വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചെന്നൈ ടെസ്റ്റ്: ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ് തിരഞ്ഞെടുത്തു — കോലിയും ഇഷാന്തും തിരിച്ചെത്തി, നദീമിന് അരങ്ങേറ്റം

1
49838

ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുകയാണ്. ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ശ്രീലങ്കയ്ക്ക് എതിരെ കളിച്ച ടീമില്‍ നിന്നും മൂന്നു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നേരിടുന്നത്. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്ക്‌സ്, റോറി ബേണ്‍സ് എന്നിവര്‍ ഇംഗ്ലീഷ് നിരയില്‍ കടന്നെത്തി. ഇന്ത്യന്‍ നിരയില്‍ വിരാട് കോലിയും ഇഷാന്ത് ശര്‍മയും തിരിച്ചെത്തി. ഒപ്പം ഷഹബാസ് നദീം പുതുമുഖമായി ടീമില്‍ അരങ്ങേറ്റം കുറിച്ചു.

India vs England 1st Test, Day 1: England To Bat First; Virat Kohli, Ishant Sharma Back In Game, Shahabaz Nadeem Debuts For India

കരുതിയതുപോലെ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുംതന്നെ ടീം ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ബാറ്റിങ് നിരയില്‍ കോലി എത്തിയതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളില്ല. ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് എന്നിവര്‍ മധ്യനിര കാക്കും. മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഷഹബാസ് നദീം, രവിചന്ദ്രന്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരുടെ കോളം പൂര്‍ത്തിയാക്കുന്നു. ഇഷാന്ത് ശര്‍മയും ജസ്പ്രീത് ബുംറയുമാണ് ടീമിലെ പേസര്‍മാര്‍. ബുംറയുടെ ആദ്യ ഹോം ടെസ്റ്റ് കൂടിയാണ് ഇന്നത്തേത്. നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ടോസിന് ശേഷം വിരാട് കോലി അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലാണ് ടീമിന്റെ ശ്രദ്ധ മുഴുവന്‍. ഒരു സമയം ഒരു മത്സരത്തെക്കുറിച്ച് മാത്രമേ ടീം ഇന്ത്യ ചിന്തിക്കുന്നുള്ളൂവെന്ന് കോലി അറിയിച്ചു.

ഇംഗ്ലണ്ടിന്റെ കാര്യമെടുത്താല്‍ ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, റോറി ബേണ്‍സ് എന്നിവര്‍ ലങ്കന്‍ പര്യടനത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗാലിയില്‍ കാഴ്ച്ചവെച്ച തകര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ മണ്ണിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് ജോ റൂട്ട്. താരത്തിന്റെ കരിയറിലെ 100 -മത്തെ ടെസ്റ്റാണ് ഇന്നത്തേത്. ഇന്ത്യന്‍ സ്പിന്നര്‍മാരും റൂട്ടും തമ്മിലെ പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്. ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

ഇന്ത്യ:
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (നായകന്‍), അജിങ്ക്യ രാഹനെ (ഉപനായകന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, ഷഹബാസ് നദീം.

ഇംഗ്ലണ്ട്:
റോറി ബേണ്‍സ്, ഡോമിനിക് സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ജോ റൂട്ട് (നായകന്‍), ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡോമിനിക് ബെസ്, ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.

Story first published: Friday, February 5, 2021, 9:24 [IST]
Other articles published on Feb 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X