വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ഇതാണ് ഇന്ത്യ, റിയല്‍ ചാംപ്യന്‍സ്... പാകിസ്താനെ നിഷ്പ്രഭരാക്കി ഹിറ്റ്മാനും സംഘവും

എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

By Manu D

1
44050
പാകിസ്താനെതിരെ ഇന്ത്യയുടെ മിന്നും ജയം | Asia Cup 2018 | Oneindia Malayalam

ദുബായ്: ഏഷ്യാ കപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ തങ്ങളുടെ തനിനിറം പുറത്തെടുത്തപ്പോള്‍ ചിരവൈരികളായ പാകിസ്താന്‍ നിഷ്പ്രഭരായി. തീപാറുമെന്നു വിലയിരുത്തപ്പെട്ട പോരാട്ടത്തില്‍ ഇന്ത്യ ഏകപക്ഷീയമായാണ് ജയിച്ചു കയറിയത്. എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. തലേദിവസം അസോസിയേറ്റ് ടീമായ ഹോങ്കോങിനോടു കഷ്ടിച്ചു ജയവുമായി തടിതപ്പിയ ഇന്ത്യയെയല്ല പാകിസ്താനെതിരേ കണ്ടത്. കളിയുടെ സമഗ്ര മേഖലയിലും പാകിസ്താനെ പിന്തള്ളിയ രോഹിത്തും സംഘവും ഒരു വെല്ലുവിളിയുമില്ലാതെ അനായാസം ജയിച്ചു കയറുകയായിരുന്നു. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും പാകിസ്താനെ നിസ്സഹായരാക്കുകയായിരുന്നു ഇന്ത്യ. ഈ ജയത്തോടെ ഗ്രൂപ്പ് ബി ജേതാക്കളായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി.

1

ടോസിനു ശേഷം ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത സര്‍ഫ്രാസ് ഖാന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഇന്ത്യ തെളിയിച്ചു. മുഴുവന്‍ ഓവര്‍ ക്രീസില്‍ നില്‍ക്കാന്‍ പോലും അനുവദിക്കാതെ 43.1 ഓവറില്‍ 162 റണ്‍സിന് പാക്പടയെ ഇന്ത്യ എറിഞ്ഞൊതുക്കിയിരുന്നു. ഒരാള്‍ പോലും പാക് നിരയില്‍ അര്‍ധസെഞ്ച്വറി തികച്ചില്ല. 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാകിസ്താന്റെ ടോപ്‌സ്‌കോറര്‍. ശുഐബ് മാലിക്കാണ് (43) മറ്റൊരു പ്രധാന സ്‌കോര്‍. മറുപടിയില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 29 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. ഓപ്പണര്‍മാരായ രോഹിത്തും (52) ധവാനും (46) മിന്നിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. അമ്പാട്ടി റായുഡുവും (31*) ദിനേഷ് കാര്‍ത്തികും (31*) ചേര്‍ന്ന് ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി.

നേരത്തേ വാലറ്റത്ത് ഫഹീം അഷ്‌റഫ് (21), മുഹമ്മദ് ആമിര്‍ (18*) എന്നിവരുടെ കൂടി ചെറുത്തിനില്‍പ്പ് ഇല്ലായിരുന്നെങ്കില്‍ പാക് സ്‌കോര്‍ 150 പോലും കടക്കില്ലായിരുന്നു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റ് വീതമെടുത്തു. ജസ്പ്രീത് ബുംറയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും വെടിക്കെട്ട് താരം ലോകേഷ് രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഹോങ്കോങിനെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റുമായി തിളങ്ങിയ യുവ പേസര്‍ ഖലീല്‍ അഹമ്മദിനെയും ഒഴിവാക്കി. രാഹുലിനെക്കൂടാതെ മനീഷ് പാണ്ഡെയാണ് തഴയപ്പെട്ട മറ്റൊരു താരം. ഹോങ്കോങിനെതിരേ വിശ്രമം അനുവദിക്കപ്പെട്ട ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി.

Sep 19, 2018, 11:19 pm IST

29ാം ഓവറിലെ അവസാന പന്തില്‍ ശുഐബ് മാലിക്കിനെതിരേ ബൗണ്ടറിയിലൂടെ റായുഡു ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി. 126 പന്തുകള്‍ ബാക്കിനില്‍ക്കെ എട്ടു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 31 റണ്‍സ് വീതെടുത്ത് റായുഡും കാര്‍ത്തികും പുറത്താവാതെ നിന്നു

Sep 19, 2018, 10:57 pm IST

ഇന്ത്യ ജയത്തിലേക്ക് അടുക്കുന്നു. 26 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടിന് 140. ഇന്ത്യക്കു ജയിക്കാന്‍ ഇനി 23 റണ്‍സ് കൂടി മതി.

Sep 19, 2018, 10:38 pm IST

21 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ രണ്ടിന് 129. ദിനേഷ് കാര്‍ത്തിക് (14*), റാഡുയു (13*) ക്രീസില്‍. ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് വെറും 34 റണ്‍സ്

Sep 19, 2018, 10:36 pm IST

ഇന്ത്യക്കു രണ്ടാം വിക്കറ്റും നഷ്ടം. ഫിഫ്റ്റിക്കു നാലു റണ്‍സ് അകലെ ധവാന്‍ പുറത്ത്. ഫഹീം അഷ്‌റഫിന്റെ ബൗളിങില്‍ ധവാനെ ബാക്ക് വേര്‍ഡ് പോയിന്റില്‍ ബാബര്‍ അസം അനായാസം കൈക്കുള്ളിലാക്കി. ഇന്ത്യ രണ്ടിന് 104

Sep 19, 2018, 10:04 pm IST

രോഹിത്തിനെ (52) പാക് താരം ഷതാബ് ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കി. ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 14ാം ഓവറിലെ ആദ്യ പന്തിലാണ് രോഹിത് വീണത്. ഇന്ത്യ ഒന്നിന് 86

Sep 19, 2018, 10:03 pm IST

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്തിന് ഫിഫ്റ്റി. ടൂര്‍ണമെന്റിലെ ആദ്യ ഫിഫ്റ്റിയാണ് താരം നേടിയത്. ബൗണ്ടറിയിലൂടെയായിരുന്നു രോഹിത് 50 പൂര്‍ത്തിയാക്കിയത്.

Sep 19, 2018, 9:56 pm IST

ഇന്ത്യക്കു മികച്ച തുടക്കം. 12 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സെടുത്തിട്ടുണ്ട്. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ 90 റണ്‍സ് കൂടി മതി. രോഹിത് (40*), ധവാന്‍ (30*)

Sep 19, 2018, 9:09 pm IST

ഇന്ത്യ- പാക് മല്‍സരവേദിയില്‍ നിന്നുള്ള വീഡിയോ

Sep 19, 2018, 9:03 pm IST

ഇന്ത്യയുടെ റണ്‍ചേസ് തുടങ്ങി. രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 7 റണ്‍സ്. രോഹിത് (5*), ധവാന്‍ (2*)

Sep 19, 2018, 8:11 pm IST

പാകിസ്താന്റെ ഇന്നിങ്‌സ് 43.1 ഓവറില്‍ 162ന് അവസാനിച്ചു. ഉസ്മാന്‍ ഖാനെ ആദ്യ പന്തില്‍ തന്നെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

Sep 19, 2018, 8:07 pm IST

ഹസന്‍ അലിയെയും (1) ഇന്ത്യ പവലിയനിലേക്കു മടക്കി. ഭുവിയുടെ ബൗളിങില്‍ അലിയെ ദിനേഷ് കാര്‍ത്തിക ക്യാച്ച് ചെയ്യുകയായിരുന്നു. 43 ഓവര്‍ പൂര്‍ത്തിയായി. പാകിസ്താന്‍ ഒമ്പതിന് 162

Sep 19, 2018, 8:05 pm IST

പാക് താരം ഫഹീം അറ്ഷഫ് (21) പുറത്ത്. ബുംറയ്‌ക്കെതിരേ വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഫഹീമിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ ധവാന്‍ അനായാസം പിടികൂടി. 42 ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ പാകിസ്താന്‍ എട്ടിനു 160 റണ്‍സ്.

Sep 19, 2018, 7:27 pm IST

പാകിസ്താന് ഏഴാം വിക്കറ്റ് നഷ്ടമായി. ഷതാബ് ഖാനെ (8) ജാദവിന്റെ ബൗളിങില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കി. 33 ഓവറില്‍ പാക് ടീം ഏഴിന് 121 റണ്‍സെന്ന പരിതാപകരമായ അവസ്ഥയില്‍

Sep 19, 2018, 7:12 pm IST

പുതുതായി ക്രീസിലെത്തിയ ആസിഫ് അലിയും (9) പുറത്ത്. ജാദവിന്റെ ബൗളിങില്‍ അലിയെ ധോണി ക്യാച്ച് ചെയ്യുകയായിരുന്നു. പാകിസ്താന്‍ 29 ഓവര്‍ കഴിഞ്ഞപ്പോള്‍ ആറിന് 110

Sep 19, 2018, 7:08 pm IST

പാകിസ്താന് അഞ്ചാം വിക്കറ്റ് നഷ്ടം. മികച്ച ഫോമില്‍ കളിച്ച മാലിക്കിനെ നേരിടുള്ള ത്രോയിലൂടെ റായുഡു റണ്ണൗട്ടാക്കി. 67 പന്തില്‍ ഓരോ ബൗണ്ടറിയും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പാകിസ്താന്‍ 27 ഓവറില്‍ 5ന് 100

Sep 19, 2018, 6:58 pm IST

വൗ.... വണ്ടര്‍ഫുള്‍ ക്യാച്ച്, കണ്ണഞ്ചിപ്പിക്കുന്ന ക്യാച്ചിലൂടെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസിനെ (6) ഇന്ത്യ മടക്കി അയച്ചു. കേദാര്‍ ജാദവിന്റെ ബൗൡങില്‍ സിക്‌സറിനു ശ്രമിച്ച സര്‍ഫ്രാസിനെ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് റണ്ണിങ് ക്യാച്ചിലൂടെ പകരക്കാരനായി ഗ്രൗണ്ടിലെത്തിയ മനീഷ് പാണ്ഡെ പിടികൂടി. ക്യാച്ചെടുത്ത ശേഷം ബൗണ്ടറി ലൈന്‍ കടന്നുപോയെങ്കിലും ഇതിനിടെ പന്ത് ഉള്ളിലേക്ക് എറിഞ്ഞിട്ട് പാണ്ഡെ മറ്റൊരു ക്യാച്ചിലൂടെ വിസ്മയിപ്പിച്ചു. 25 ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ നാലിന് 96. മാലിക്കും (40*) റണ്ണൊന്നുമെടുക്കാതെ ആസിഫ് അലിയും ക്രീസില്‍.

Sep 19, 2018, 6:46 pm IST

മികച്ച രീതിയില്‍ മുന്നേറിയ മാലിക്ക്- ബാബര്‍ സഖ്യത്തെ തകര്‍ത്ത് ഇന്ത്യ കളിയില്‍ ബ്രേക്ത്രൂ നേടി. 22ാാം ഓവറിലെ രണ്ടാം പന്തില്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന് ഷോട്ടിനു ശ്രമിച്ച ബാബറിനെ (47) കുല്‍ദീപ് ക്ലീന്‍ ബൗള്‍ഡാക്കി. 23 ഓവര്‍ കഴിയുമ്പോള്‍ പാകിസ്താന് മൂന്നിന് 87. മാലിക്കിനൊപ്പം (36*) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദാണ് (3*) ക്രീസില്‍

Sep 19, 2018, 6:29 pm IST

18ാം ഓവറിനിടെയായിരുന്നു സംഭവം. പാണ്ഡ്യക്കു ഇനി ഈ മല്‍സരത്തില്‍ തുടര്‍ന്നു കളിക്കാനാവുമോയെന്ന കാര്യം സംശയത്തിലാണ്‌

Sep 19, 2018, 6:27 pm IST

ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യയെ പരിക്കിനെ തുടര്‍ന്നു ഗ്രൗണ്ടില്‍ നിന്നും സ്‌ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയി. ബൗള്‍ ചെയ്ത ശേഷം താരം അടിതെറ്റി വീഴുകയായിരുന്നു.

Sep 19, 2018, 6:10 pm IST

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും പാകിസ്താന്‍ കരകയറുന്നു. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടു വിക്കറ്റിന് 57 റണ്‍സെടുത്തിട്ടുണ്ട്. ബാബര്‍ (30*), മാലിക്ക് (25*) ക്രീസില്‍

Sep 19, 2018, 5:52 pm IST

10 ഓവര്‍ കഴിഞ്ഞഞ്ഞപ്പോള്‍ പാകിസ്താന്‍ രണ്ടു വിക്കറ്റിന് 25 റണ്‍സ്. ബാബര്‍ അസമും (13*) ശുഐബ് മാലിക്കുമാണ് (10*) ക്രീസില്‍

Sep 19, 2018, 5:22 pm IST

പാകിസ്താന്‍ പതറുന്നു. രണ്ടാം വിക്കറ്റും നഷ്ടം. അപകടകാരിയായ ഓപ്പണര്‍ ഫഖര്‍ സമാനാണ് പുറത്തായത്. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ ഭുവിയുടെ ബൗളിങില്‍ സമാനെ മിഡ് വിക്കറ്റില്‍ ചഹല്‍ പിടികൂടി. പാകിസ്താന്‍ മൂന്ന് റണ്‍സിന് രണ്ട് വിക്കറ്റ്!!

Sep 19, 2018, 5:13 pm IST

ബാബര്‍ അസമാണ് പാകിസ്താനു വേണ്ടി മൂന്നാമനായി ക്രീസിലെത്തിയത്

Sep 19, 2018, 5:13 pm IST

ഇമാമുള്‍ ഹഖ് പുറത്ത് (2). മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഭുവിയെ ക്രീസിന് പുറത്തേക്ക് ഇറങ്ങി പ്രഹരിക്കാന്‍ ശ്രമിച്ച ഇമാമിന്റെ ബാറ്റിനരികില്‍ തട്ടിത്തെറിച്ച പന്ത് ധോണി അനായാസം പിടികൂടി

Sep 19, 2018, 5:11 pm IST

ഭുവിയുടെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രം. ബുംറയുടെ ആദ്യ ഓവര്‍ മെയ്ഡന്‍. പാകിസ്താന്‍ വിക്കറ്റ് പോവാതെ രണ്ട് റണ്‍സ്‌

Sep 19, 2018, 5:05 pm IST

മല്‍സരത്തിന് തുടക്കം. ഇമാമുള്‍ ഹഖും ഫഖര്‍ സമാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. ആദ്യ ഓവര്‍ ബൗള്‍ ചെയ്യുന്നത് ഭുവനേശ്വര്‍ കുമാറും

Sep 19, 2018, 4:55 pm IST

ഇന്ത്യന്‍ ടീം ലിസ്റ്റ്

Sep 19, 2018, 4:50 pm IST

ഇരുക്യാപ്റ്റന്‍മാരും ടോസിനിടെ

കുല്‍ദീപ് 'കില്‍'ദീപായി... വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡ്, സെവാഗിനൊപ്പം ഇനി ധവാന്‍കുല്‍ദീപ് 'കില്‍'ദീപായി... വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡ്, സെവാഗിനൊപ്പം ഇനി ധവാന്‍

ടീം

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ.
പാകിസ്താന്‍- സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഹസന്‍ അലി, ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍, ഉസ്മാന്‍ ഖാന്‍, ഇമാമുള്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, ശുഐബ് മാലിക്ക്, ആസിഫ് അലി, ഫഹീം അഷ്‌റഫ്.

Story first published: Wednesday, September 19, 2018, 23:38 [IST]
Other articles published on Sep 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X