For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു ഇല്ലെങ്കിലെന്താ, പിള്ളാർ സ്ട്രോങ്ങാ, ആർആർ പ്രാക്ടീസ് മാച്ചിൽ റൺമഴ; സിക്സുകൾ അടിച്ചുകൂട്ടി താരം

ഐപിഎൽ 2026-ന്റെ ആരവങ്ങൾ ഉയരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന രാജസ്ഥാൻ റോയൽസിന്റെ ഇൻട്രാ-സ്ക്വാഡ് പരിശീലന മത്സരം ആരാധകർക്ക് ആവേശമായി. ടീം ജുറൈലും ടീം റിയാനും തമ്മിൽ ഏറ്റുമുട്ടിയ പോരാട്ടത്തിൽ റൺമഴയാണ് ഒഴുകിയത്. സഞ്ജു സാംസണിന്റെ അഭാവത്തിലും യുവതാരങ്ങളുടെ വെടിക്കെട്ട് പ്രകടനം റോയൽസ് ക്യാമ്പിന് വലിയ ആത്മവിശ്വാസം നൽകുന്നു.

ടീം ജുറൈലിന്റെ റൺമല!

ആദ്യം ബാറ്റ് ചെയ്ത ടീം ജുറൈലിനായി ക്യാപ്റ്റൻ ധ്രുവ് ജുറൈൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഓപ്പണറായി ഇറങ്ങിയ ജുറൈൽ അർദ്ധ സെഞ്ച്വറിയുമായി (50+) ക്രീസിൽ നിറഞ്ഞുനിന്നു. യുവതാരം വൈഭവ് സൂര്യവംശി ആദം മിൽനെയെ തുടർച്ചയായി സിക്സറുകൾക്ക് പറത്തി 30-ലധികം റൺസ് നേടിയത് ശ്രദ്ധേയമായി. ശ്രീലങ്കൻ താരം ദാസുൻ ഷാനകയുടെ (25-30 റൺസ്) ബാറ്റിംഗും ടീമിനെ 204 എന്ന വമ്പൻ സ്കോറിലെത്തിക്കാൻ സഹായിച്ചു.

druvjurel-1

റിയാൻ പരാഗിന്റെ തകർപ്പൻ മറുപടി!

205 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ടീം റിയാൻ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. എട്ട് ഓവർ പിന്നിടുമ്പോൾ തന്നെ 105 റൺസ് കടന്ന അവർ മികച്ച രീതിയിലാണ് ചേസ് ചെയ്തത്. ലുവാൻഡ്രെ പ്രിട്ടോറിയസിന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും അമൻ റാവുവിന്റെ (25+) ബാറ്റിംഗും വിജയത്തിന് അടിത്തറയിട്ടു. മൂന്നാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ റിയാൻ പരാഗ് മികച്ച ഫോമിലാണെന്ന് തന്റെ ഷോട്ടുകളിലൂടെ തെളിയിച്ചു.

ബൗളിംഗിലെ മിന്നും പ്രകടനങ്ങൾ!

ബൗളിംഗിൽ സന്ദീപ് ശർമ്മയും സുശാന്ത് മിശ്രയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ പേസർ നാന്ദ്രെ ബർഗർ ഡെത്ത് ഓവറുകളിൽ കൃത്യമായ താളത്തിൽ പന്തെറിഞ്ഞു. ദാസുൻ ഷാനക ബാറ്റിംഗിന് പുറമെ ബൗളിംഗിലും മിതത്വം പാലിച്ചു (Economical spell). വി​ഗ്നേഷ് പുത്തൂരിന്റെ മൂന്ന് ഓവർ സ്പെല്ലും റോയൽസ് മാനേജ്‌മെന്റിന് പ്രതീക്ഷ നൽകുന്നതാണ്.

കൗതുകകരമായ നിമിഷങ്ങൾ!

മത്സരത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് രവി ബിഷ്‌ണോയ് സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ സിക്സറിന് പറത്തിയതായിരുന്നു. അഞ്ചാം നമ്പറിൽ ഇറങ്ങിയ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും തന്റെ സാന്നിധ്യമറിയിച്ചു. യുധ്‌വീർ സിംഗ് ചരക് ഓൾറൗണ്ട് പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എന്നാൽ യശസ്വി ജയ്‌സ്വാൾ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ എന്നിവർ ഈ മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയില്ല. രവി സിംഗ് മികച്ച ഷോട്ടുകൾ കളിച്ചെങ്കിലും രണ്ട് മൂന്ന് തവണ പുറത്തായത് ആരാധകരിൽ നിരാശയുണ്ടാക്കി.

നാളെ ബെം​ഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർ.സി.ബിയും എസ്.ആർ.എച്ചും തമ്മിലാണ് ഇത്തവണത്തെ ഐപിഎൽ ഉദ്ഘാടന മത്സരം. മുപ്പതാം തിയതിയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ​ഗുവാഹത്തിയിലാണ് മത്സരം. മുൻ നായകൻ സഞ്ജു സാംസണിന്റെ ട്രേഡിനായി രാജസ്ഥാനിലേക്ക് രവീന്ദ്ര ജഡേജ എത്തിയതും പകരം 18 കോടിക്ക് സാംസൺ ചെന്നൈയിലെത്തിയതും വലിയ വാർത്തയായിരുന്നു. തന്റെ പഴയ ടീമിനെതിരെ ജഡേജയും സാംസണും എങ്ങനെ പെർഫോം ചെയ്യും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

Story first published: Friday, March 27, 2026, 11:14 [IST]
Other articles published on Mar 27, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+