വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19 ഫൈനല്‍: കംഗാരുവധത്തിന് ദ്രാവിഡസംഘം... ലക്ഷ്യം നാലാം കിരീടം, റെക്കോര്‍ഡ്

ഇന്ത്യ-ഓസീസ് ഫൈനല്‍ ശനിയാഴ്ച

By Manu

ക്രൈസ്റ്റ്ചര്‍ച്ച്: രാഹുല്‍ ദ്രാവിഡിന്റെ കുട്ടികളുടെ യഥാര്‍ഥ മിടുക്ക് പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു. ഇതുവരെയുള്ള പ്രകടനമല്ല, ഇനിയാണ് യുവ ഇന്ത്യയുടെ ശരിയായ മികവ് കാണാനിരിക്കുന്നത്. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ കപ്പുയര്‍ത്താന്‍ ഇന്ത്യന്‍ യുവനിര ശനിയാഴ്ച ഇറങ്ങും. മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയുമായാണ് കപ്പിനു വേണ്ടി ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ ആറു മണിക്ക് മല്‍സരമാരംഭിക്കും.

ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ അഞ്ചു കളികളിലും ജയിച്ചാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. മറുഭാഗത്ത് ആദ്യ കളിയിലെ തോല്‍വിക്കു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഓസീസ് കലാശപ്പോരിനെത്തുന്നത്. ഇന്ത്യക്കു മുന്നില്‍ തന്നെയാണ് ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ കംഗാരുക്കള്‍ തലകുനിച്ചത്. അന്നത്തെ ജയം ആവര്‍ത്തിക്കാനുറച്ചാണ് ഇന്ത്യ പാഡണിയുന്നതെങ്കില്‍ കണക്കുതീര്‍ക്കുകയാണ് ഓസീസിന്റെ ലക്ഷ്യം.

മാരക ഫോം

മാരക ഫോം

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മാരക ഫോമിലാണ് ഇന്ത്യ. കളിച്ച അഞ്ചു മല്‍സരങ്ങളിലും പരീക്ഷിക്കപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം ദ്രാവിഡിന്റെ കുട്ടികള്‍ ഒരുപോലെ മികച്ചു നിന്നു. ഓള്‍റൗണ്ട് മികവ് തന്നെയാണ് ഇന്ത്യന്‍ കുതിപ്പിന്റെ രഹസ്യം.
കരുത്തരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ട് തുടങ്ങിയ ഇന്ത്യക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പപ്പുവ ന്യു ഗ്വിനിയ, സിംബാബ്‌വെ, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവരെല്ലാം ഇന്ത്യക്കു മുന്നില്‍ നിഷ്പ്രഭരായി. സെമി ഫൈനലില്‍ പാകിസ്താനെതിരേ 203 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ഫൈനലിന്റെ റീപ്ലേ

ഫൈനലിന്റെ റീപ്ലേ

2012ലെ അണ്ടര്‍ 19 ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു ആറു വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഉന്‍മുക്ത് ചാന്ദായിരുന്നു 2012ല്‍ ടീമിനെ നയിച്ചത്. അപരാജിത സെഞ്ച്വറിയുമായി ടീമിന്റെ വിജയശില്‍പ്പിയായതും ചാന്ദ് തന്നെയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഓസീസിന്റെ ഏക ഫൈനല്‍ പരാജയം കൂടിയാണിത്. മറ്റു മൂന്നു ഫൈനലുകളിലും കംഗാരുക്കള്‍ ജയിച്ചു കയറിയിരുന്നു.
അതേസമയം, മൂന്നു തവണ കിരീടം നേടിയ ഇന്ത്യക്കു രണ്ടു തവണ കലാശക്കളിയില്‍ കാലിടറിയിട്ടുണ്ട്. ആദ്യത്തേത് 2004ല്‍ പാകിസ്താനെതിരേ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു.

റെക്കോര്‍ഡ് തേടി ഇരുടീമും

റെക്കോര്‍ഡ് തേടി ഇരുടീമും

ഫൈനലില്‍ ഏതു ടീം ജയിച്ചാലും അതു പുതിയ റെക്കോര്‍ഡാവും. മൂന്നു ലോക കിരീടങ്ങള്‍ വീതം നേടിയ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് നിലവില്‍ റെക്കോര്‍ഡ് പങ്കിടുന്നത്.
ശനിയാഴ്ച ജയിക്കുന്നവര്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായ ടീമെന്ന റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിക്കും.

ശുഭ്മാന്‍, പൃഥ്വി ഇന്ത്യന്‍ ബാറ്റിങ് ഹീറോസ്

ശുഭ്മാന്‍, പൃഥ്വി ഇന്ത്യന്‍ ബാറ്റിങ് ഹീറോസ്

ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഇതുവരെയുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ചില താരങ്ങളുണ്ട്. ബാറ്റിങിലും ബൗളിങിലുമെല്ലാം ഈ തുറുപ്പുചീട്ടുകളാവും ഫൈനലില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക.
ബാറ്റിങില്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ഹീറോ. ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ ശുഭ്മാന്‍ കളിച്ച എല്ലാ മല്‍സരങ്ങളിലും 50നു മുകളില്‍ സ്‌കോര്‍ ചെയ്ത് പുതിയ റെക്കോര്‍ഡുമിട്ടിരുന്നു. പാകിസ്താനെതിരായ സെമിയില്‍ ശുഭ്മാന്‍ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു.
ശുഭ്മാനെ കൂടാതെ ക്യാപ്റ്റന്‍ പൃഥ്വി ഷായാണ് ബാറ്റിങിലെ ഇന്ത്യന്‍ പ്രതീക്ഷ. ടൂര്‍ണമെന്റിലുടനീളം ഇന്ത്യക്കു മികച്ച തുടക്കം നല്‍കിയത് ഓപ്പണര്‍ കൂടിയായ പൃഥ്വിയായിരുന്നു. ഓസീസിനെതിരായ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ പൃഥ്വിയായിരുന്നു ടീമിന്റെ ടോപ്‌സ്‌കോറര്‍.

എറിഞ്ഞിടാന്‍ കമലേഷും അനുകുലും

എറിഞ്ഞിടാന്‍ കമലേഷും അനുകുലും

ബൗളിങിലും ഇന്ത്യക്കു വേണ്ടി ചില മിന്നുന്ന പ്രകടനം ടൂര്‍ണമെന്റില്‍ കണ്ടു. വേഗം കൊണ്ടു വിക്കറ്റുകള്‍ കൊയ്ത് കമലേഷ് നാഗര്‍കോട്ടിയും ശിവം മാവിയും എതിര്‍ ബാറ്റിങിന്റെ നട്ടെല്ലൊടിച്ചപ്പോള്‍ കറക്കിവീഴ്ത്തി സ്പിന്നര്‍ അനുകുല്‍ റോയിയും ഇന്ത്യന്‍ ജയത്തിന് ചുക്കാന്‍ പിടിച്ചു. അഞ്ചു മല്‍സരങ്ങൡ 12 വിക്കറ്റുകളാണ് അനുകുല്‍ പിഴുതത്.
അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന താരം. അനുകുലിനൊപ്പം അഭിഷേക് കൂടി ചേരുന്നതോടെ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ വെള്ളം കുടിക്കും. സ്പിന്‍ ബൗളര്‍മാര്‍ മാത്രമല്ല ബാറ്റിങില്‍ വലിയ ഷോട്ടുകള്‍ തൊടുക്കാനും അഭിഷേക് മിടുക്കനാണ്.

ദ്രാവിഡിന്റെ സാന്നിധ്യം

ദ്രാവിഡിന്റെ സാന്നിധ്യം

ടീം ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും ക്യാപ്റ്റന്‍ കൂളുമായ രാഹുല്‍ ദ്രാവിഡിന്റെ സാന്നിധ്യം ടീമിന് വലിയൊരു മുതല്‍ക്കൂട്ടാണ്. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും സമചിത്തതയോടെ നേരിടുന്ന ദ്രാവിഡിന്റെ ഉപദേശം യുവനിരയ്ക്ക് വലിയ പ്രചോദനമാണ് നല്‍കുന്നത്. ഓസീസ് ശക്തരായ എതിരാളികളാണെന്നും ഫൈനലില്‍ ജയം എളുപ്പമാവില്ലെന്നും ദ്രാവിഡ് ശിഷ്യന്‍മാരെ
ഓര്‍മിപ്പിച്ചു കഴിഞ്ഞു.

തിരിച്ചടിക്കാന്‍ ഓസീസ്

തിരിച്ചടിക്കാന്‍ ഓസീസ്

ഒരു തവണ ഇന്ത്യക്കു മുന്നില്‍ തലകുനിച്ചെങ്കിലും ഫൈനലില്‍ തിരിച്ചടിക്കാനൊരുങ്ങുകയാണ് ഓസീസ്. ജാസണ്‍ സംഗയാണ് ടൂര്‍ണമെന്റില്‍ കംഗാരുപ്പടയെ നയിക്കുന്നത്. സംഗയെക്കൂടാതെ സ്പിന്നര്‍ ലോയ്ഡ് പോപ്പ്, ബാറ്റ്‌സ്മാന്‍ ജാക് എഡ്വാര്‍ഡ്‌സ് എന്നിവരിലാണ് ഓസീസിന്റെ വിജയപ്രതീക്ഷകള്‍. അഞ്ചു മല്‍സരങ്ങളില്‍ നിന്നും സംഗ 216 റണ്‍സ് നേടിക്കഴിഞ്ഞു. ബൗളിങില്‍ 11 വിക്കറ്റുകള്‍ പിഴുത പോപ്പും ടൂര്‍ണമെന്റിന്റെ കണ്ടെത്തലാണ്. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറില്‍ എട്ടു വിക്കറ്റ് പിഴുത് പോപ്പ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്നു.

Story first published: Friday, February 2, 2018, 14:43 [IST]
Other articles published on Feb 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X