പിങ്ക് ഏകദിനത്തിലെ പ്രഹരം... കണക്കുതീര്‍ത്ത് കപ്പടിക്കാന്‍ ടീം ഇന്ത്യ, പക്ഷെ ചരിത്രം വില്ലന്‍

Written By:
ദക്ഷിണാഫ്രിക്ക - ഇന്ത്യ അഞ്ചാം ഏകദിനം അല്പസമയത്തിനകം | Oneindia Malayalam

പോര്‍ട്ട് എലിസബത്ത്: ചരിത്രനേട്ടത്തിനായി അവസാന കളിയിലേക്ക് കാത്തുനില്‍ക്കാതെ അതിനു മുമ്പ് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പരമ്പരയിലെ അഞ്ചാമത്തെ മല്‍സരം ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്തില്‍ നടക്കും. തുടരെ മൂന്നു വിജയങ്ങള്‍ക്കു ശേഷം നാലാം ഏകദിനത്തില്‍ വിരാട് കോലിയെയും സംഘത്തെയും സ്വപ്‌നലോകത്തു നിന്ന് ആതിഥേയര്‍ താഴേക്ക് ഇറക്കിയിരുന്നു.

മഴയും ഇടിയും ബാറ്റിങ് വെടിക്കെട്ടും കണ്ട പിങ്ക് ഏകദിനത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു വിക്കറ്റിന്റെ മിന്നുന്ന വിജയമാണ് ആഫ്രിക്ക നേടിയത്. പരമ്പര കൈവിടില്ലെന്നു നേരത്തേ ഉറപ്പാക്കിയ ഇന്ത്യയുടെ ലക്ഷ്യം ഇനി പരമ്പര പോക്കറ്റിലാക്കുകയാണ്. ഇതിനായി ശേഷിക്കുന്ന രണ്ടു കളികളില്‍ ഒന്നിലെങ്കിലും ജയിക്കേണ്ടതുണ്ട്. അവസാന മല്‍സരം ഫൈനലാക്കി മാറ്റാതെ അഞ്ചാം ഏകദിനത്തില്‍ തന്നെ ലക്ഷ്യം നേടാനായിരിക്കും ടീമിന്റെ ശ്രമം.

 ഇതുവരെ ജയിച്ചിട്ടില്ല

ഇതുവരെ ജയിച്ചിട്ടില്ല

അഞ്ചാം ഏകദിനത്തിനായി പോര്‍ട്ട് എലിസബത്തിലേക്ക് വരുമ്പോള്‍ പഴയ ഓര്‍മകള്‍ ടീം ഇന്ത്യയെ വേട്ടയാടിയേക്കും. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ നിര്‍ഭാഗ്യ വേദികളിലൊന്നാണ് ഇത്. ഇവിടെ ഇതുവരെ ഒരു മല്‍സരം പോലും ഇന്ത്യ ജയിച്ചിട്ടില്ല.
ഈ ദുഷ്‌പേര് മായ്ച്ചുകളഞ്ഞ് ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ടീമാവാനുള്ള ഒരുക്കത്തിലാണ് കോലിയും സംഘവും.

 ഇന്ത്യന്‍ കുതിപ്പിന് ബ്രേക്ക്

ഇന്ത്യന്‍ കുതിപ്പിന് ബ്രേക്ക്

തുടരെ മൂന്ന് ഏകദിനങ്ങളിലും ജയിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ഇന്ത്യ. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇന്ത്യ ഇവിടെ ഹാട്രിക് ജയം നേടിയത്. എന്നാല്‍ നാലാം ഏകദിനത്തില്‍ ഇന്ത്യക്കു ബൗളിങിലും ഫീല്‍ഡിങുമെല്ലാം പിഴച്ചു. ഒപ്പം വില്ലനായി മഴയുമെത്തിയതോടെ ടീമിന്റെ വിധി കുറിക്കപ്പെട്ടു.
കരിയറിലെ നൂറാം ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ നേടിയ സെഞ്ച്വറിക്കും ടീമിനെ രക്ഷിക്കാനായില്ല. ധവാനും കോലിയും ചേര്‍ന്നു ടീമിന് വന്‍ സ്‌കോര്‍ നേടാനുള്ള അടിത്തറയിട്ടെങ്കിലും മധ്യനിരും വാലറ്റവുമെല്ലാം വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചു. പിന്നീട് ബൗളര്‍മാരും അവര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും മങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമാവാതെ മാനം കാത്തു.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വാഴാത്ത പിച്ച

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ വാഴാത്ത പിച്ച

അഞ്ചാം ഏകദിനത്തിലെ വേദിയായ പോര്‍ട്ട് എലിസബത്തില്‍ ഒരു മല്‍സരം പോലും ജയിച്ചില്ലെന്നതു മാത്രമല്ല ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇതു നിര്‍ഭാഗ്യ വേദിയാണ്. അവസാനമായി ഇവിടെ ദക്ഷിണാഫ്രിക്കയ്ക്കതിരേ കളിച്ച നാലു ഏകദിനങ്ങളിലും 200ന് മുതളില്‍ സ്‌കോര്‍ ചെയ്യാന്‍ ടീം ഇന്ത്യക്കായിട്ടില്ല.
അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയായിരിക്കും കോലിയും സംഘവും പോര്‍ട്ട് എലിസബത്തില്‍ ബാറ്റേന്തുക.

ഇന്ത്യന്‍ ബൗളിങ്

ഇന്ത്യന്‍ ബൗളിങ്

റിസ്റ്റ് സ്പിന്‍ ബൗളര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടുകളായത്. ആദ്യ മൂന്നു കളികളിലും ഇരുവരുടെയും കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ ജൊഹാന്നസ്ബര്‍ഗില്‍ നടന്ന പിങ്ക് ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇവരെ തല്ലിച്ചതച്ചു.
അതുകൊണ്ടു തന്നെ നാലാം ഏകദിനത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ട് നല്ല തയ്യാറെടുപ്പോടെയാവും ചഹലും യാദവും ചൊവ്വാഴ്ച ഇറങ്ങുക.

ജാദവിന്റെ പരിക്ക്

ജാദവിന്റെ പരിക്ക്

പരിക്കിനെ തുടര്‍ന്ന് നാലാം ഏകദിനത്തില്‍ നിന്നു വിട്ടുനിന്ന കേദാര്‍ ജാദവിന് അഞ്ചാം ഏകദിനത്തില്‍ തിരിച്ചെത്താനാവുമോയെന്ന കാര്യം വ്യക്തമല്ല. ജാദവിന്റെ അഭാവത്തില്‍ ശ്രേയത്ത് അയ്യരാണ് പിങ്ക് ഏകദിനത്തില്‍ ടീമിലെത്തിയത്. എന്നാല്‍ നിര്‍ണായകമായ ക്യാച്ച് കൈവിടുന്നതോടൊപ്പം നിരാശപ്പെടുത്തുന്നതായിരുന്നു ശ്രേയസ്സിന്റെ ഇന്നിങ്‌സ്. ജാദവ് ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ അഞ്ചാം ഏകദിനത്തിലും ശ്രേയസ്സ് തന്നെ കളിച്ചേക്കുമെന്നാണ് വിവരം.
മറുഭാഗത്ത് നാലാം ഏകദിനത്തില്‍ ജയിച്ച അതേ ടീമിനെ തന്നെ ദക്ഷിണാഫ്രിക്ക നിലനിര്‍ത്താനാണ് സാധ്യത.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, February 12, 2018, 15:50 [IST]
Other articles published on Feb 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍