Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഫോം തുടര്‍ന്ന് സഞ്ജു, ഓപ്പണിങ് ജോടി മാത്രെയല്ല!! സിഎസ്‌കെയുടെ ടോപ് 6 ലീക്കായി

ടി20 ലോകകപ്പ് ഹീറോയും മലയാളികളുടെ അഭിമാന താരവുമായ സഞ്ജു സാംസണിന്റെ വരവോടെ ഐപിഎല്ലില്ലെ പ്രധാന ആകര്‍ഷണ കേന്ദ്രമായി മാറിയിരിക്കകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം. നേരത്തേ സിഎസ്‌കെ ഫാന്‍സ് അല്ലാതിരുന്നവര്‍ പോലും സഞ്ജു വന്ന ശേഷം ഇപ്പോള്‍ അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ്.

ചെന്നൈയിലെ മഞ്ഞക്കുപ്പായത്തിലും അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സുകക്കു വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്. ടീം ഇന്ത്യയിലേതു പോലെ സിഎസ്‌കെയിലും സഞ്ജു ഓപ്പണറായി തന്നെയാവും ഇറങ്ങുകയെന്ന് ഉറപ്പായിട്ടുണ്ട്. യുവതാരം ആയുഷ് മാത്രെയാവും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയെന്നും സൂചനകളുണ്ടായിരുന്നു.

SANJU RUTURAJ

photocredit/Chennaiipl

എന്നാല്‍ മാത്രെയാവില്ല സഞ്ജുവിനൊപ്പം ഓപ്പണിങില്‍ കളിച്ചേക്കുകയെന്നാണ് വ്യക്തമായിരിക്കുന്നത്. സിഎസ്‌കെയുടെ ഇന്‍ട്രാ സ്്ക്വാഡ് പ്രാക്രീസ് മല്‍സരത്തില്‍ നിന്നും അവരുടെ ടോപ്പ് സിക്‌സിനെ കുറിച്ച് നിര്‍ണായക സൂചനയും ലഭിച്ചിരിക്കുകയാണ്. ഇതേ കുറിച്ചു നോക്കാം.

ബാറ്റിങ് ലൈനപ്പ്

തിങ്കളാഴ്ചയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ചെപ്പോക്കില്‍ ആദ്യ പ്രാക്ടീസ് ഗെയിം കളിച്ചത്. എന്നാല്‍ ഈ മല്‍സരത്തെ കുറിച്ചുള്ള വിശദാംശങ്ങളൊന്നും സിഎസ്‌കെ സോഷ്യല്‍ മീഡിയയില്‍ ഇനിയും പങ്കുവച്ചിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍ എന്നിവരടക്കമുള്ള താരങ്ങള്‍ ബാറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്തിുരുന്നു.

ഇപ്പോഴിതാ ബാറ്റിങ് ഓര്‍ഡറിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവഹിച്ചിട്ടുണ്ട്. ഇതില്‍ നിന്നും പുതിയ സീസണില്‍ സിഎസ്‌കെയുടെ ടോപ്പ് സിക്‌സ് എങ്ങനൊവുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

എല്ലാവരും കരുതിയതു പോലെ സഞ്ജുവിനൊപ്പം സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണറായി ബാറ്റ് ചെയ്തത് 18 കാരനായ ആയുഷ് മാത്രെയല്ല. പകരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദായിരുന്നു മലയാളി താരത്തിന്റെ ഓപ്പണിങ് പങ്കാളി. മാത്രെയാവട്ടെ വണ്‍ഡൗണായി മൂന്നാം നമ്പിറിലാണ് ബാറ്റ് ചെയ്തത്.

നാലാമനായി കളിച്ചത് യുവതാരം സര്‍ഫറാസ് ഖാനാണ്. സമീപകാലത്തെ തകര്‍പ്പന്‍ ഫോമും പരിശീലന സെഷനുകളിലെ തകര്‍പ്പന്‍ പ്രകടനവുമെല്ലാം താരത്തിനു ഐപിഎല്ലിലും ഇലവനില്‍ അവസരമൊരുക്കുമെന്നുറപ്പായിട്ടുണ്ട്.

പരിശീലന മല്‍സരത്തില്‍ അഞ്ചാംനമ്പറില്‍ സൗത്താഫ്രിക്കയുടെ 360 ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസും ആറില്‍ വമ്പനിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയുമാണ് കളിച്ചത്. ഇനി പുതിയ സീസണിലും ഇതേ ടോപ്പ് സിക്‌സിനെ തന്നെയാവും സിഎസ്‌കെയില്‍ കണ്ടേക്കുക.

സിഎസ്‌കെയുടെ ഈ പ്രാക്ടീസ് മാച്ചില്‍ ഓരോ താരങ്ങളുടെയും സ്‌കോറുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ സഞ്ജു ഈ മല്‍സരത്തില്‍ 60-70 റണ്‍സ് അടിച്ചെടുത്തുവെന്നും ഓപ്പണിങ് പങ്കാളിയായ നായകന്‍ റുതുരാജും ഇംപാക്ടുണ്ടാക്കുന്ന ഇന്നിങ്‌സ് കളിച്ചാണ് മടങ്ങിയതെന്നുമാണ് അനൗദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരമെന്നും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നു.

Story first published: Wednesday, March 25, 2026, 15:42 [IST]
Other articles published on Mar 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+