വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: പിന്തുണ ലഭിച്ചില്ല, സുന്ദര്‍ 96 നോട്ടൗട്ട്, ഇതാദ്യമായല്ല, നാലാമത്തെ ഇന്ത്യന്‍ താരം

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായാ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടാനായെങ്കിലും ആരാധക മനസില്‍ വേദനയായാണ് വാഷിങ്ടണ്‍ സുന്ദര്‍ ഒന്നാം ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 10ാമനായി മുഹമ്മദ് സിറാജും പുറത്താകുമ്പോള്‍ പുറത്താവാതെ 96 റണ്‍സുമായി നോണ്‍സ്‌ട്രൈക്കില്‍ നോക്കി നില്‍ക്കാനെ സുന്ദറിനായുള്ളു.

ടെസ്റ്റ് കരിയറിലെ തന്റെ ആദ്യ സെഞ്ച്വറിയെന്ന സ്വപ്‌ന നേട്ടമാണ് കൈയകലത്ത് വെച്ച് തന്റേതല്ലാത്ത പിഴവില്‍ സുന്ദറിന് നഷ്ടമായത്. 174 പന്തുകള്‍ നേരിട്ട് 10 ഫോറും 1 സിക്‌സും ഉള്‍പ്പെട്ട മനോഹരമായ ഇന്നിങ്‌സായിരുന്നു സുന്ദറിന്റേത്. അക്ഷര്‍ പട്ടേല്‍ (43) റണ്ണൗട്ടായതാണ് തിരിച്ചടിയായത്. ഇഷാന്ത് ശര്‍മ ആദ്യ പന്തിലും മുഹമ്മദ് സിറാജ് മൂന്നാം പന്തിലും മടങ്ങിയതോടെയാണ് സുന്ദറിന് നിരാശയോടെ മടങ്ങേണ്ടി വന്നത്.

ഇതാദ്യമായല്ല ഒരു ഇന്ത്യന്‍ താരത്തിന് ഇത്തരമൊരു അവസ്ഥ നേരിടേണ്ടി വരുന്നത്. മുമ്പ് മൂന്ന് താരങ്ങള്‍ 90ന് മുകളില്‍ റണ്‍സ് നേടി പുറത്താവാതെ നിന്നെങ്കിലും മറുവശത്ത് പിന്തുണ നല്‍കാന്‍ ആളില്ലാത്തതിനാല്‍ സെഞ്ച്വറി നേടാനാവാതെ പോയി. 1974-75ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഗുണ്ടപ്പ വിശ്വനാഥിനാണ് ആദ്യമായി ഇത്തരമൊരു അവസ്ഥ വന്നത്.

washingtonsundar

നാലാം നമ്പറില്‍ ക്രീസിലെത്തിയ വിശ്വനാഥ് 228 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറി ഉള്‍പ്പെടെ 97 റണ്‍സുമായി പുറത്താവാതെ നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. ഒരു താരത്തിനും പിന്തുണകൊടുക്കാന്‍ സാധിക്കാതെ വന്നതോടെ ആ ഇന്നിങ്‌സില്‍ 190 റണ്‍സിന് ഇന്ത്യക്ക് ഒതുങ്ങേണ്ടി വന്നു. ഏഴ് വിക്കറ്റ് വീഴ്ത്തിയ ആന്‍ഡി റോബര്‍ട്ടാണ് അന്ന് ഇന്ത്യയെ തകര്‍ത്തത്.

1985ല്‍ ശ്രീലങ്കയ്‌ക്കെതിരേ കൊളംബോയില്‍ നടന്ന മത്സരത്തിലാണ് രണ്ടാമതായി ഒരു ഇന്ത്യന്‍ താരത്തിന് ഈ അവസ്ഥ വന്നത്. ദിലീപ് വെങ്‌സര്‍ക്കാര്‍ പുറത്താവാതെ 98 റണ്‍സുമായി ക്രീസില്‍ നിന്നെങ്കിലും പിന്തുണ നല്‍കാന്‍ മറുവശത്ത് ആളില്ലാത്തതിനാല്‍ സെഞ്ച്വറി നേടാനാവാതെ മടങ്ങി. വെറും രണ്ട് റണ്‍സകലെയാണ് അദ്ദേഹത്തിന് സെഞ്ച്വറി നഷ്ടമായത്.

2012-13ല്‍ ഇംഗ്ലണ്ടിനെതിരേ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആര്‍ അശ്വിനും സമാന അവസ്ഥ നേരിട്ടു. പുറത്താവാതെ 91 റണ്‍സുമായി അശ്വിന്‍ ക്രീസില്‍ തുടര്‍ന്നെങ്കിലും മറുവശത്ത് ആരുമില്ലാതെ പോയി. ടെസ്റ്റില്‍ അഞ്ച് സെഞ്ച്വറി നേടാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. അന്ന് പിന്തുണ നല്‍കാന്‍ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ അശ്വിന് സെഞ്ച്വറി സ്വന്തമാക്കാനുള്ള അവസരം ഉണ്ടായിരുന്നു.

Story first published: Saturday, March 6, 2021, 13:49 [IST]
Other articles published on Mar 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X