Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഗില്ലിന് ഇന്ത്യന്‍ ടി20 ടീമിലെത്താം!! ചെയ്യേണ്ടത് ഒറ്റക്കാര്യം, അശ്വിന്റെ ഉപദേശമിങ്ങനെ

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞ സ്റ്റാര്‍ ബാറ്ററും യുവ താരവുമായ ശുഭ്മന്‍ ഗില്ലിനു ഉപദേശവുമായി മുന്‍ ഇതിഹാസ സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിന്‍. ഐപിഎല്ലില്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കാന്‍ തയ്യാറെടുക്കവെയാണ് ടി20 കരിയര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിന് അശ്വിന്‍ ചില ട്രിക്കുകള്‍ പറഞ്ഞുകൊടുത്തിരിക്കുന്നത്.

ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു വരെയെത്തിയ ശേഷമാണ് ഗില്‍ പുറത്താക്കപ്പെട്ടത്. കഴിഞ്ഞ ടി20 ലോകകപ്പിനു തൊട്ടുമുമ്പായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ സര്‍പ്രൈസ് നീക്കം. തുടര്‍ച്ചയായ ചെറിയ സ്‌കോറുകളും മതിയായ പ്രഹരശേഷി ഇല്ലെന്നതുമായിരുന്നു ഗില്ലിനു വിനയായത്.

SHUBMAN GILL

അദ്ദേഹത്തിനു പകരം സഞ്ജു സാംസണിനെ ടി20 ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറാക്കുകയുമായിരുന്നു. ഈ നീക്കം ടി20 ലോകകപ്പില്‍ മാസ്റ്റര്‍ സ്‌ട്രോക്കുമായി മാറി. ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹാണ്. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും
സഞ്ജു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അശ്വിന്റെ ഉപദേശം

ആഷ് കി ബാത്തെന്ന സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്താന്‍ ശുഭ്മന്‍ ഗില്‍ എന്താണ് ചെയ്യേണ്ടതെന്നു ആര്‍ അശ്വിന്‍ ഉപദേശിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായ ഗില്‍ അടുത്ത ഓള്‍ ഫോര്‍മാറ്റ് നായകനായും ചൂണ്ടിക്കാണിക്കപ്പെടുന്നാള്‍ കൂടിയാണ്.

'അഹമ്മദാബാദ് ശുഭ്മന്‍ ഗില്ലിന്റെ ഫേവറിറ്റ് വേദികളിലൊന്നാണ്. ഇവിടെ അദ്ദേഹം കുറച്ചായി ഡോണിനെ പോലെയാണ്. ഇവിടെ ശുഭ്മനെ പുറത്താക്കുകയെന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ട യാതാരു കാര്യവുമില്ല. ഞാനാണ് ശുഭ്മനെങ്കില്‍ സ്വയം പറയുക ഗ്രൗണ്ടില്‍ പോയി വീണ്ടും റണ്‍സ് അടിച്ചുകൂട്ടുയെന്നായിരിക്കും.

ടീമിലേക്കുള്ള മല്‍സരരംഗത്തു നില്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം റണ്‍സ് നേടുകയെന്നതാണ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ഏറ്റവും മികച്ച ബാറ്ററും കൂടിയായിരിക്കും ശുഭ്മനെന്നും അശ്വിന്‍ വിശദമാക്കി.

ഒരു കാര്യം ശ്രദ്ധിക്കണം

സ്‌ഫോടനാത്മക സ്‌ട്രൈക്ക് റേറ്റൊന്നുമില്ലാതെ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ഒരു പാട് റണ്‍സ് വാരിക്കൂട്ടാന് ശുഭ്മന്‍ ഗില്ലിനു കഴിയുമെന്നാണ് ആര്‍ അശ്വിന്റെ നിരീക്ഷണം. ടീമി്‌ന്റെ ആവശ്യം മനസിലാക്കി അതിന് അനുസരിച്ച് ബാറ്റ് ചെയ്യൂവെന്നും അദ്ദേഹം ഉപദേശിക്കുന്നു.

SHUBMAN GILL

കഴിഞ്ഞ വര്‍ഷത്തേതു പോലെ ഈ ഐപിഎല്ലിലും ശുഭ്മന്‍ ഗില്‍ തകര്‍പ്പന്‍ ബാറ്റിങുമായി മുന്നോട്ടു പോവുമെന്ന കാര്യത്തില്‍ എനിക്കു ഒരു സംശയവുമില്ല. അദ്ദേഹം സ്‌ട്രൈക്ക റേറ്റില്‍ കൂടുതലായി ശ്രദ്ധിക്കുകയും റണ്‍സ് നേടാതിരിക്കുകയും ചെയ്താല്‍ ജിടി പതറുക തന്നെ ചെയ്യും.

ശുഭ്മന്‍ അതു ചെയ്യില്ലെന്നു തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിനു പിറകെ പോവാതെ തന്നെ അദ്ദേഹത്തിനു റണ്‍സെടുക്കാനും കഴിയുമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 50 ശരാശരിയില്‍ 155.88 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 650 റണ്‍സാണ് ആറു ഫിഫ്റ്റി പ്ലസ് സകോറുകളും ഇതിലുള്‍പ്പെടും. ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഗില്ലും ഓപ്പണിങ് പങ്കാളിയായ സായ് സുദര്‍ശനുമായിരുന്നു. ടീം നേടിയ ഭൂരിഭാഗം റണ്‍സും ഈ രണ്ടു പേരുടെ ബാറ്റില്‍ നിന്നായിരുന്നു.

Story first published: Wednesday, March 25, 2026, 18:28 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+