വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടി20: മെല്‍ബണില്‍ മഴ നോട്ടൗട്ട്... മല്‍സരം ഉപേക്ഷിച്ചു, നഷ്ടം ഇന്ത്യക്കു മാത്രം

അവസാന മല്‍സരം ഞായറാഴ്ച സിഡ്നിയില്‍

By Manu
1
43621

മെല്‍ബണ്‍: മഴ ഓസ്‌ട്രേലിയക്കു രക്ഷകനും ഇന്ത്യക്കു വില്ലനുമായപ്പോള്‍ ട്വന്റി20 പരമ്പരയിലെ രണ്ടാമത്തെ മല്‍സരം ഉപേക്ഷിച്ചു. ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്ന മല്‍സരമാണ് മഴയെ തുടര്‍ന്നു വേണ്ടെന്നു വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 19 ഓവറില്‍ ഏഴു വിക്കറ്റിന് 132 റണ്‍സെടുത്തു നില്‍ക്കവെയാണ് ആദ്യം മഴയെത്തുന്നത്. തുടര്‍ന്നു ഇന്ത്യന്‍ ലക്ഷ്യം 19 ഓവറില്‍ 137 റണ്‍സായി പുനര്‍ നിശ്ചയിക്കുകയും ചെയ്തു.

1

മഴ മാറി വീണ്ടും കളി തുടരാനിരിക്കെ രണ്ടു തവണ കൂടി മഴ മല്‍സരം വൈകിപ്പിച്ചു. ആദ്യം ഇന്ത്യയുടെ ലക്ഷ്യം 11 ഓവറില്‍ 90ഉം പിന്നീട് അഞ്ചോവറില്‍ 46ഉം റണ്‍സാക്കി. എന്നാല്‍ മഴയ്ക്കു പിന്‍മാറാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഓസീസ് ഇപ്പോഴും 1-0ന് മുന്നില്‍ തന്നെയാണ്. പരമ്പരയിലെ അവസാനത്തെ മല്‍സരം ഞായറാഴ്ച സിഡ്‌നിയില്‍ നടക്കും.

ആദ്യ മല്‍സരത്തെ അപേക്ഷിച്ച് ഇത്തവണ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഓസീസ് നിരയില്‍ ഒരാള്‍ പോലും 35 റണ്‍സ് തികച്ചില്ല. 32 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ മക്‌ഡെര്‍മോട്ടാണ് ടോപ്‌സ്‌കോറര്‍. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാറും ഖലീല്‍ അഹമ്മദും രണ്ടു വിക്കറ്റ് വീതമെടുത്തു.

Nov 23, 2018, 4:35 pm IST

മഴ തുടര്‍ച്ചയായി കളി തടസ്സപ്പെടുത്തുന്നു. ഒടുവില്‍ മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനം. ഓസ്‌ട്രേലിയ പരമ്പരയില്‍ 1-0ന് മുന്നിട്ടുനില്‍ക്കുന്നു. ഇന്ത്യക്കു ജയത്തോടെ ഒപ്പമെത്താനുള്ള അവസരമാണ് മഴ നഷ്ടപ്പെടുത്തിയത്

Nov 23, 2018, 3:52 pm IST

വീണ്ടും മഴ പെയ്യുന്നു. ഇന്ത്യയുടെ റണ്‍ ചേസ് ഇനിയും വൈകും

Nov 23, 2018, 3:38 pm IST

ഓസീസ് വീണ്ടും ബാറ്റ് ചെയ്യില്ല. ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 19 ഓവറില്‍ 137 റണ്‍സായി പുനര്‍ നിശ്ചയിച്ചു

Nov 23, 2018, 3:10 pm IST

മഴയ്ക്കു ശമനം. കളി അധികം വൈകാതെ പുനരാരംഭിച്ചേക്കും

Nov 23, 2018, 2:57 pm IST

മഴയെ തുടര്‍ന്ന് കളി തടസ്സപ്പെട്ടു. ശക്തമായ മഴയാണുള്ളത്. ഓസീസിന്റെ ഇന്നിങ്‌സ് ഇതോടെ അവസാനിച്ചേക്കും

Nov 23, 2018, 2:55 pm IST

ഭുവിക്കാണ് അവസാന ഓവര്‍

Nov 23, 2018, 2:52 pm IST

19 ഓവറില്‍ ഓസീസിന് ഏഴിന് 132. 10 റണ്‍സാണ് 19ാം ഓവറില്‍ ഓസീസിന് ലഭിച്ചത്. മക്‌ഡെര്‍മോട്ട് 32*, ടൈ 12*

Nov 23, 2018, 2:49 pm IST

കളി അവസാന രണ്ടോവറിലേക്ക്. ഓസീസ് ഏഴിന് 127. മക്‌ഡെര്‍മോട്ട് 28*, ടൈ 11*

Nov 23, 2018, 2:38 pm IST

16ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ പറത്തിയ കോള്‍ട്ടര്‍ നൈലിനെ തൊട്ടടുത്ത പന്തില്‍ ഭുവി പുറത്താക്കി. ഡീപ്പ് കവര്‍ പോയിന്റില്‍ മനീഷ് പാണ്ഡെയാണ് അനായാസ ക്യാച്ചിലൂടെ കോള്‍ട്ടര്‍ നൈലിനെ (18) മടക്കിയത്. ഓസീസ് 16 ഓവറില്‍ ഏഴിന് 101. മക്‌ഡെര്‍മോട്ട് 20*, ആന്‍ഡ്രു ടൈ 0*

Nov 23, 2018, 2:29 pm IST

14 ഓവറില്‍ ഓസീസ് ആറിന് 83. മക്‌ഡെര്‍മോട്ട് 15*, നതാന്‍ കോള്‍ട്ടര്‍ നൈല്‍ 7* ക്രീസില്‍

Nov 23, 2018, 2:26 pm IST

ഓസ്‌ട്രേലിയ തകരുന്നു. ആറാം വിക്കറ്റും വീണു. 14ാം ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപിന്റെ ബൗളിങില്‍ ക്രുനാല്‍ അനായാസ ക്യാച്ചിലൂടെ അലെക്‌സ് കറേയെ (4) പുറത്താക്കി. ഓസീസ് ആറിന് 74

Nov 23, 2018, 2:19 pm IST

11 ഓവറില്‍ ഓസീസ് അഞ്ചിന് 62. മക്‌ഡെര്‍മോട്ട് 6*, അലെക്‌സ് കറേ 0* ക്രീസില്‍

Nov 23, 2018, 2:17 pm IST

മാക്‌സ്‌വെല്ലിനെ (19) ക്രുനാല്‍ പാണ്ഡ്യ ക്ലീന്‍ ബൗള്‍ഡാക്കി. ഓസീസിന്റെ അഞ്ചാം വിക്കറ്റും വീണു. അഞ്ചിന് 62

Nov 23, 2018, 2:13 pm IST

10 ഓവര്‍ പിന്നിട്ടു. ഓസീസ് നാലിന് 56. മാക്‌സ്‌വെല്‍ 11*, മക്‌ഡെര്‍മോട്ട് 6*

Nov 23, 2018, 2:12 pm IST

തൊട്ടടുത്ത ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനെ (4) ബുംറ പുറത്താക്കി. കാര്‍ത്തികാണ് സ്റ്റോയ്ണിസിനെ ക്യാച്ച് ചെയ്തത്. ഏഴോവറില്‍ ഓസീസ് നാലിന് 41. മാക്‌സ്‌വെല്ലിനൊപ്പം (5), ബെന്‍ മക്‌ഡെര്‍മോട്ട് ക്രീസില്‍

Nov 23, 2018, 1:53 pm IST

ഇന്ത്യ പിടിമുറുക്കുന്നു. ഖലീലിലൂടെ ഇന്ത്യക്കു മൂന്നാം വിക്കറ്റ്. ആറാം ഓവറിലെ മൂന്നാം പന്തില്‍ ഡാര്‍സി ഷോര്‍ട്ടിനെ (14) ഖലീല്‍ ക്ലീന്‍ ബൗള്‍ഡാക്കി.

Nov 23, 2018, 1:46 pm IST

ക്രിസ് ലിന്‍ (13) പുറത്ത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഖലീലാണ് ലിന്നിനെ മടക്കിയത്. സ്വീപ്പര്‍ കവറില്‍ ക്രുനാല്‍ പാണ്ഡ്യ ലിന്നിനെ പിടികൂടുകയായായിരുന്നു. നാലോവറില്‍ ഓസീസ് രണ്ടിന് 27. ഡാര്‍സി ഷോര്‍ട്ട് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0)

Nov 23, 2018, 1:38 pm IST

മൂന്നോവര്‍ കഴിഞ്ഞപ്പോള്‍ ഓസീസ് ഒന്നിന് 19. മൂന്നാം ഓവറില്‍ ഡാര്‍സി ഷോര്‍ട്ടിന്റെയും ക്രിസ് ലിന്നിന്റെയും ക്യാച്ചുകള്‍ ഇന്ത്യ പാഴാക്കി. ഷോര്‍ട്ടിനെ പന്തും ലിന്നിനെ ബുംറയുമാണ് കൈവിട്ടത്. ഭുവിയയിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്.

Nov 23, 2018, 1:24 pm IST

ഇന്ത്യക്കു മികച്ച തുടക്കം. രണ്ടാമത്തെ പന്തില്‍ തന്നെ ഓസീസ് ക്യാപ്റ്റന്‍ ഫിഞ് (0) പുറത്ത്. ഭുവനേശ്വറിന്റെ ബൗളിങില്‍ ഫിഞ്ചിനെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പിടികൂടി

Nov 23, 2018, 1:17 pm IST

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഓസീസിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ കളിച്ച അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഒരു മാറ്റവുമായാണ് ഓസീസ് ഇറങ്ങിയത്. പരിക്കേറ്റ ബില്ലി സ്റ്റാന്‍ലേക്കിനു പകരം നതാന്‍ കോള്‍ട്ടര്‍ നൈല്‍ പ്ലെയിങ് ഇലവനിലെത്തി.

Story first published: Friday, November 23, 2018, 16:49 [IST]
Other articles published on Nov 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X