്‍ കടന്നു. ചൈനയുടെ ഹി ബിങ്ജിയാവോയെയാണ് സൈന സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 18-21, 21-12, 21-18. ടൂര്‍ണമെന്റില്‍ എട്ടാം സീഡായ സൈന തകര്‍പ്പന്‍ കളിയാണ് സെമിയില്‍ പുറത്തെടുത്തത്. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് സൈനയുടെ എതിരാളി.

മൂന്നു സെറ്റിലും ഇരു താരങ്ങളും ഗംഭീരമായ കളി കാഴ്ചവെച്ചു. ദിവസങ്ങള്‍ക്കുമുന്‍പ് മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ സെമിയില്‍ പരാജയപ്പെട്ട സൈന ഇത്തവണ പിഴവുകളില്ലാത്ത പ്രകടനം പുറത്തെടുത്തു. ആദ്യ സെറ്റുമുതല്‍ സൈന എതിരാളിക്കുമേല്‍ മേല്‍ക്കൈ നേടിയിരുന്നു. എന്നാല്‍, ആദ്യ സെറ്റില്‍ 11-7 എന്ന നിലയില്‍ മുന്നിട്ടുനിന്നശേഷം 18-21ന് തോല്‍വി വഴങ്ങുകയായിരുന്നു.

Saina

രണ്ടാം സെറ്റില്‍ താളം കണ്ടെത്തിയ ഇന്ത്യന്‍താരം എതിരാളിയെ നില്‍ക്കാനനുവദിച്ചില്ല. 21-12 എന്ന നിലയില്‍ സെറ്റ് സ്വന്തമാക്കി. എന്നാല്‍, മൂന്നാം സെറ്റില്‍ രണ്ടു താരങ്ങളും ഓരോ പോയന്റിനുമായി കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സൈന 21-18 എന്ന നിലയില്‍ സെറ്റും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. നേരത്തെ മറ്റു ഇന്ത്യന്‍ താരങ്ങളായ പിവി സിന്ധു, കെ ശ്രീകാന്ത് എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു.
Story first published: Sunday, January 27, 2019, 8:51 [IST]
Other articles published on Jan 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+