വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പുജാരയുടെ മിന്നും സെഞ്ച്വറി മാത്രമല്ല, ആദ്യദിനം കാണാതെ പോയ ചിലതുണ്ട്... ലിയോണിന് നാണക്കേട്

ഇന്ത്യക്കു ഒമ്പത് വിക്കറ്റുകള്‍ ആദ്യദിനം നഷ്ടമായിരുന്നു

By Manu
ആദ്യ ദിവസത്തെ പ്രധാനപ്പെട്ട സംഭവങ്ങൾ | Oneindia Malayalam

അഡ്‌ലെയ്ഡ്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാം ദിവസത്തിലേക്കു കടന്നപ്പോള്‍ പോര് മുറുകുകയാണ്. ആദ്യദിനത്തിലെ പ്രധാന ഹൈലൈറ്റ് ഇന്ത്യന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാരയുടെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു. മറ്റു ബാറ്റ്‌സ്മാന്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞപ്പോള്‍ പുജാര ക്ഷമാപൂര്‍വ്വം ഇന്നിങ്‌സ് പടുത്തുയര്‍ത്തി ഇന്ത്യയെ കരകയറ്റുകയായിരുന്നു.

ഈ സെഞ്ച്വറി ടോപ്പ് ഫൈവിലൊന്ന്... നാട്ടില്‍ മാത്രം എന്ത് കൊണ്ട് കൂടുതല്‍ റണ്‍സ്? പുജാര പറയുന്നുഈ സെഞ്ച്വറി ടോപ്പ് ഫൈവിലൊന്ന്... നാട്ടില്‍ മാത്രം എന്ത് കൊണ്ട് കൂടുതല്‍ റണ്‍സ്? പുജാര പറയുന്നു

ശത്രുക്കളല്ല, ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍; മറഡോണ മെസ്സിയേക്കാള്‍ കേമനെന്നും പെലെ ശത്രുക്കളല്ല, ഇപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍; മറഡോണ മെസ്സിയേക്കാള്‍ കേമനെന്നും പെലെ

എന്നാല്‍ പുജാരയുടെ സെഞ്ച്വറി മാത്രമല്ല ആദ്യദിവത്തെ പ്രധാനപ്പെട്ട സംഭവം. ഒന്നാംദിനം ഒരുപക്ഷെ നിങ്ങള്‍ അറിയാതെ പോയ സംഭവങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

തുടരെ 10ാമത്തെ കളിയിലും ഫ്‌ളോപ്പ്

തുടരെ 10ാമത്തെ കളിയിലും ഫ്‌ളോപ്പ്

ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ മുരളി വിജയ്- ലോകേഷ് രാഹുല്‍ എന്നിവര്‍ ആദ്യ ഇന്നിങ്‌സില്‍ ഫ്‌ളോപ്പായിരുന്നു. ഒന്നാം വിക്കറ്റില്‍ വെറും മൂന്നു റണ്‍സാണ് ഇരുവര്‍ക്കും കൂടി നേടാനായത്. രണ്ടു റണ്‍സ് മാത്രമെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. ഏഷ്യക്കു പുറത്ത് തുടര്‍ച്ചയായി പത്താമത്തെ ടെസ്റ്റിലാണ് ഈ സഖ്യം ഫ്‌ളോപ്പായി മാറിയത് എന്നതാണ് ഇന്ത്യയെ നിരാശരാക്കുന്നത്.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് എന്നീവിടങ്ങളില്‍ നടന്ന പരമ്പരകളിലും വിജയ്- രാഹുല്‍ ജോടി പരാജയമായിരുന്നു. ആദ്യ വിക്കറ്റില്‍ 50ന് മുകൡ റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞ 10 ടെസ്റ്റുകളിലും ഇവര്‍ക്കായിട്ടില്ല.

ലിയോണ്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ്

ലിയോണ്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡ്

ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണ്‍ താന്‍ മറക്കാനാഗ്രഹിക്കുന്ന ഒരു റെക്കോര്‍ഡ് ആദ്യദിനം കുറിച്ചിരുന്നു. ടെസ്റ്റില്‍ 200 സിക്‌സറുകള്‍ വഴങ്ങിയ ലോകത്തിലെ ആദ്യത്തെ ബൗളറെന്ന നാണക്കേടാണ് ലിയോണിന്റെ പേരിലായത്. ആദ്യ ദിനം 28 ഓവര്‍ ബൗള്‍ ചെയ്ത് രോഹിത് ശര്‍മയുടെയും റിഷഭ് പന്തിന്റെയും വിക്കറ്റെടുത്തെങ്കിലും ഈ റെക്കോര്‍ഡ് അവയുടെ തിളക്കം കെടുത്തുന്നു.
ടെസ്റ്റില്‍ സിക്‌സര്‍ വഴങ്ങിയ ബൗളര്‍മാരുടെ നിരയില്‍ ലിയോണിനു പിന്നിലുള്ളത് ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും (195 സിക്‌സര്‍) ലങ്കയുടെ തന്നെ രംഗന ഹെരാത്തുമാണ് (194).

5000 റണ്‍സ് ക്ലബ്ബില്‍ പുജാര

5000 റണ്‍സ് ക്ലബ്ബില്‍ പുജാര

സെഞ്ച്വറി നേട്ടത്തോടൊപ്പം മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര ആദ്യ ദിനം പിന്നിട്ടു. ഈ പ്രകടനത്തോടെ ടെസ്റ്റില്‍ 5000 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വ്യക്തിഗത സ്‌കോര്‍ 95ല്‍ നില്‍ക്കവെയാണ് അദ്ദേഹം 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായത്.
ഓസ്‌ട്രേലിയയില്‍ ആദ്യത്തേയും കരിയറില്‍ 16ാമത്തെയും സെഞ്ച്വറിയാണ് പുജാര നേടിയത്. ഇതോടെ 16 ടെസ്റ്റ് സെഞ്ച്വറികളെന്ന ഇതിഹാസ താരവും മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പമെത്താനും പുജാരയ്ക്കു സാധിച്ചു.

Story first published: Friday, December 7, 2018, 11:02 [IST]
Other articles published on Dec 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X