വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മൊട്ടേറ ഇന്ത്യയുടെ ഭാഗ്യ മൈതാനം, വെറുതെ പറയുന്നതല്ല, ഇതാ അഞ്ച് കാരണങ്ങള്‍

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് അവസാന രണ്ട് ടെസ്റ്റുകള്‍ക്കും വേദിയാവുന്നത് അഹമ്മദാബാദ് മൊട്ടേറ സ്‌റ്റേഡിയമാണ്. 2012ന് ശേഷം ടെസ്റ്റ് പരമ്പര നടക്കാത്ത ഈ മൈതാനത്ത് ഇന്ത്യക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി പിങ്ക് ബോള്‍ ടെസ്റ്റാണ്. മൊട്ടേറ സ്പിന്നിനെയോ ഫാസ്റ്റിനെയോ തുണയ്ക്കുകയെന്ന് കണ്ട് തന്നെ അറിയണം. ഇന്ത്യയെ സംബന്ധിച്ച് കളിച്ച 12 ടെസ്റ്റില്‍ നാല് തവണ ഇവിടെ ജയിക്കാനായിട്ടുണ്ട്. ആറ് മത്സരം സമനിലയായപ്പോള്‍ രണ്ട് മത്സരം തോറ്റു. ഇന്ത്യന്‍ താരങ്ങള്‍ ചില ചരിത്ര റെക്കോഡുകള്‍ പിന്നിട്ടത് ഈ മൈതാനത്തിലാണ്. അത്തരത്തില്‍ മൊട്ടേറയില്‍ ഇന്ത്യന്‍ താരങ്ങള്‍ നേടിയെടുത്ത അഞ്ച് ചരിത്ര നേട്ടങ്ങളിതാ.


 കപില്‍ ദേവ് സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയെ മറികടന്നത് മൊട്ടേറയില്‍

കപില്‍ ദേവ് സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയെ മറികടന്നത് മൊട്ടേറയില്‍

മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കപില്‍ ദേവ് ടെസ്റ്റ് വിക്കറ്റില്‍ സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ ലോക റെക്കോഡ് തകര്‍ത്തത് ഈ മൈതാനത്ത് വെച്ചാണ്. 1994ല്‍ ഫെബ്രുവരി 8നാണ് കപിലിന്റെ ഈ ചരിത്ര നേട്ടം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ 433 വിക്കറ്റുകള്‍ കപില്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന റെക്കോഡ് ആറ് വര്‍ഷം നിലനിര്‍ത്താന്‍ കപിലിനായി.കോട്‌ന് വാല്‍ഷ് 2000ലാണ് ഈ റെക്കോഡ് ഭേദിച്ചത്.

സുനില്‍ ഗവാസ്‌കറിന്റെ 10,000 ടെസ്റ്റ് റണ്‍സ്

സുനില്‍ ഗവാസ്‌കറിന്റെ 10,000 ടെസ്റ്റ് റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 ടെസ്റ്റ് റണ്‍സ് നേടുന്ന ആദ്യ താരമെന്ന നാഴികക്കല്ല് സുനില്‍ ഗവാസ്‌കര്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ത്തത് മൊട്ടേറ സ്റ്റേഡിയത്തിലാണ്. 1987 മാര്‍ച്ച് ഏഴിന് മൊട്ടേറയില്‍ നടന്ന പാകിസ്താനെതിരായ നാലാം ടെസ്റ്റിലൂടെയാണ് ഗവാസ്‌കറിന്റെ ചരിത്ര നേട്ടം. 125 ടെസ്റ്റുകള്‍ കളിച്ച ഗവാസ്‌കര്‍ 10122 റണ്‍സുമായാണ് കരിയര്‍ അവസാനിപ്പിച്ചത്. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡറാണ് ഗവാസ്‌കറിന്റെ ഈ റെക്കോഡ് ആദ്യം മറികടന്നത്.

സച്ചിന്റെ ആദ്യ ഇരട്ട സെഞ്ച്വറി

സച്ചിന്റെ ആദ്യ ഇരട്ട സെഞ്ച്വറി

അരങ്ങേറ്റ നാള്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരവും പിന്നീട് ക്രിക്കറ്റ് ദൈവമെന്ന പദവിയിലേക്കും ആരാധക ഹൃദയങ്ങള്‍ ഉയര്‍ത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ഇൗ മൈതാനം പ്രിയപ്പെട്ടതാണ്. കാരണം സച്ചിന്റെ തന്റെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടിയത് മൊട്ടേറയിലാണ്.1999 ഒക്ടോബര്‍ 30ന് ന്യൂസീലന്‍ഡിനെതിരെയായിരുന്നു സച്ചിന്റെ നേട്ടം. 217 റണ്‍സാണ് സച്ചിന്‍ നേടിയത്.

ഓസ്‌ട്രേലിയയുടെ ലോകകപ്പ് കുതിപ്പിന് കടിഞ്ഞാണ്‍

ഓസ്‌ട്രേലിയയുടെ ലോകകപ്പ് കുതിപ്പിന് കടിഞ്ഞാണ്‍

തുടര്‍ച്ചയായ നാല് ഏകദിന ലോകകപ്പ് കിരീടമെന്ന ഓസ്‌ട്രേലിയയുടെ മോഹം ഇന്ത്യ അവസാനിപ്പിച്ചത് മൊട്ടേറയിലാണ്. 2011ലെ ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ നടന്നത് ഇവിടെയായിരുന്നു. മാര്‍ച്ച് 24ന് നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ സെമിയിലേക്ക് എത്തുകയും ചെയ്തു. ഇന്ത്യയായിരുന്നു 2011ലെ ലോകകപ്പ് സ്വന്തമാക്കിയതും. അതിനാല്‍ത്തന്നെ ആരാധകര്‍ക്ക് മറക്കാനാവാത്ത ജയമായിരുന്നു ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ നേടിയത്.

വിവിഎസ് ലക്ഷ്മണിന്റെ ടെസ്റ്റ് അരങ്ങേറ്റം

വിവിഎസ് ലക്ഷ്മണിന്റെ ടെസ്റ്റ് അരങ്ങേറ്റം

ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മൈതാനമാണ് മൊട്ടേറ. 1996ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 51 റണ്‍സ് നേടിയാണ് ലക്ഷ്മണ്‍ വരവറിയിച്ചത്. 125 പന്തുകള്‍ നേരിട്ടായിരുന്നു ലക്ഷ്മണിന്റെ നേട്ടം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് ലക്ഷ്മണ്‍ തന്റെ കരിയര്‍ അവസാനിപ്പിച്ചത്.

Story first published: Tuesday, February 23, 2021, 11:52 [IST]
Other articles published on Feb 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X