വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: റിഷഭ് പഴയ 'എക്‌സ് ഫാക്ടര്‍' താരമല്ല! മൂന്ന് വീക്കനസുകള്‍, എന്തൊക്കെയെന്ന് നോക്കാം

പരിമിത ഓവറില്‍ റിഷഭിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് മാത്രമല്ല സഞ്ജു സാംസണിനെപ്പോലെയുള്ള പ്രതിഭകളുടെ വഴിയടക്കുകയും ചെയ്യുകയാണ്

1

മുംബൈ: എംഎസ് ധോണിയെന്ന ഇതിഹാസം പടിയിറങ്ങിയതിന് ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റിഷഭ് പന്ത്. അണ്ടര്‍ 19 ക്രിക്കറ്റ് മുതല്‍ അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയ റിഷഭ് ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടി മികവ് തെളിയിച്ചു. വിക്കറ്റിന് പിന്നിലെ പിഴവുകള്‍ പടിപടിയായി നികത്തിയ റിഷഭ് ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്ലേയിങ് 11 സജീവമായ റിഷഭ് പന്ത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തോടെ സൂപ്പര്‍ താര പദവിയിലേക്ക് വളര്‍ന്നു. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന എക്‌സ് ഫാക്ടര്‍ താരമായി റിഷഭ് പന്ത് മാറി. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി റിഷഭ് ടീമിന്റെ ബാധ്യതയാവുന്നു. പരിമിത ഓവറില്‍ റിഷഭിന് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെന്ന് മാത്രമല്ല സഞ്ജു സാംസണിനെപ്പോലെയുള്ള പ്രതിഭകളുടെ വഴിയടക്കുകയും ചെയ്യുകയാണ്. സമീപകാലത്തായി റിഷഭിന്റെ ബാറ്റിങ്ങില്‍ സംഭവിച്ചിരിക്കുന്ന മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1

ടൈമിങ് ഇല്ല

ഇപ്പോള്‍ റിഷഭ് പന്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് ടൈമിങ് ഇല്ലാത്തതാണ്. നേരത്തെ ടൈമിങ്ങിനെ വളരെയധികം ആശ്രയിച്ച് കളിച്ചിരുന്ന താരമാണ് റിഷഭ് പന്ത്. ഫ്‌ളിക്ക് ഷോട്ടുകളിലൂടെ സിക്‌സുകളടക്കം നേടിയിരുന്ന റിഷഭിന് ഇപ്പോള്‍ പഴയ ടൈമിങ്ങില്ല. എല്ലാ ഷോട്ടുകളിലും ടൈമിങ് പിഴക്കുന്നു. ഓഫ് സൈഡുകളിലേക്ക് കളിക്കുന്ന ഷോട്ടുകള്‍ ലെഗ് സൈഡിലേക്കും ലെഗ് സൈഡിലേക്ക് കളിക്കുന്ന ഷോട്ടുകള്‍ ഓഫ് സൈഡിലേക്ക് പോവുകയും ചെയ്യുന്ന അവസ്ഥ. ന്യൂസീലന്‍ഡിനെതിരായ ടി20യിലും ഏകദിനത്തിലുമെല്ലാം റിഷഭിന്റെ ഈ ടൈമിങ് പിഴവ് കാണാനാവുമായിരുന്നു. ഒറ്റ കൈകൊണ്ട് ടൈമിങ്ങിന്റെ കരുത്തില്‍ സിക്‌സടിച്ചിരുന്ന റിഷഭില്‍ നിന്ന് ഇപ്പോള്‍ മികച്ചൊരു സിക്‌സര്‍ പോലും കാണാനാവുന്നില്ലെന്നതാണ് സത്യം. പഴയ ടൈമിങ് നഷ്ടമായതാണ് റിഷഭ് ഇപ്പോള്‍ നിറം മങ്ങാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

ഫുട്‌വര്‍ക്കിലും പിഴവ്

ക്രീസില്‍ നല്ല ഫുട് വര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കുന്ന താരമായിരുന്നു റിഷഭ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിച്ചിരുന്ന റിഷഭ് ക്രീസില്‍ കാലുകളെ നന്നായി ചലിപ്പിച്ച് കളിച്ചിരുന്ന താരമായിരുന്നു. എന്നാല്‍ ഈ മികവ് ഇപ്പോള്‍ റിഷഭിന് അവകാശപ്പെടാനാവില്ല. സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് റിഷഭിന് കാലുകളെ മികച്ച നിലയില്‍ ക്രീസില്‍ ചലിപ്പിക്കാനാവുന്നില്ല. ഇത് ഷോട്ടുകളുടെ കൃത്യതയെ ബാധിക്കുന്നു. മറ്റൊരു പ്രധാന പ്രശ്‌നം സ്‌ട്രൈക്ക് കൈമാറി കളിക്കാന്‍ സാധിക്കുന്നില്ലെന്നതാണ്. ഉത്തരവാദിത്തതോടെ സ്‌ട്രൈക്ക് കൈമാറി കളിക്കാന്‍ ഇപ്പോള്‍ റിഷഭിന് സാധിക്കുന്നില്ല. സമ്മര്‍ദ്ദമാണ് റിഷഭിന് തിരിച്ചടിയാവുന്നതെന്ന് പറയാം.

1

ഷോട്ട് സെലക്ഷനില്‍ പാളിച്ച

ഷോട്ട് സെലക്ഷന്‍ ഒരു താരത്തിന്റെ കരിയറില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏത് ഷോട്ട് കളിക്കണമെന്നത് താരങ്ങളെ പറഞ്ഞ് പഠിപ്പിക്കാനാവില്ല. അത് സ്വന്തം മനസിലാക്കി കളിക്കേണ്ടതാണ്. ആദ്യ സമയങ്ങളില്‍ റിഷഭിന്റെ ഷോട്ടുകള്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നെങ്കിലും ഇപ്പോള്‍ കളിക്കുന്നത് മോശം ഷോട്ടുകളാണ്. ബാറ്റില്‍ കൃത്യമായി കണക്ട് ചെയ്യുന്ന ഷോട്ടുകള്‍ റിഷഭിന് കളിക്കാനാവുന്നില്ല. പല ഷോട്ടുകളും എഡ്ജ് ചെയ്ത് പോകുന്ന അവസ്ഥ. ബാറ്റിന്റെ മധ്യത്തില്‍ പന്ത് കൊള്ളിക്കാന്‍ ഇപ്പോള്‍ റിഷഭിന് സാധിക്കുന്നില്ല. ഷോട്ട് സെലക്ഷന്‍ റിഷഭ് മെച്ചപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

പഴയ ആത്മവിശ്വാസം നഷ്ടപ്പെട്ടു

റിഷഭിനെ മറ്റ് യുവതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കിയിരുന്ന ഘടകം ആത്മവിശ്വാസമായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ധൈര്യത്തോടെ ഷോട്ട് കളിക്കാനും റിഷഭിന് സാധിച്ചിരുന്നു. താരത്തിന്റെ ഈ ആത്മവിശ്വാസം ഇപ്പോള്‍ ഇല്ല. പലപ്പോഴും ഭയത്തോടെ ബാറ്റ് വെക്കുന്ന അവസ്ഥ. ഷോട്ട് എടുക്കുമ്പോഴുള്ള ആശയക്കുഴപ്പം വിക്കറ്റിലേക്ക് എത്തിക്കുന്നു. റിഷഭിന് ഫോമിലേക്ക് തിരിച്ചെത്താനുള്ള പ്രധാന വഴി ആത്മവിശ്വാസം വീണ്ടെടുക്കയെന്നതാണ്. അതിനായി റിഷഭിന് ചെയ്യാനാവുന്നത് ആഭ്യന്തര ക്രിക്കറ്റ് കളിക്കുകയെന്നതാണ്. ഫോം നഷ്ടപ്പെട്ടപ്പോള്‍ മുന്‍ ഇതിഹാസങ്ങളടക്കം ചെയ്ത കാര്യം റിഷഭും പിന്തുടരേണ്ടതായുണ്ട്.

Story first published: Tuesday, November 29, 2022, 7:16 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X