വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ ഇതാണ് തൊട്ടിരികെ എത്തിനില്‍ക്കുകയാണ്. ഐസിസി ടി20 ലോകകപ്പിന്റെ ആവേശംകെട്ടടങ്ങിയതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകം ഐപിഎല്‍ ഫീവറിലേക്കു കടക്കുന്നത്. റോയ്ല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം.
പത്തു ഫ്രാഞ്ചൈസികളിലുമായി നിരവധി പ്രതിഭാശാലികളായ യുവതാരങ്ങളെ നമുക്കു കാണാന്‍ സാധിക്കും. ഇതില്‍ കൂടുതലും ഇന്ത്യക്കാര്‍ തന്നെയാണ്. ഇവരില്‍ നിന്നും 24 വയസ്സില്‍ താഴെയുള്ളവരെ മാത്രമുള്‍പ്പെടുത്തി ഒരു യൂത്ത് ഇലവന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നമുക്കു നോക്കാം.

ഐപിഎല്ലിന്റെ യൂത്ത് ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വണ്ടര്‍കിഡ് വൈഭവ് സൂര്യവംശിയും അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ ആയുഷ് മാത്രെയുമാണ്. ആദ്യബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് വൈഭവെങ്കില്‍ മാത്രെ ക്ലാസിക് ശൈലിയുടെ വക്താവാണ്.

കഴിഞ്ഞ സീസണിലൂടെയാണ് രണ്ടു പേരും പെിഎല്ലില്‍ അരങ്ങേറിയത്. രാജസ്ഥാന്‍ റോയസിനൊപ്പം വൈഭവ് കന്നി മല്‍സരം കളിച്ചപ്പോള്‍ മാത്രെയുടെ തുടക്കം ചെന്നൈ സൂപ്പര്‍ കിങ്‌സുനൊപ്പവുമായിരുന്നു. വെറും 35 ബോളില്‍ സെഞ്ച്വറിയുമായി വരവറിയിക്കാന്‍ 15 കാരനായ വൈഭവിനായിരുന്നു. നിരവധി ബാറ്റിങ് റെക്കോര്‍ഡും താരം ഇതോടെ പഴങ്കഥയാക്കുകയും ചെയ്തു.
ഇഞ്ചുറി റീപ്ലേസ്‌മെന്റായാണ് 18 വയസും 247 ദിവസം പ്രായവുമുള്ള മാത്രെ കഴിഞ്ഞ തവണ സിഎസ്‌കെയിലെത്തിയത്. കന്നി ഫിഫ്റ്റിയടക്കം നേടി ബാറ്റിങില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെ ഈ സീസണില്‍ മാത്രെയുമായി സിഎസ്‌കെ സ്ഥിരം കരാറിലും ഒപ്പുവച്ചിരിക്കുകയാണ്.
യൂത്ത് ഇലവനില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മുംബൈ ഇന്ത്യന്‍സ് ഒാള്‍റൗണ്ടര്‍ തിലക് വര്‍മയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇംഗ്ലീഷ് ബാറ്റിങ് സെന്‍സേഷന്‍ ജേക്കബ് ബെതലുമാണ്.
ടീം ഇന്ത്യക്കൊപ്പം ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായ താരമാണ് 23 വയസും 132 ദിവസം പ്രായലുമുള്ള തിലക്. ഇംഗ്ലണ്ടിന്റെ അടുത്ത ഹീറോയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ബെതലിന്റെ പ്രായം 22 വയസും 148 ദിവസവുമാണ്.

ഐപിഎല്‍ യൂത്ത് ഇലവനില്‍ അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാ്ര്‍ റെഡ്ഡി, സിഎസ്‌കെ ജോടികളായ കാര്‍ത്തിക് ശര്‍മ, പ്രശാന്ത് വീര്‍ എന്നിവരുമാണ്.
ആയുഷ് മാത്രെയെപ്പോലെ കഴിഞ്ഞ സീസണിന്റെ പകുതിയില്‍ വച്ചാണ് 22 വയസും 325 ദിവസം പ്രായവുമുള്ള ബ്രെവിസ് സിഎസ്‌കെയിലെത്തിയത്. മികച്ച പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനവും ഉറപ്പിക്കുകയായിരുന്നു. 22 വയസും 298 ദിവസവും പ്രായമുള്ള നിതീഷ് എസ്ആര്‍എച്ചില്‍ നിന്നും ടീം ഇന്ത്യയില്‍ വരെ എത്തിക്കഴിഞ്ഞയാളാണ്.

എന്നാല്‍ കഴിഞ്ഞ ലേലത്തിലാണ് 19 വയസും 328 ദിവസം പ്രായവുമുള്ള കീപ്പര്‍ കൂടിയായ കാര്‍ത്തിക് ചെന്നൈയുടെ ഭാഗമായത്. 20 വയസ്സും 116 ദിവസം പ്രായവുമുള്ള ഓള്‍റൗണ്ടര്‍ പ്രശാന്തിനെയും ലേലത്തില്‍ സിഎസ്‌കെ വാങ്ങുകയാണ്. ഇത്തവണ അരങ്ങേറ്റത്തിന്ന കാത്തിരിക്കുകയാണ് ഇരുവരും.
യൂത്ത് ഇലവന്റെ ബൗളിങ് ലൈനപ്പെടുത്താല്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ 21 ദിവസവും 76 ദിവസവും പ്രായമുള്ള ചെന്നൈുടെ അഫ്ഗാനിസ്താന്‍ താരം നൂര്‍ അഹമ്മദാണ്. പേസ് ബൗളിങിന്റെ ചുമതല കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശ്രീലങ്കന്‍ താരം മതീശ പതിരന (23 വയസ്, 92 ദിവസം), മായങ്ക് യാദവ് (23 വയസ്, 276 ദിവസം) എന്നിവരുമാണ്.
ഐപിഎല്ലിലെ യൂത്ത് 11
വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ, തിലക് വര്‍മ (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ഡെവാള്‍ഡ് ബ്രെവിസ്, നിതീഷ് കുമാര്‍ റെഡ്ഡി, കാര്‍ത്തിക് ശര്‍മ (കീപ്പര്‍), പ്രശാന്ത് വീര്‍, നൂര്‍ അഹമ്മദ്, മതീശ പതരിന, മായങ്ക് യാദവ്.