വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ സിക്‌സുകള്‍ ഹാര്‍ദിക്കോ, ഡിക്കെയോ അടിച്ചാല്‍ സഹിക്കില്ല! കോലി ആയതില്‍ വിഷമമില്ല

ഇന്ത്യ- പാകിസ്താന്‍ മാച്ചിലായിരുന്നു

kohli rauf

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ വിരാട് കോലി പുറത്താവാതെ നേടിയ 82 റണ്‍സ് ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നാണ് കോലിയുടെ അന്നത്തെ ബാറ്റിങ് വിശേഷിപ്പിക്കപ്പെടുന്നത്.

Also Read: ഇംഗ്ലണ്ടിലെ 125 നോട്ടൗട്ട്, അതിനു ശേഷം റിഷഭ് സ്വാഹ! എന്നിട്ടും കണ്ണടച്ച് ക്യാപ്റ്റനും കോച്ചുംAlso Read: ഇംഗ്ലണ്ടിലെ 125 നോട്ടൗട്ട്, അതിനു ശേഷം റിഷഭ് സ്വാഹ! എന്നിട്ടും കണ്ണടച്ച് ക്യാപ്റ്റനും കോച്ചും

മല്‍സരത്തില്‍ പാക് സ്പീഡ് സ്റ്റാര്‍ ഹാരിസ് റൗഫിനെതിരേ 19ാം ഓവറിലെ അവസാനത്തെ രണ്ടു ബോളുകളിലും കോലി സിക്‌സറുകള്‍ പറത്തിയിരുന്നു. മല്‍സരഗതി മാറ്റിയതും ഈ രണ്ടു സിക്‌സറുകളായിരുന്നു. ഇതേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റൗഫ്. കോലി അന്നു തനിക്കെതിരേ നേടിയ സിക്‌സറുകളില്‍ വേദനയില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കോലിയുടെ ക്ലാസ്

കോലിയുടെ ക്ലാസ്

ലോകകപ്പില്‍ വിരാട് കോലിയുടെ ഗംഭീര പ്രകടനം നമ്മള്‍ കണ്ടതാണ്. അതാണ് അദ്ദേഹത്തിന്റെ ക്ലാസ്. ഏതൊക്കെ തരത്തിലുള്ള ഷോട്ടുകള്‍ വിരാടിന്റെ ബാറ്റില്‍ നിന്നും വരുമെന്നു നമുക്കെല്ലാം അറിയാം. ആ സിക്‌സറുകള്‍ ഗംഭീരമായിരുന്നു. എന്റെ ബൗളിങില്‍ വേറെ ഏതെങ്കിലുമൊരു താരത്തിനു അതു പോലെയുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
ദിനേഷ് കാര്‍ത്തികോ, ഹാര്‍ദിക് പാണ്ഡ്യയോ ആയിരുന്നു അന്നു എനിക്കെതിരേ ആ സിക്‌സറുകള്‍ അടിച്ചിരുന്നതെങ്കില്‍ അതു വേദനിപ്പിക്കുമായിരുന്നു. പക്ഷെ അവ വിരാടിന്റെ ബാറ്റില്‍ നിന്നായത് കൊണ്ടു വിഷമമില്ല. അദ്ദേഹം വളരെ വ്യത്യസ്ത ക്ലാസുള്ള കളിക്കാരനാണെന്നും ഹൗരിസ് റൗഫ് പുകഴ്ത്തി.

Also Read: ഓപ്പണറാക്കൂ, കാണിച്ചുതരാമെന്ന് റിഷഭ് പന്ത്! കെഎല്‍ രാഹുലിന് നെഞ്ചിടിപ്പ്

12 ബോളില്‍ 32 റണ്‍സ്

12 ബോളില്‍ 32 റണ്‍സ്

ഇന്ത്യക്കു അവസാനത്തെ 12 ബോളില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 31 റണ്‍സായിരുന്നു. 19ാം ഓവറിലെ ആദ്യത്തെ നാലു ബോളുകളില്‍ മൂന്നു റണ്‍സ് മാത്രമേ ഞാന്‍ വഴങ്ങിയുള്ളൂ. നവാസായിരിക്കും അവസാന ഓവര്‍ ബൗള്‍ ചെയ്യുകയെന്നു എനിക്കറിയാമായിരുന്നു.
അദ്ദേഹം സ്പിന്നറായതിനാല്‍ തന്നെ 20ാം ഓവറില്‍ അദ്ദേഹത്തിനു പ്രതിരോധിക്കാന്‍ ചുരുങ്ങിയത് 20 റണ്‍സെങ്കിലും നല്‍കണമെന്ന പ്ലാനോടെയായിരുന്നു 19ാം ഓവര്‍ എറിഞ്ഞതെന്നും ഹാരിസ് റൗഫ് വ്യക്തമാക്കി.

Also Read: IND vs NZ: പന്തിന്റെ പെരുമാറ്റം എംഎല്‍എയെപ്പോലെ! 32 വയസ്സ് വരെ ടീമിലുണ്ടാവുമെന്ന് ആരു പറഞ്ഞു ?

മൂന്നു സ്ലോ ബോളുകള്‍

മൂന്നു സ്ലോ ബോളുകള്‍

അവസാന എട്ടു ബോളുകളില്‍ 28 റണ്‍സ് ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നു. ഞാന്‍ ഈ ഓവറില്‍ മൂന്നു സ്ലോ ബോളുകളെറിഞ്ഞിരുന്നു. വിരാട് കോലി കബളിപ്പിക്കപ്പെടുകയും ചെയ്തു. നാലു ബോളില്‍ ഒന്നു മാത്രമേ താന്‍ വേഗം കൂട്ടി എറിഞ്ഞിരുന്നുള്ളൂവെന്നും ഹരിസ് റൗഫ് വെളിപ്പെടുത്തി.
19ം ഓവറില്‍ രണ്ടു സിക്‌സറുകളടക്കം 15 റണ്‍സ് ഇന്ത്യ അടിച്ചെടുത്തിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്നത് 16 റണ്‍സായിരുന്നു. 20ാം ഓവറിലെ അവസാനത്തെ ബോളില്‍ ആര്‍ അശ്വിനിലൂടെ ഇന്ത്യ വിജയറണ്‍സ് കുറിക്കുകയും ചെയ്തു.

മെല്‍ബണിലെ ത്രില്ലര്‍

മെല്‍ബണിലെ ത്രില്ലര്‍

ലോകം ഉറ്റുനോക്കിയ മെല്‍ബണിലെ ത്രില്ലറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശേഷം പാകിസ്താന്‍ ഇന്ത്യക്കു 160 റണ്‍സിന്റെ വിജയലക്ഷ്യമാണ് നല്‍കിയത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അവര്‍ നിശ്ചിത ഓവറില്‍ കുറിച്ചത്. ഷാന്‍ മസൂദും (52*) ഇഫ്തിഖാര്‍ അഹമ്മദും (51) ടീമിനായി ഫിഫ്റ്റികള്‍ നേടി.
റണ്‍ചേസില്‍ ഇന്ത്യക്കു വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നെങ്കിലും വിരാട് കോലി വിട്ടുകൊടുത്തില്ല. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ അദ്ദേഹം ടീമിന്റെ വിജയറണ്‍സ് കുറിക്കുന്നതു വരെ ക്രീസില്‍ തുടര്‍ന്നു. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം കോലിയുണ്ടാക്കിയ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് പരാജയഭീതിയിലായിരുന്ന ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 53 ബോളില്‍ ആറു ബൗണ്ടറികളും നാലു സിക്‌സറുകളുമടക്കമായിരുന്നു കോലി പുറത്താവാതെ 82 രണ്‍സ് വാരിക്കൂട്ടിയത്.

Story first published: Thursday, December 1, 2022, 13:35 [IST]
Other articles published on Dec 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X