IND vs NZ: സഞ്ജുവിനെ കളിപ്പിക്കില്ല, ഇന്ത്യ പരമ്പരയും തോല്‍ക്കും! ഇതാ കാരണങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര 1-0നു സ്വന്തമാക്കിയ ടീം ഇന്ത്യ പക്ഷെ ഏകദിന പരമ്പരയില്‍ പരാജയ ഭീതിയിലാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ശിഖര്‍ ധവാനും സംഘവും 0-1ന് പിറകില്‍ നില്‍ക്കുകയാണ്. നിര്‍ണായകമായ അവസാന മല്‍സരം ബുധനാഴ്ചയാണ് നടക്കുന്നത്. പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ മല്‍സരത്തില്‍ വിജയിച്ചേ തീരൂ.

Also Read: IND vs NZ: റിഷഭ് പഴയ 'എക്‌സ് ഫാക്ടര്‍' താരമല്ല! മൂന്ന് വീക്കനസുകള്‍, എന്തൊക്കെയെന്ന് നോക്കാംAlso Read: IND vs NZ: റിഷഭ് പഴയ 'എക്‌സ് ഫാക്ടര്‍' താരമല്ല! മൂന്ന് വീക്കനസുകള്‍, എന്തൊക്കെയെന്ന് നോക്കാം

പക്ഷെ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന കിവികളെ തോല്‍പ്പിച്ച് പരമ്പരയില്‍ 1-1ന് ഒപ്പമെത്തുകയെന്നതു ഇന്ത്യക്കു കടുപ്പമായിരിക്കും. ആദ്യ ഏകദിനത്തില്‍ 306 റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ വന്‍ തോല്‍വിയിലേക്കു വീണത്. രണ്ടാം ഏകദിനം മഴയെ തുടര്‍ന്നു ഉക്ഷേിക്കപ്പെടുകയും ചെയ്തു. മൂന്നാമങ്കം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യക്കു കഴിഞ്ഞേക്കില്ല. ഇതിന്റെ കാരണങ്ങളറിയാം.

ബൗളിങ് മൂര്‍ച്ചയില്ലായ്മ

ബൗളിങ് മൂര്‍ച്ചയില്ലായ്മ

ഇന്ത്യന്‍ ടീമിന്റെ പ്രധാന വീക്ക്‌നെസുകളിലൊന്ന് മൂര്‍ച്ചയില്ലാത്ത ബൗളിങാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പരികു കാരണം ഇന്ത്യക്കു നേരത്തേ തന്നെ നഷ്ടമായിരുന്നു. പരിചയസമ്പന്നനായ മുഹമ്മദ് ഷമിയും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. നേരത്തേ നടന്ന ടി20 പരമ്പരയില്‍ മിന്നുന്ന പ്രകടനം നടത്തിയ പേസര്‍ മുഹമ്മദ് സിറാജ് ഏകദിന ടീമിന്റെ ഭാഗവുമല്ല.
ഓക്ക്‌ലാന്‍ഡിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിങിന്റെ ദൗര്‍ബല്യം നന്നായി മുതലെടുത്താണ് കിവീസ് വലിയ വിജയം കൊയ്തത്. മീഡിയം പേസറായ ശര്‍ദ്ദുല്‍ ടാക്കൂറിനെക്കൊണ്ടായിരുന്നു ഇന്ത്യ ബൗളിങ് ഓപ്പണ്‍ ചെയ്തത്. അര്‍ഷ്ദീപ് സിങും കന്നി മല്‍സരം കളിച്ച ഉമ്രാന്‍ മാലിക്കുമായിരുന്നു മറ്റു പേസര്‍മാര്‍. ഉമ്രാന്‍ രണ്ടു വിക്കറ്റുമായി അരങ്ങേറ്റം ഉജ്ജ്വലമാക്കിയപ്പോള്‍ മറ്റു രണ്ടു പേരും നിരാശപ്പെടുത്തി.

മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട രണ്ടാം ഏകദിനത്തില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഒഴിവാക്കി ദീപക് ചാഹറിനെ ഇന്ത്യ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ പരിക്കില്‍ നിന്നും മോചിതനായി എത്തുന്ന അഅദ്ദേഹത്തിനു ബൗളിങില്‍ എത്ര മാത്രം ംഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നു കാത്തിരുന്നു തന്നെ കാണണം. സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ ടീമിലുണ്ടെങ്കിലും ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങളില്‍ കാര്യമായ സഹായം ലഭിക്കാനിടയില്ല.

Also Read: റിഷഭ് വൈസ് ക്യാപ്റ്റന്‍, 'തൊടാന്‍ പറ്റില്ല', പുറത്താക്കുന്നെങ്കില്‍ സഞ്ജുവിനെ മാത്രം!

ബാറ്റിങ് സമീപനം

ബാറ്റിങ് സമീപനം

ബാറ്റിങിലെ യാഥാസ്ഥിതിക സമീപനമാണ് ഇന്ത്യയുടെ മറ്റൊരു പ്രശ്‌നം. ടി20 ക്രിക്കറ്റില്‍ ഇന്ത്യ ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്ന വലിയ ദൗര്‍ബല്യമാണിത്. ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ബാറ്റിങില്‍ ഡിഫന്‍സീവ് സമീപനമായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നും കണ്ടത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സൗത്താഫ്രിക്കയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതായിരുന്നു. സൗത്താഫ്രിക്കയുടെ പേസ് ചാലഞ്ചില്‍ ഇന്ത്യ മുട്ടുമടക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നില്ലെന്നു പറയാന്‍ കഴിയില്ല. പക്ഷെ ആദ്യ ബാറ്റിങ് പവര്‍പ്ലേയിലെല്ലാം ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം വളരെ മോശമാണെന്നു കാണാം. ഫീല്‍ഡിങിലെ നിയന്ത്രണങ്ങള്‍ മുതലെടുക്കുന്നതിനു പകരം തങ്ങളുടെ വിക്കറ്റ് കാത്തുസൂക്ഷിക്കുകയെന്ന ശൈലിയാണ് ഓപ്പണര്‍മാര്‍ സ്വീകരിക്കുന്നത്. ഇതിനു പകരം പവര്‍പ്ലേയില്‍ പരമാവധി റണ്‍സ് അടിച്ചെടുക്കാനായാല്‍ അതു കിവികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യയെ സഹായിക്കും.
ലോക ക്രിക്കറ്റില്‍ മറ്റു ടീമുകള്‍ ആദ്യ 10 ഓവറില്‍ 8-9 റണ്‍റേറ്റില്‍ സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യന്‍ ബാറ്റിങ് നിര പ്രതിരോധശൈലി സ്വീകരിക്കുന്നത്.

Also Read: IND vs NZ: റിഷഭിനെ പുറത്താക്കൂ, ആഭ്യന്തര ക്രിക്കറ്റ് കളിക്കട്ടെ! മുന്‍ സെലക്ടര്‍ പറയുന്നു

കാലാവസ്ഥയും വില്ലന്‍

കാലാവസ്ഥയും വില്ലന്‍

മൂന്നാം ഏകദിനത്തില്‍ കാലാവസ്ഥയും ഇന്ത്യക്കു വില്ലനാവുന്നുണ്ട്. ഈ പര്യടനത്തിലെ ഭൂരിഭാഗം മല്‍സരങ്ങളിലും മഴയുടെ സാന്നിധ്യമുണ്ടായിരുന്നു. ടി20 പരമ്പരയിലെ ആദ്യ മല്‍സരം മഴ കാരണം ടോസ് പോലും നടത്താനാവാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. മൂന്നാം ടി20യാവട്ടെ മഴ കാരണം പകുതിയില്‍ വച്ച് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഏകദിന പരമ്പരയിലെ രണ്ടാമത്തെ മല്‍സരവും മഴ കാരണം ഉപേക്ഷിക്കപ്പെട്ടു.
മൂന്നാം ഏകദിനം നടക്കുന്ന ക്രൈസ്റ്റ്ചര്‍ച്ചില്‍ വ്യാഴാഴ്ച മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയെ തുടര്‍ന്നു ഈ കളിയും ഉപേക്ഷിക്കപ്പെട്ടാല്‍ പരമ്പര കിവീസ് 1-0നു സ്വന്തമാക്കുകയും ചെയ്യും. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ മല്‍സരം നടന്നാലും ന്യൂസിലാന്‍ഡ് ഹാപ്പിയാവും. കാരണം ഇന്ത്യയെ അപേക്ഷിച്ച് കൂടുതല്‍ മികച്ച പേസാക്രമണമുള്ളത് കിവികള്‍ക്കാണ്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, November 29, 2022, 21:02 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X