വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഏകദിന പരമ്പരയില്‍ തൂത്തുവാരല്‍ പ്രതീക്ഷിക്കേണ്ട! വിജയികളെ പ്രവചിച്ച് അഗാര്‍ക്കര്‍

മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലെ വിജയികളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കര്‍. ഇന്ത്യന്‍ ക്യാംപിലെ കൊവിഡ് വ്യാപനം പരമ്പരയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ടെങ്കിലും മല്‍സരവുമായി മുന്നോട്ടു പോവാന്‍ തന്നെയാണ് ബിസിസിഐയുടെ നീക്കമെന്നാണ് സൂചനകള്‍.

1

ഇന്ത്യന്‍ ടീമിലെ അഞ്ചു താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ്, നവദീപ് സെയ്‌നി, അക്ഷര്‍ പട്ടേല്‍ എന്നിവരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കൂടാതെ നാലു സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും കൊവിഡ് ബാധയുണ്ടായിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മൂന്നു മല്‍സരങ്ങളും നടക്കുന്നത്.

2

സ്വന്തം നാട്ടില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് ഏതു ടീമിനും കടുപ്പമേറിയ കാര്യമാണെന്നു അജിത് അഗാര്‍ക്കര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് ശര്‍മ കൂടുതല്‍ ഫ്രഷായി ടീമിലേക്കു മടങ്ങി വന്നിരിക്കുകയാണ്. പരമ്പരയില്‍ ഫേവറിറ്റുകളായി തന്നെയാണ് ഇന്ത്യയിറങ്ങുക, അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ചും ഏകദിന പരമ്പരയില്‍ ഇന്ത്യയാണ് കൂടുതല്‍ മികച്ച ടീം. ഏകദിനത്തില്‍ വിന്‍ഡീസിനു ജയിക്കുക ദുഷ്‌കരമായിരിക്കും. ഒരുപക്ഷെ 2-1നു ഇന്ത്യ പരമ്പര വിജയിച്ചേക്കുമെന്നും അഗാര്‍ക്കര്‍ പ്രവചിച്ചു.

3

ഏകദിന പരമ്പരയില്‍ ഒരുപാട് വ്യത്യസ്തമായ ബൗളിങ് ലൈനപ്പായിരിക്കും ഇന്ത്യയുടേത്. തീര്‍ച്ചയായും ടീമില്‍ ഉണ്ടാവേണ്ടിയിരുന്ന ചിലര്‍ക്കെല്ലാം ഇന്ത്യ പരമ്പരയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. എന്നാല്‍ ബാറ്റിങ് പൊസിഷനുകളുടെ കാര്യത്തില്‍ ഇന്ത്യ ഉചിതമായ തീരുമാനമെടുക്കേണ്ടതുണ്ട്. ആരൊക്കെ, ഏതൊക്കെ പൊസിഷനുകൡ കളിക്കണമെന്ന കാര്യത്തില്‍ ശരിയായ തീരുമാനം സ്വീകരിക്കണമെന്നും അജിത് അഗാര്‍ക്കര്‍ നിര്‍ദേശിച്ചു.

4

വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങ് പൊസിഷനാണ് അഗാര്‍ക്കര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. രാഹുലിനെ മധ്യനിരയിലാണ് കളിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ പരമ്പരയില്‍ മാത്രമല്ല അടുത്ത ഒന്നര വര്‍ഷത്തേക്കു ഇതേ പൊസിഷനില്‍ അദ്ദേഹം തുടരണം. കാരണം അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ഈ പരമ്പരയില്‍ വ്യക്തത വരുത്തേണ്ടത് പ്രധാനമാണ്. നാല്, അഞ്ച്, ആറ് പൊസിഷനുകളില്‍ നമുക്ക് പ്രഹരശേഷി കുറവാണ്. അതു പരിഹരിക്കണമെന്നും അജിത് അഗാര്‍ക്കര്‍ നിരീക്ഷിച്ചു.

5

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പര ഇന്ത്യ തന്നെ വിജയിക്കുമെന്നു ഷോയില്‍ പങ്കെടുത്ത മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയും പ്രവചിച്ചു. ഇന്ത്യ ആധികാരികമായി തന്നെ പരമ്പര നേടും. പക്ഷെ ഇന്ത്യ വളരെ അഗ്രസീവായ ക്രിക്കറ്റ് കളിക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു.

6

കാരണം അഗ്രസീവായി കളിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്കു 325 പോലെ വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിയൂ. മൂന്നിന് 55 റണ്‍സെന്ന നിലയിലാണ് ഇന്ത്യയെങ്കില്‍ നമ്മുടെ നാല്, അഞ്ച്, ആറ് ബാറ്റര്‍മാര്‍ക്കു മതിയായ അവസരം ലഭിക്കും. എന്നാല്‍ വിക്കറ്റ് അധികം പോവാതെ 280-290 റണ്‍സെടുക്കാനായാല്‍ നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലുള്ളവര്‍ ഒരിക്കലും പരീക്ഷിക്കപ്പെടില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

Story first published: Thursday, February 3, 2022, 17:51 [IST]
Other articles published on Feb 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X