വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയും രോഹിത്തുമല്ല, ഈ വര്‍ഷത്തെ ഇന്ത്യന്‍ 'ഹീറോ' ഇദ്ദേഹം

ഏകദിന പരമ്പരയിലെ അവസാന മത്സരം ജയിച്ച് ഇന്ത്യ മാനം രക്ഷിച്ചു. മനൂക ഓവല്‍ മൈതാനത്ത് വിരാട് കോലിയും ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്കായി ആദ്യം പടപൊരുതിയത്. കോലി നല്‍കിയ തുടക്കം പാണ്ഡ്യയും ജഡേജയും ഏറ്റുപിടിച്ചു. മൂവര്‍ക്കും മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുണ്ട്. 302 റണ്‍സ് ലക്ഷ്യം വെച്ച് ക്രീസില്‍ എത്തിയ ഓസ്‌ട്രേലിയന്‍ ടീമിനെയാകട്ടെ, ടി നടരാജനും ശാര്‍ദ്ധുല്‍ താക്കൂറും കൂടി പിടിച്ചുകെട്ടി.

ഇന്ത്യയുടെ ജയം

അവസാനഘട്ടത്തില്‍ മാക്‌സ്‌വെല്‍ സന്ദര്‍ശകര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മറ്റൊരു തോല്‍വി ഇന്ത്യ മുന്നില്‍ കണ്ട നിമിഷം. എന്നാല്‍ 45 ആം ഓവറില്‍ കോലി ബുംറയെ തിരിച്ചുവിളിച്ചു. മാക്‌സ്‌വെല്ലിന്റെ സ്റ്റംപ് തെറിപ്പിച്ചാണ് ബുംറ ദൗത്യം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 13 റണ്‍സിന്റെ ജയം കംഗാരുപ്പടയില്‍ നിന്ന് കോലിയും സംഘവും പിടിച്ചുവാങ്ങി.

ഏകദിന ഹീറോ

ഈ വര്‍ഷത്തെ അവസാന ഏകദിനമാണ് കാന്‍ബെറയില്‍ ഇന്ത്യ കളിച്ചത്. പറഞ്ഞുവരുമ്പോള്‍ ഇത്തവണയൊരു പ്രത്യേകതയുണ്ട്. കണക്കുപുസ്തകം പരിശോധിക്കുമ്പോള്‍ കോലിയോ രോഹിത്തോ അല്ല ഏകദിനത്തിലെ ടീം ഇന്ത്യയുടെ 'ഹീറോ'. ഈ വര്‍ഷം കെഎല്‍ രാഹുല്‍ കൊണ്ടുപോകും ഈ 'ട്രോഫി'. 2020 -ല്‍ രാഹുലാണ് ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ചത്. ഒന്‍പതു മത്സരങ്ങളില്‍ നിന്നും 443 റണ്‍സ് താരം സ്വന്തം പേരില്‍ ചേര്‍ത്തു.

മിന്നും പ്രകടനം

ഇതില്‍ ആറ് മത്സരങ്ങളും ഓസ്‌ട്രേലിയയോടാണ് ഇദ്ദേഹം കളിച്ചത്. ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നടന്ന ഏകദിന പരമ്പരയില്‍ രാഹുല്‍ തിളങ്ങിയിരുന്നു. നേടിയ 443 റണ്‍സില്‍ 239 റണ്‍സും ഓസീസ് ബൗളര്‍മാര്‍ക്കെതിരെയാണ് രാഹുല്‍ അടിച്ചെടുത്തത്. ന്യൂസിലാന്‍ഡുമായുള്ള ഏകദിന പരമ്പരയില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമടക്കം 209 റണ്‍സും 28 വയസ്സുകാരനായ കെഎല്‍ രാഹുല്‍ സ്വന്തമാക്കി. മൊത്തം സ്‌ട്രൈക്ക് റേറ്റ് 106.23.

പട്ടികയിൽ ഇവർ

ഇത്രയും കാലം, കൃത്യമായി പറഞ്ഞാല്‍ 2010 മുതല്‍ 2019 വരെ കോലിയും രോഹിത്തും മാറി മാറി കയ്യടക്കിയിരുന്ന പൊന്‍തൂവലാണ് ഇപ്പോള്‍ കെഎല്‍ രാഹുല്‍ സ്വന്തമാക്കിയത്. ഈ വര്‍ഷം ഏകദിന റണ്‍സിന്റെ കാര്യത്തില്‍ രാഹുലിന് പിന്നില്‍ രണ്ടാമനാണ് കോലി. ഒന്‍പതു മത്സരങ്ങളില്‍ നിന്നും 431 റണ്‍സുണ്ട് ഇന്ത്യന്‍ നായകന്റെ പേരില്‍. 331 റണ്‍സുമായി പുതിയ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ മൂന്നാം സ്ഥാനം അലങ്കരിക്കുന്നു.

രോഹിത്തില്ല

ഇന്ത്യയ്ക്കായി ഒന്‍പതു ഏകദിനങ്ങളാണ് ശ്രേയസും ഈ വര്‍ഷം കളിച്ചത്. പട്ടികയില്‍ ഏറെ പിന്നിലാണ് രോഹിത് ശര്‍മ. കാരണം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഹോം പരമ്പര മാത്രമാണ് ഹിറ്റ്മാന്‍ 2020 -ല്‍ കളിച്ചത്. ന്യൂസിലാന്‍ഡ് പരമ്പരയില്‍ താരത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പര്യടനത്തില്‍ പരിക്കും ഹിറ്റ്മാന് വിനയായി. എന്തായാലും ഈ വര്‍ഷം ഏകദിന സെഞ്ച്വറി കണ്ടെത്തിയ മൂന്നു ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍ രോഹിത്താണെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.

Story first published: Wednesday, December 9, 2020, 11:12 [IST]
Other articles published on Dec 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X