വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇനിയും എത്ര അവസരം നല്‍കണം? സഞ്ജുവിന് എവിടെ പിഴക്കുന്നു, ദ്രാവിഡ് പറയുന്നതിങ്ങനെ

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20ക്ക് മുമ്പ് ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിക്കുകയും സൂപ്പര്‍ താരങ്ങളെല്ലാം ഐസൊലേഷനില്‍ പോവുകയും ചെയ്തത് സഞ്ജു സാംസണിന് മുന്നിലുള്ള സുവര്‍ണ്ണാവസരമായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്ത് പറയാനാവില്ലെങ്കിലും ഐപിഎല്ലില്‍ വലിയ പരിചയസമ്പത്ത് തന്നെ സഞ്ജുവിനുണ്ട്. രാജസ്ഥാന്‍ റോയല്‍സ് പോലൊരു ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം.

Rahul Dravid Opens Up On Sanju Samson’s Failures In Sri Lanka Series
1

എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തൊട്ടതെല്ലാം സഞ്ജുവിന് പിഴച്ചു. ആദ്യ ടി20യില്‍ 27 റണ്‍സെടുത്തപ്പോള്‍ രണ്ടാം ടി20യില്‍ 13 പന്ത് നേരിട്ട് ഏഴ് റണ്‍സ് മാത്രം നേടിയ സഞ്ജുവിന് നിര്‍ണ്ണായകമായ മൂന്നാം ടി20യില്‍ അക്കൗണ്ട് തുറക്കും മുമ്പ് കൂടാരെ കയറേണ്ടി വന്നു. സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവിന് അടിപതറുകയായിരുന്നു. ഇപ്പോഴിതാ സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ച് ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

ബാറ്റിങ് പ്രയാസമുള്ള സാഹചര്യം

ബാറ്റിങ് പ്രയാസമുള്ള സാഹചര്യം

സത്യസന്ധമായി പറഞ്ഞാല്‍ ബാറ്റ് ചെയ്യാന്‍ വളരെ വിഷമമുള്ള സാഹചര്യമാണ് ഇവിടെ ഉണ്ടായിരുന്നു. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോള്‍ 46 റണ്‍സെന്ന ഭേദപ്പെട്ട പ്രകടനം നടത്താനായി. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും മോശമില്ലാതെ ബാറ്റ് ചെയ്തു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും മികച്ച പ്രകടനം നടത്താനായില്ല. പരമ്പരയിലേക്ക് നോക്കുമ്പോള്‍ ഞങ്ങള്‍ക്കും അല്‍പ്പം നിരാശതോന്നുന്ന പ്രകടനമാണ്. എന്നാല്‍ സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്. പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍ അവര്‍ക്ക് വളരാന്‍ നമ്മള്‍ ക്ഷമയോടെ കാത്തിരിക്കണം-ദ്രാവിഡ് പറഞ്ഞു.

ടി20 ലോകകപ്പ് മോഹം പൊലിഞ്ഞു

ടി20 ലോകകപ്പ് മോഹം പൊലിഞ്ഞു

ടി20 ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവും ലഭിച്ച അവസരങ്ങളെ നന്നായി മുതലാക്കിയതിനാല്‍ത്തന്നെ സഞ്ജുവിന്റെ മുന്നില്‍ ലോകകപ്പിന്റെ വാതിലുകള്‍ അടഞ്ഞുവെന്ന് പറയാം. 10 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് ഒരു തവണപോലും 30ലധികം സ്‌കോര്‍ നേടാന്‍ പോലും സഞ്ജുവിനായിട്ടില്ല. 27 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. അതേ സമയം ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറി സഞ്ജുവിന്റെ പേരിലുണ്ട്.

 സമ്മര്‍ദ്ദം തിരിച്ചടിയായി

സമ്മര്‍ദ്ദം തിരിച്ചടിയായി

പ്രമുഖ താരങ്ങളുടെ അഭാവത്തിലിറങ്ങിയ ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായതോടെ മധ്യനിരയിലിറങ്ങിയ സഞ്ജു സമ്മര്‍ദ്ദത്തില്‍പ്പെട്ടു. സ്പിന്നര്‍മാരെ നന്നായി തുണക്കുന്ന പിച്ചില്‍ ഹസരങ്കയും അഖില ധനഞ്ജയും രമേഷ് മെന്‍ഡിസുമെല്ലാം ഗൂഗ്ലിയും ദൂസ്‌രയുമായി കളം നിറഞ്ഞപ്പോള്‍ സഞ്ജുവിന് പിടിച്ചുനില്‍ക്കാനായില്ല. ടോപ് ഓഡര്‍ താരമായ സഞ്ജുവിന് നാലാം നമ്പറിലാണ് അവസരം ലഭിച്ചത്. ഇതും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിരിക്കാം.

Story first published: Friday, July 30, 2021, 10:30 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X