വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റ്: വിദേശത്ത് ഇന്ത്യ പരാതി പറയാറില്ല, മിണ്ടാതെ കളിക്കാന്‍ പഠിക്കണമെന്ന് അക്ഷര്‍!!

By Vaisakhan MK

ചെന്നൈ: രണ്ടാം ടെസ്റ്റ് നടക്കുന്ന ചെന്നൈയിലെ പിച്ച് മോശമാണെന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍. പിച്ചിനെ കുറിച്ച് അധികം വേവലാതി പെടേണ്ടതില്ല. ഇംഗ്ലണ്ടും ഇന്ത്യയും കളിക്കുന്നത് ഒരേ പിച്ചിലാണ്. ഒരു പന്ത് പോലും ഹെല്‍മെറ്റില്‍ തട്ടിയിട്ടില്ല. സാധാരണ ഗതിയിലുള്ള സ്പിന്നാണ് പിച്ചില്‍ നിന്ന് കിട്ടുന്നത്. ഞങ്ങളും അതേ പിച്ചില്‍ കളിച്ചാണ് റണ്‍സ് നേടുന്നത്. ആര്‍ക്കും പ്രത്യേകം പരാതിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും അക്ഷര്‍ പറഞ്ഞു. ഇന്ത്യ ഒരിക്കലും വിദേശത്ത് പോയി മോശം പ്രകടനം നടത്തുമ്പോള്‍ പിച്ചുകളെ കുറ്റം പറയാറില്ലെന്നും അക്ഷര്‍ ഓര്‍മിപ്പിച്ചു.

1

നല്ല പേസുള്ള ട്രാക്കുകളിലാണ് ഇന്ത്യ വിദേശത്ത് ടെസ്റ്റ് കളിക്കാറുള്ളത്. പിച്ചില്‍ പച്ചപ്പ് ഉണ്ട് ബൗളിംഗിന് ആനുകൂല്യം ലഭിക്കുന്നു എന്നൊന്നും പറഞ്ഞ് ഇന്ത്യ ബഹളം വെക്കാറില്ല. ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ ആദ്യം അവരുടെ മനോനില മാറ്റാന്‍ തയ്യാറാവണമെന്നും അക്ഷര്‍ പറഞ്ഞു. പിച്ചില്‍ ശരിക്കും പന്ത് തിരിയണമെങ്കില്‍ കൃത്യമായ സ്ഥലത്ത് തന്നെ പന്തെറിയണം. തീര്‍ച്ചയായും ചെപ്പോക്ക് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്. പ്രത്യേകമായി അവിടെ പന്ത് തിരിക്കാനായി ഒന്നും ചെയ്യേണ്ടതില്ലെന്നും അക്ഷര്‍ വ്യക്തമാക്കി.

പന്ത് ഒരല്‍പ്പം വേഗത്തില്‍ എറിഞ്ഞാല്‍ നന്നായി തന്നെ ടേണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്. വേഗം കുറഞ്ഞാല്‍ അത് ഗുണംചെയ്യില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കാന്‍ കുറച്ച് വേഗത്തില്‍ ടേണ്‍ ചെയ്യുന്ന പന്ത് ഉപകരിക്കും. വേഗം കുറഞ്ഞാല്‍ പിന്നോട്ട് ഇറങ്ങി കളിക്കാന്‍ ബാറ്റ്‌സ്മാന് സമയം ലഭിക്കുമെന്നും അക്ഷര്‍ പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ ടീം ബാറ്റ് ചെയ്യുമ്പോള്‍ പുറത്തുള്ളവര്‍ എന്ത് പറയുന്നു എന്നൊന്നും ഞങ്ങളെ അലട്ടാറില്ല. സാധാരണ മത്സരമാണ് കളിച്ചത്. ഇന്ന് നാലാം ദിനമാണെങ്കില്‍ ഞങ്ങള്‍ നേരത്തെ ഡിക്ലയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ ഇത് മൂന്നാം ദിനമായത് കൊണ്ട് ബാറ്റ് ചെയ്യാന്‍ ധാരാളം സമയമുണ്ടായിരുന്നു. അതുകൊണ്ടാണ് വൈകി ഡിക്ലയര്‍ ചെയ്തതെന്നും അക്ഷര്‍ പറഞ്ഞു.

അശ്വിനും ഞാനും ഒരുപാട് തവണ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഒരു കളിയെ എങ്ങനെ സമീപിക്കണമെന്ന കാര്യം അശ്വിനില്‍ നിന്നാണ് പഠിച്ചത്. രണ്ട് തരണം ബൗളിംഗ് രീതികളാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടാണ് എങ്ങനെ പന്തെറിയണമെന്ന കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നത്. ആദ്യ മത്സരത്തില്‍ എനിക്ക് പരിക്കേറ്റിരുന്നു. ഞാന്‍ തന്നെയാണ് കളിക്കേണ്ടെന്ന് തീരുമാനിച്ചത്. കാരണം പാതി വഴിയില്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ട് എനിക്ക് കളിക്കാന്‍ സാധിക്കാതെ പോയാല്‍ അത് ടീമിനെ മൊത്തത്തില്‍ ബാധിക്കും. അത് വേണ്ടെന്ന് ഞാന്‍ തീരുമാനമെടുത്തു. രണ്ടാം മത്സരത്തില്‍ അതുകൊണ്ട് നൂറ് ശതമാനം മികവോടെ കളിക്കാന്‍ സാധിച്ചെന്നും അക്ഷര്‍ പറഞ്ഞു.

Story first published: Monday, February 15, 2021, 21:49 [IST]
Other articles published on Feb 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X