ഐപിഎൽ 2026-ൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ തന്നോടൊപ്പം ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുമെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദ് സ്ഥിരീകരിച്ചിരുന്നു. വരാനിരിക്കുന്ന സീസണിലെ സിഎസ്കെയുടെ ഓപ്പണിംഗ് ജോഡിയെക്കുറിച്ച് സ്റ്റാർ സ്‌പോർട്‌സ് അവതാരകൻ ചോദിച്ചപ്പോൾ 'ഋതുവും സഞ്ജുവും' എന്നായിരുന്നു ഗെയ്‌ക്‌വാദിന്റെ മറുപടി. സഞ്ജുവും ഋതുരാജും ഓപ്പൺ ചെയ്യുന്നതോടെ യുവതാരം ആയുഷ് മാത്രേ മൂന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങും.
ടീമിൽ പേരില്ല എന്ന് കണ്ടപ്പോൾ ആദ്യം വന്നത് ഹാർദികിന്റെ കോൾ, ആ വലിയ മനസിന് നന്ദി പറഞ്ഞ് ആർസിബി താരം
രവീന്ദ്ര ജഡേജയെയും സാം കറനെയും (പിന്നീട് ദാസുൻ ഷാനകയായി മാറി) ട്രേഡ് ചെയ്തുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് മുൻ ക്യാപ്റ്റനായ സഞ്ജുവിനെ സിഎസ്കെ സ്വന്തമാക്കിയത്. എംഎസ് ധോണിയുടെ ഐപിഎൽ ഭാവി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ സഞ്ജുവിന്റെ വരവ് ചെന്നൈ ക്യാമ്പിന് വലിയ ആശ്വാസമാണ്. സഞ്ജു ഓപ്പണറാകുന്നത് ഉചിതമായ തീരുമാനമാകാനുള്ള മൂന്ന് കാരണങ്ങൾ താഴെ പറയുന്നവയാണ്:

1. സഞ്ജുവിന്റെ ലോകകപ്പ് ഫോം മുതലെടുക്കാൻ!
2026-ലെ ടി20 ലോകകപ്പിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു വെറും 5 ഇന്നിംഗ്‌സുകളിൽ നിന്ന് 199.37 സ്‌ട്രൈക്ക് റേറ്റിൽ 321 റൺസാണ് അടിച്ചുകൂട്ടിയത്. വെസ്റ്റ് ഇൻഡീസിനെതിരെ 97*, ഇംഗ്ലണ്ടിനെതിരായ സെമിയിൽ 89, ന്യൂസിലൻഡിനെതിരായ ഫൈനലിൽ 89 എന്നിങ്ങനെ തുടർച്ചയായ മൂന്ന് അർദ്ധ സെഞ്ച്വറികളാണ് താരം നേടിയത്. ടൂർണമെന്റിലെ താരവും സഞ്ജു തന്നെയായിരുന്നു. ഈ തകർപ്പൻ ഫോം സിഎസ്കെയ്ക്ക് വലിയ മുതൽക്കൂട്ടാകും.
2. പവർപ്ലേയിലെ തളർച്ചയ്ക്ക് അറുതി!
2025 സീസണിൽ പവർപ്ലേ ഓവറുകളിലെ കുറഞ്ഞ റൺറേറ്റായിരുന്നു സിഎസ്കെയെ വലച്ചത്. രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ഡെവൺ കോൺവേ എന്നിവർ പരാജയപ്പെട്ടത് തിരിച്ചടിയായി. എന്നാൽ ഓപ്പണറായി 150-നടുത്ത് സ്‌ട്രൈക്ക് റേറ്റുള്ള സഞ്ജു എത്തുന്നതോടെ പവർപ്ലേയിൽ അതിവേഗം റൺസ് കണ്ടെത്താൻ സിഎസ്കെയ്ക്ക് സാധിക്കും. കഴിഞ്ഞ ലോകകപ്പിൽ ഇടംകയ്യന്മാരുടെ അതിപ്രസരം എതിർ ടീമിന് വിക്കറ്റ് വീഴ്ത്താൻ എളുപ്പമായപ്പോഴാണ് സഞ്ജു കളത്തിലിറങ്ങിയത്. പിന്നീട് മികച്ച പവർപ്ലേ ഓവറുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ലോകകപ്പിന്റെ ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരവും സഞ്ജു തന്നെയാണ്. 24 സിക്സറുകളാണ് വെറും 5 മത്സരങ്ങളിൽ നിന്നും ലോകകപ്പിൽ സഞ്ജു അടിച്ചെടുത്തത്. ഇത് സിഎസ്കെയ്ക്ക് തീർച്ചയായും ഗുണം ചെയ്യും.
IPL 2026: സഞ്ജു ഇല്ലെങ്കിലെന്താ, പിള്ളാർ സ്ട്രോങ്ങാ, ആർആർ പ്രാക്ടീസ് മാച്ചിൽ റൺമഴ; സിക്സുകൾ അടിച്ചുകൂട്ടി താരം
3. ടോപ്പ് ഓർഡറിലെ സ്ഥിരതയും കരുത്തും!
കഴിഞ്ഞ സീസണിൽ ഓപ്പണിംഗിൽ സ്ഥിരതയില്ലാത്തതിനാൽ ഋതുരാജിന് പലപ്പോഴും മൂന്നാം നമ്പറിൽ ഇറങ്ങേണ്ടി വന്നിരുന്നു. സഞ്ജുവിന്റെ വരവോടെ ഋതുരാജിന് തന്റെ പ്രിയപ്പെട്ട ഓപ്പണിംഗ് സ്ഥാനത്തേക്ക് മടങ്ങാൻ സാധിക്കും. ഇരുവരും ചേർന്ന് നൽകുന്ന തുടക്കം ടോപ്പ് ഓർഡറിന് കൂടുതൽ കരുത്തും ആയുഷ് മാത്രെ അടക്കമുള്ള യുവതാരങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസവും നൽകും. ഇന്നിങ്സിന് നങ്കൂരമിടാൻ റുതുവും അടിച്ച് കളിക്കാൻ സഞ്ജുവും ഉള്ളിടത്തോളം സിഎസ്കെയുടെ ടോപ്പ് ഓഡറിന് ഒരു അടുക്കും ചിട്ടയും വന്നിരിക്കുകയാണ്.