പുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്ക

Written By:

കൊളംബോ: ദക്ഷിണാഫ്രിക്കന്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയ ടീം ഇന്ത്യ ഇനി ശ്രീലങ്കയിലും വെന്നിക്കൊടി പാറിക്കാനൊരുങ്ങുകയാണ്. ലങ്കയില്‍ നടക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 ത്രിരാഷ്ട്ര പരമ്പരയില്‍ ചൊവ്വാഴ്ച ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങും. ആതിഥേയരായ ലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം തുടങ്ങുന്നത്.

ഇന്ത്യ, ലങ്ക എന്നിവരെക്കൂടാതെ ബംഗ്ലാദേശാണ് പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ടീം. ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്ന രണ്ടു ടീമുകളാണ് 18ന് നടത്താനിരിക്കുന്ന ഫൈനലില്‍ മുഖാമുഖം വരിക.

പ്രമുഖരില്ലാതെ ഇന്ത്യ

പ്രമുഖരില്ലാതെ ഇന്ത്യ

ദൈര്‍ഘ്യമേറിയ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം പ്രമുഖ താരങ്ങള്‍ക്കെല്ലാം വിശ്രമം നല്‍കി പരീക്ഷണ ടീമുമായാണ് ഇന്ത്യ ലങ്കയിലെത്തിയത്. ക്യാപറ്റന്‍ വിരാട് കോലിയെക്കൂടാതെ എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും പരമ്പരയില്‍ കളിക്കുന്നില്ല.
കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, ദിനേഷ് കാര്‍ത്തിക് എന്നിവരും ടീമിലുണ്ടെങ്കിലും മറ്റുള്ളവരെല്ലാം മല്‍സരപരിചയം കുറഞ്ഞവരാണ്.

മികവ് തെളിയിക്കാന്‍ യുവതാരങ്ങള്‍

മികവ് തെളിയിക്കാന്‍ യുവതാരങ്ങള്‍

പ്രമുഖരുടെ അഭാവത്തില്‍ ടീമില്‍ അവസരം ലഭിച്ച യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് നിദാഹാസ് ട്രോഫി. വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ് എന്നിങ്ങനെ ഒരുപിടി യുവ താരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്.
ആദ്യ ട്വന്റി20യില്‍ ഇവരില്‍ ആര്‍ക്കൊക്കെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമെന്ന് കാത്തിരുന്നു കാണാം.

പുതിയ പേസ് ബൗളിങ് ജോടി

പുതിയ പേസ് ബൗളിങ് ജോടി

ഭുവനേശ്വറിന്റെയും ബുംറയുടെയും അഭാവത്തില്‍ പുതിയ പേസ് ബൗളിങ് ജോടിയായിരിക്കും ഇന്ത്യക്കു വേണ്ടി പന്തെറിയുക.
ജയദേവ് ഉനാട്കട്ടിനൊപ്പം കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന ശര്‍ദ്ദുല്‍ താക്കൂറും പ്ലെയിങ് ഇലവനില്‍ എത്തിയേക്കുമെന്നീണ് സൂചന.

പാണ്ഡ്യക്ക് ഭീഷണിയാവാന്‍ വിജയ്, ഹൂഡ

പാണ്ഡ്യക്ക് ഭീഷണിയാവാന്‍ വിജയ്, ഹൂഡ

പരമ്പരയില്‍ വിശ്രമം അനുവദിക്കപ്പെട്ട ഓള്‍റൗണ്ടര്‍ ഹര്‍ദി പാണ്ഡ്യ ബൗളിങിലും ബാറ്റിങിലും ഇപ്പോള്‍ അത്ര ഫോമിലല്ല. പാണ്ഡ്യക്കു പകരം ടീമിലെത്തിയ ഓള്‍റൗണ്ടര്‍മാരായ വിജയ് ശങ്കറും ദീപക് ഹൂഡയും തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള അവസരമായാണ് ഈ പരമ്പരയെ കാണുന്നത്.
പാണ്ഡ്യയുടെ സ്ഥാനത്തിന് ഇവരില്‍ ആര്‍ക്കെങ്കിലും ഭീഷണിയുയര്‍ത്താന്‍ കഴിയുമോയെന്നാണ് ഇനി അറിയാനുള്ളത്.

വിക്കറ്റ് കീപ്പര്‍ ആര്?

വിക്കറ്റ് കീപ്പര്‍ ആര്?

ധോണി ടീമില്‍ ഇല്ലാത്തതിനാല്‍ പരമ്പരയില്‍ ഇന്ത്യക്കു പുതിയ വിക്കറ്റ് കീപ്പറെ പരീക്ഷിക്കേണ്ടിവരും. ദിനേഷ് കാര്‍ത്തികിനൊപ്പം യുവതാരം റിഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. നിരവധി അന്താരാഷ്ട്ര മല്‍സരങ്ങള്‍ കൡച്ചിട്ടുള്ള കാര്‍ത്തികിന് അവസരം ലഭിക്കാനാണ് സാധ്യത.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, സുരേഷ് റെയ്ന, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ജയദേവ് ഉനാട്കട്ട്, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്.

ലങ്ക പിടിക്കുമോ യുവസൈന്യം? കരുത്തായി മുന്‍നിര... ഫിനിഷര്‍? ടീം ഇന്ത്യക്കു പരീക്ഷണ പരമ്പര

ഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോ

ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍

Story first published: Monday, March 5, 2018, 16:02 [IST]
Other articles published on Mar 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍