വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിയുമോ? എഴുതി തള്ളാന്‍ വരട്ടെ, ഈ ചരിത്രങ്ങള്‍ മുന്നിലുണ്ട്

By Processing To Mohammed Shafeeq Ap

ലോര്‍ഡ്‌സ് ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞിരിക്കുകയാണ്. മഴ രസക്കൊല്ലിയായി മല്‍സരത്തില്‍ കിട്ടിയ 35.2 ഓവറില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു.

പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര 107 റണ്‍സിന് ഒന്നാമിന്നിങ്‌സില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശംവിതച്ചത്.

ലോര്‍ഡ്‌സിലെ ആദ്യ രണ്ട് ദിനങ്ങളില്‍ ഇങ്ങനൊക്കെയാണെങ്കിലും ഇന്ത്യയെ എഴുതി തള്ളാനായിട്ടില്ല. കാരണം, ലോര്‍ഡ്‌സില്‍ തന്നെ ഇതിനു മുമ്പ് ഇന്ത്യ ഇതുപോലോത്ത പ്രതിസന്ധികള്‍ തരണം ചെയ്ത ചരിത്രമുണ്ട്. ഇതിലും ചെറിയ ടോട്ടലില്‍ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ പുറത്തായിട്ടും ഇംഗ്ലണ്ടിന് ഇന്ത്യയെ തോല്‍പ്പിക്കാനാവാത്ത ചരിത്രങ്ങള്‍.

news

96 റണ്‍സിന് പുറത്തായിട്ടും ഇന്ത്യന്‍ തിരിച്ചുവരവ്

1979ല്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ പുറത്തായത് കേവലം 96 റണ്‍സിനായിരുന്നു. 42 റണ്‍സെടുത്ത ഇതിഹാസ താരം സുനില്‍ ഗവാസ്‌കറായിരുന്നു ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍.

ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടാവട്ടെ ഒമ്പതിന് 419 റണ്‍സ് പടുത്തുയര്‍ത്തുകയും ചെയ്തു. 323 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ ശക്തമായ ചെറുത്ത് നില്‍പ്പിലൂടെ തോല്‍വി ഒഴിവാക്കുകയായിരുന്നു. ഗുണ്ടപ്പ വിശ്വനാഥിന്റേയും (113) ദിലീപ് വെങ്‌സര്‍ക്കാരിന്റേയും (103) തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഇന്ത്യക്ക് സമനില നേടിക്കൊടുത്തത്.

ശ്രീശാന്തിനെ കൂട്ടുപിടിച്ച് ധോണി നടത്തിയ ചെറുത്ത് നില്‍പ്പ്

2007ല്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും മലയാളി പേസര്‍ എസ് ശ്രീശാന്തും നടത്തിയ ചെറുത്ത് നില്‍പ്പിന്റേയും കഥ പറയാനുണ്ട് ലോര്‍ഡ്‌സിന്. ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന് 298 റണ്‍സിന് പുറത്താക്കിയ ഇന്ത്യ മറുപടിയില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ട് 282 റണ്‍സെടുത്തതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 380 റണ്‍സായി.

തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ക്യാപ്റ്റന്‍ ധോണി ശ്രീശാന്തിനെ കൂട്ടുപിടിച്ച് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ധോണിയുടെ വിജയകരമായ ചെറുത്ത് നില്‍പ്പില്‍ ഒമ്പത് വിക്കറ്റിന് 282 റണ്‍സെടുത്താണ് ഇന്ത്യ സമനില പിടിച്ചുവാങ്ങിയത്.

Story first published: Saturday, August 11, 2018, 17:12 [IST]
Other articles published on Aug 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X