Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈയില്‍ സഞ്ജു തുടങ്ങി, മാജിക്കല്‍ ക്യാച്ച്!! ദുബെ ഞെട്ടി, വീഡിയോ വൈറല്‍

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കസറാന്‍ താന്‍ തയ്യാറായിക്കഴിഞ്ഞെന്ന സൂചന നല്‍കിയിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. സീസണിനു മുന്നോടിയായുള്ള സിഎസ്‌കെയുടെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചില്‍ അദ്ദേഹത്തിന്റെ വണ്ടര്‍ ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

30ന് തന്റെ മുന്‍ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സിഎസ്‌കെയുടെ കുപ്പായത്തില്‍ സഞ്ജുവിന്റെ അരങ്ങേറ്റം. ഗുവാഹത്തിയിലാണ് ഈ മല്‍സരം. ഒരു ഗംഭീര ഇന്നിങ്‌സോടെ തന്നെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ തുടങ്ങാനായിരിക്കും അദ്ദേഗം ശ്രമിക്കുകയെന്നുറപ്പാണ്.

SANJU SAMSON CSK

Photocredit/X

വണ്ടര്‍ ക്യാച്ച്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് പ്രാക്ടീസ്് മാച്ച് നടന്നത് തിങ്കളാഴ്ചയാണെങ്കിലും ഇതിന്റെകൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ മല്‍സരത്തില്‍ ഫീല്‍ഡറുടെ റോളിലാണ് സഞ്ജു സാംസണ്‍ കളിച്ചത്.

ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി തന്നെയാവും പുതിയ സീസണിലും സിഎസ്‌കെയ്ക്കായി വിക്കറ്റ് കാക്കുകയെന്നുറപ്പാണ്. അതിനാല്‍ സഞ്ജു സ്‌പെഷ്യലിസ്റ്റ് ബാറ്ററായിട്ടാവും കളിക്കുക. ഈ കാരണത്താല്‍ തന്നെയാണ് സിഎസ്‌കെയുടെ പ്രാക്ടീസ് മാച്ചിലും കീപ്പിങില്ലാതെ ഫീല്‍ഡിങിലേക്കി അദ്ദേഹം മാറിയത്.

സിഎസ്‌കെയുടെ പ്രാക്ടീസ് മാച്ചില്‍ സഞ്ജുവിന്റെ കിടിലന്‍ ക്യാച്ച്, വീഡിയോ കാണാം

വമ്പനടിക്കാരനായ ശിവം ദുബെയെയാണ് തകര്‍പ്പനൊരു ക്യാച്ചിലൂടെ സഞ്ജു മടക്കിയത്. ലെഗ്‌സൈഡിലേക്കു വമ്പനൊരു ഷോട്ട് കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ ടൈമിങ് അമ്പെ പാളുകയായിരുന്നു. ടോപ് എഡ്ജായ ബോള്‍ നേരെ മുകളിലേക്ക്. കവര്‍ ഏരിയയിലാണ് സഞ്ജു ഫീല്‍ഡ് ചെയ്തത്.

ഏറെ ദുഷ്‌കരമായൊരു ക്യാച്ചായിരുന്നു അത്. അദ്ദേഹം തിരിഞ്ഞുനിന്ന് അല്‍പ്പം പിറകിലക്കു പോയാണ് അതു കൈയ്ക്കുള്ളിലാക്കിയത്. അവസാന നിമിഷം വരെ ബോള്‍ മാത്രം ശ്രദ്ധിച്ച സഞ്ജു ഇരുകൈകിളും ക്യാച്ചെടുത്ത ശേഷം താഴേക്കു വീഴുന്നതിനിടെ പൊടുന്നനെ ബോള്‍ ഒരു കൈയിലൊതുക്കി സേഫായി ലാന്‍ഡും ചെയ്തു.

ബോള്‍ കൈയില്‍ നിന്നും തെന്നിപ്പോവാതിരിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ക്യാച്ചെടുത്തതിനു പിന്നാല ടീമംഗങ്ങള്‍ ഓടിയെത്തിയാണ് സഞ്ജുവിനെ അഭിനന്ദിച്ചത്.

ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും മലയാളി താരത്തെ തോളില്‍ തട്ടി പ്രശംസിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നിറഞ്ഞ ചിരിയോടെയയായിരുന്നു സഞ്ജു തന്റെ ആഹ്ലാദം പ്രകടിപ്പിച്ചത്.

സഞ്ജുവിന്റെ റോള്‍

പുതിയ സീസണില്‍ സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ റോള്‍ എന്തായിരിക്കുമെന്നു വ്യക്തമായിക്കഴിഞ്ഞു. ഓപ്പണറായിട്ട് തന്നെയാണ് അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങുകയെന്നാണ് ക്യാപ്റ്റന്‍സ് മീറ്റില്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ് തുറന്നു പറഞ്ഞത്.

SANJU RUTURAJ

സഞ്ജുവും യുവതാരം ആയുഷ് മാത്രെയുമല്ല, മറിച്ച് താനും സഞ്ജുവുമാണ് ഓപ്പണ്‍ ചെയ്യുകയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മാത്രെ മൂന്നാം നമ്പറിലുമായിരിക്കും ക്രീസിലെത്തുന്നത്. ടി20യില്‍ ഓപ്പണിങ് റോളാണ് തനിക്കു ഏറ്റവും ബെസ്‌റ്റെന്നു ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു തെളിയിച്ചു കഴിഞ്ഞതാണ്.

ഏറ്റവും അവസാനമായി കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ഓപ്പണറായി അദ്ദേഹത്തിന്റെ മാജിക്കല്‍ പ്രകടനം നമ്മള്‍ കണ്ടു. ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ ചുക്കാന്‍ പിടിച്ച സഞ്ജുവിനെ തേടി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമെത്തി.

വെറും അഞ്ചിന്നിസുകളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 321 റണ്‍സാണ്. മൂന്നു 80 പ്ലസ് സ്‌കോറുകളടക്കമാണിത്. സെമിയിലും ഫൈനലിലും 89 റണ്‍സ് വീതമടിച്ച് ടോപ്‌സ്‌കോററായതും സഞ്ജുവാണ്.

Story first published: Friday, March 27, 2026, 6:54 [IST]
Other articles published on Mar 27, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+