Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സിഎസ്‌കെ ആറാം കിരീടം പൊക്കുമോ? ഇവര്‍ മിന്നിച്ചാല്‍ കപ്പുറപ്പ്! ലിസ്റ്റില്‍ സഞ്ജുവും

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളും നിരാശാജനകമായിരുന്നു. പ്ലേഓഫ് പോലുമെത്താതെയാണ് അവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 2023ല്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴില്‍ അഞ്ചാം കിരീടമുയര്‍ത്താന്‍ സിഎസ്‌കെയ്ക്കായിരുന്നു.

എന്നാല്‍ 2024ല്‍ അഞ്ചാംസ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട അവര്‍ 2025ല്‍ അവസാന സ്ഥാനത്തേക്കും കൂപ്പുകുത്തി. ഇത്തവണ റുതുരാജ് ഗെയ്കാദിന്റെ ക്യാപ്റ്റന്‍സിയില്‍ ശക്തമായൊരു തിരിച്ചുവരവാണ് ചെന്നൈയുടെ മഞ്ഞപ്പട ലക്ഷ്യമിടുന്നത്.

മികച്ച ചില താരങളെ ടീമിലെത്തിച്ച് കൂടുതല്‍ കരുത്തുറ്റ നിരയെയാണ് സിഎസ്‌കെ ഈ സീസണില്‍ അണിനിരത്തുന്നത്. ആറാം ഐപിഎല്‍ ട്രോഫിയുമായി റെക്കോര്‍ഡിടണമെങ്കില്‍ ചില താരങ്ങളുടെ പ്രകടനം അവര്‍ക്ക് ഏറെ നിര്‍ണായകമാണ്. ഇതു ആരൊക്കെയാണെന്നു നോക്കാം.

RUTURAJ GAIKWAD

റുതുരാജ് ഗെയ്ക്വാദ്

ചെന്നൈ സൂപ്പര്‍ കിങ്‌സിനു ചാംപ്യന്മാരാവണമെങ്കില്‍ ആദ്യം മിന്നിക്കേണ്ടയാള്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് തന്നെയാണ്. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും അദ്ദേഹത്തിനു മിന്നിക്കേണ്ടതുണ്ട്. സിഎസ്‌കെ ബാറ്റിങിലെ നെടുംതൂണുകളിലൊരാളാണ് അദ്ദേഹമെന്നു പറയാം. റുതുരാജ് മിന്നിച്ചപ്പോഴെല്ലാം സിഎസ്‌കെ ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനവും നടത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. പരിക്കു കാരണം വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാനായുള്ളൂ. നേടാനായത് 122 റണ്‍സാണ്. ഇത്രയും മോശമൊരു സീസണ്‍ നേരത്തേ റുതുരാജിന് ഒരിക്കലുമുണ്ടായിട്ടുമില്ല.

2023, 24 സീസണുകളില്‍ 500 പ്ലസ് റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. സിഎസ്‌കെ ചാംപ്യന്‍മാരായ 2023ലെ സമ്പാദ്യം 16 മല്‍സരങ്ങളില്‍ നിന്നും 590 റണ്‍സായിരുന്നു. അതിനു മുമ്പ് 2021ല്‍ ടീം കപ്പുയര്‍ത്തിയപ്പോഴും റുതുവായിരുന്നു ഹീറോ.

16 മല്‍സരങ്ങളില്‍ 635 റണ്‍സ് താരം അടിച്ചെടുത്തു. റുതുരാജിന്റെ കരിയര്‍ ബെസ്റ്റ് സീസണും കൂടിയായിരുന്നു അത്. ഇത്തവണ 550-600 റണ്‍സെങ്കിലും അദ്ദേഹം നേടിയെങ്കില്‍ മാത്രമേ സിഎസ്‌കെ കിരീടം പ്രതീക്ഷിക്കേണ്ടതുമുള്ളൂ.

സഞ്ജു സാംസണ്‍

ഈ സീസണില്‍ ടീമിനോടൊപ്പം ചേര്‍ന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് നിലയിലെ മറ്റൊരു നിര്‍ണായക പ്ലെയര്‍. റുതുരാജ് ഗെയ്ക്വാദിനെ പോലെ സിഎസ്‌കെ ബാറ്റിങിലെ മറ്റൊരു അവിഭാജ്യ ഘടകം അദ്ദേഹമായിരിക്കും.

2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുകയും അഞ്ചു സീസണുകള്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജുവിന്റെ വരവ്. കരിയര്‍ ബെസ്റ്റ് ഫോമിലാണ് അദ്ദേഹം ഇപ്പോള്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്.

സമാപിച്ച ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു സഞ്ജു. വെറും അഞ്ചിന്നിങ്‌സുകളില്‍ നിന്നു മൂന്ന് 80 പ്ലസ് സ്‌കോറുകളടക്കം അടിച്ചെടുത്തത് 321 റണ്‍സാണ്. ഇനി സിഎസ്‌കെയിലും ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് സഞ്ജു.

SANJU SAMSON

ടി20 ലോകകപ്പിലേതു പോലെ സിഎസ്‌കെയിലും അദ്ദേഹത്തിനു ഓപ്പണിങ് റോള്‍ തന്നെ ലഭിച്ചേക്കും. ആയുഷ് മാത്രെയായിരിക്കും ഓപ്പണിങ് പങ്കാളി. സഞ്ജുവിന്റെര കരിയര്‍ ബെസ്റ്റ് ഐപിഎല്‍ പ്രകടനം കണ്ടത് 2024ലായിരുന്നു.

റോയല്‍സിനു വേണ്ടി 16 കളിയില്‍ അദ്ദേഹം സ്‌കോര്‍ ചെയ്തത് 531 റണ്‍സാണ്. ഇത്തവണ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലെന്നതിനാല്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഞ്ജുവിനു കഴിയും. 500-600 റണ്‍സെങ്കിലും അദ്ദേഹം നേടിയാല്‍ അതു സിഎസ്‌കെയ്ക്കു മുതല്‍ക്കൂട്ടാവും.

നൂര്‍ അഹമ്മദ്

അഫ്ഗാനിസ്താന്റെ യുവ സ്പിന്നര്‍ നൂര്‍ അഹമ്മദാണ് ലിസ്റ്റിലെ മൂന്നാമത്തെ താരം. രവീന്ദ്ര ജഡേജ ടീം വിടുകയും ആര്‍ അശ്വിന്‍ വിരമിക്കുകയും ചെയ്തതിനാല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വവും കൂടിയിരിക്കുകയാണ്. വലിയൊരു വിക്കറ്റ് വേട്ട തന്നെ നൂറില്‍ നിന്നും ടീമിനു ആവശ്യമാണ്.

20 പ്ലസ് വിക്കറ്റെങ്കിലും നേടി. അദ്ദേഹം ബൗളിങിലെ കുന്തമുനയായാല്‍ അതു സിഎസ്‌കെയെ ഏറെ ദൂരം മുന്നേറാനും കിരീടമെന്ന ലക്ഷ്യത്തിലെത്താനും സഹായിക്കും. കഴിഞ്ഞ സീസണില്‍ നൂര്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 14 കളിയില്‍ അദ്ദേഹം പിഴുതത് 24 വിക്കറ്റുകളാണ്.

Story first published: Tuesday, March 24, 2026, 15:20 [IST]
Other articles published on Mar 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+