വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഈ പരമ്പരയും ഇന്ത്യ കൈവിടുമോ? മുന്‍ വിന്‍ഡീസ് താരത്തിന്റെ പ്രവചനം

ഏകദിന, ടി20 പരമ്പരകളാണ് ഇരുടീമുകളും കളിക്കുന്നത്

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20, ഏകദിന പരമ്പരകള്‍ അടുത്ത മാസം നടക്കാനിരിക്കെ വിജിയകളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് വിന്‍ഡീസിന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഡാരന്‍ സമി. ഫെബ്രുവരി ആറിനാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ടി20 പരമ്പര ഫെബ്രുവരി 16നും ആരംഭിക്കും. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലേറ്റ പരാജയത്തിന്റെ ക്ഷീണം വിന്‍ഡീസിനെതിരേ തീര്‍ക്കാമെന്ന പ്രതീക്ഷയലാണ് രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ത്യ. സൗത്താഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര 1-2നും ഏകദിന പരമ്പര 0-3നുമായിരുന്നു ഇന്ത്യ കൈവിട്ടത്.

1

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന, ടി20 പരമ്പരകള്‍ വളരെ അനായാസം സ്വന്തമാക്കാമെന്നു ഇന്ത്യ പ്രതീക്ഷിക്കേണ്ടെന്നു ഡാരന്‍ സമി പിടിഐയോടു പറഞ്ഞു. മസ്‌കറ്റില്‍ നടക്കുന്ന ലെജന്റ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ് ഇന്‍ഡീസിനു പരമ്പര നേടാന്‍ കഴിയും. കരെണ്‍ പൊള്ളാര്‍ഡ് വിജയപ്രതീക്ഷയില്‍ തന്നെയായിരിക്കും ഇന്ത്യക്കെതിരേ വിന്‍ഡീസിനെ നയിക്കുകയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം ഇന്ത്യയില്‍ ഒരുപാട് കാലമായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ്. അതുകൊണ്ടു തന്നെ പൊള്ളാര്‍ഡിനു സാഹചര്യങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാമെന്നും സമി വ്യക്തമാക്കി.

2

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ചില പുതിയ താരോദയങ്ങളെ ഞങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇന്ത്യക്കെതിരേയും വെസ്റ്റ് ഇന്‍ഡീസ് വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നു താന്‍ ഉറച്ചു വിശ്വസിക്കുന്നതായും ഡാരന്‍ സമി വ്യക്തമാക്കി. സ്വന്തം നാട്ടില്‍ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ ടീം തന്നെയാണ്. ഒരുപിടി മികച്ച ഏകദിന താരങ്ങളുള്ള ഭയക്കേണ്ട എതിരാളികള്‍ തന്നെയാണ് അവരെന്നും സമി കൂട്ടിച്ചേര്‍ത്തു.

3

യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ദയനീയ പ്രകടനത്തോടെയാണ് പുറത്തായത്. നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പുമായി എത്തിയ അവര്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായിരുന്നു. ടൂര്‍ണമെന്റിലെ കിരീട ഫേവറിറ്റുകളില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ടീം കൂടിയായിരുന്നു വിന്‍ഡീസ്. മാച്ച് വിന്നര്‍മാരുടെ വലിയൊരു പടയുമായെത്തിയിട്ടും വിന്‍ഡീസ് കടലാസുപുലികളായി മാറി.

4

അതിനു ശേഷം പാകിസ്താനെതിരായ നിശ്ചിത ഓവര്‍ പരമ്പരയില്‍ വിന്‍ഡീസ് തൂത്തുവാരപ്പെട്ടിരുന്നു. അയര്‍ലാന്‍ഡുമായുള്ള പരമ്പയില്‍ 1-2ന്റെ ഞെട്ടിക്കുന്ന പരാജയവുമേറ്റു വാങ്ങി. എന്നാല്‍ ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമാണ് വിന്‍ഡീസ് കാഴ്ചവയ്ക്കുന്നത്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ അവര്‍ ഇപ്പോള്‍ 2-1നു ലീഡ് ചെയ്യുകയാണ്.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ടാക്കൂര്‍, രവി ബിഷ്നോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.

Story first published: Saturday, January 29, 2022, 16:24 [IST]
Other articles published on Jan 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X